Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മൂന്ന് വർഷത്തിനുള്ള കാനഡയിലേക്ക് കുടിയേറിയ ഇന്ത്യക്കാരുടെ എണ്ണം ഇരട്ടിയായി; ട്രംപ് ഭരണത്തിൻ കീഴിലുള്ള നിയന്ത്രിത കുടിയേറ്റ നയങ്ങൾ ഇന്ത്യക്കാരെ രാജ്യത്തേക്ക് ആകർഷിക്കുന്നു

മൂന്ന് വർഷത്തിനുള്ള കാനഡയിലേക്ക് കുടിയേറിയ ഇന്ത്യക്കാരുടെ എണ്ണം ഇരട്ടിയായി; ട്രംപ് ഭരണത്തിൻ കീഴിലുള്ള നിയന്ത്രിത കുടിയേറ്റ നയങ്ങൾ ഇന്ത്യക്കാരെ രാജ്യത്തേക്ക് ആകർഷിക്കുന്നു

സ്വന്തം ലേഖകൻ

കാനഡയിലേയ്ക്ക് കുടിയേറുന്ന ഇന്ത്യക്കാരുടെ എണ്ണം 2019 വരെയുള്ള മൂന്ന് വർഷങ്ങളിൽ ഇരട്ടിയായതായി റിപ്പോർട്ട്.നാഷണൽ ഫൗണ്ടേഷൻ ഫോർ അമേരിക്കൻ പോളിസി (എൻഎഫ്എപി) ആണ് റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുന്നത്.

അമേരിക്കൻ പ്രസിഡന്റ് ട്രെമ്പിന്റെ കുടിയേറ്റ നിയമങ്ങൾ ഇന്ത്യക്കാർ കാനഡ തെരഞ്ഞെടുക്കാൻ കാരണമായതെന്നാണ് കണ്ടെത്തൽ.2019 വരെ 80,685 ഇന്ത്യക്കാരാണ് കനേഡിയൻ പെർമനന്റ് റെസിഡൻസി ഓപ്റ്റ് ചെയ്തത്. 2016ൽ ഇത് 39,705 ആയിരുന്നു. അതായത് 105 ശതമാനം വർധന. എൻഎഫ്എപിയുടെ ഇമിഗ്രേഷൻ റഫ്യൂജി ആൻഡ് സിറ്റിസൺഷിപ്പ് വിഭാഗമാണ് ഈ കണക്കുകൾ പുറത്തു വിട്ടത്.

ഡൊണാൾഡ് ട്രംപ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതു മുതൽ അമേരിക്കയിൽ കുടിയേറ്റം ഏറെ ദുഷ്‌കരമായി മാറിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയിലെ ടെക്നോളജി പ്രൊഫഷണലുകളെ ഏറെ ബാധിക്കുന്ന തരത്തിൽ വർക്ക് വിസയിലും മറ്റും അദ്ദേഹം ഏറെ മാറ്റങ്ങൾ വരുത്തി. എച്ച്1ബി വിസയുമായി ബന്ധപ്പെട്ട കർശന നിയമങ്ങളും കുടിയേറ്റത്തെ പ്രതികൂലമായി ബാധിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP