Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ ഇന്ത്യാ ഫെസ്റ്റ്- 2020 ഇന്ന് മുതൽ; ഇന്ത്യയിൽ നിന്നും യു. എ. ഇ. യിൽ നിന്നുമുള്ള 200 ഓളം കലാ കാരന്മാർ അണിനിരക്കും

ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ ഇന്ത്യാ ഫെസ്റ്റ്- 2020 ഇന്ന് മുതൽ; ഇന്ത്യയിൽ നിന്നും യു. എ. ഇ. യിൽ നിന്നുമുള്ള 200 ഓളം കലാ കാരന്മാർ അണിനിരക്കും

സ്വന്തം ലേഖകൻ

അബുദാബി : ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ ഇന്ത്യാ ഫെസ്റ്റ്- 2020 സംഘടിപ്പിക്കുന്നു. ഭാരതത്തി ന്റെ വൈവിധ്യങ്ങളെ അവതരിപ്പിച്ചു കൊണ്ട് 'ഇൻക്രെഡിബിൾ ഇന്ത്യ' എന്ന ആശയത്തിൽ വിവിധ സംസ്ഥാന ങ്ങളിലെ കലാ - സാംസ്‌കാരിക പരിപാടികളും ഭക്ഷണ വിഭവങ്ങളും മൂന്നു ദിവസങ്ങളിലായി സെന്ററിൽ നടക്കുന്ന ഇന്ത്യാ ഫെസ്റ്റിൽ അരങ്ങേറും. ഫെബ്രുവരി 6, 7, 8 തീയ്യതി കളിൽ വൈകുന്നേരം 5 മണി മുതൽ രാത്രി 11 മണി വരെയാണ് ഇന്ത്യാ ഫെസ്റ്റ്.

വെള്ളിയാഴ്ച ഉച്ചക്ക് ഒന്നര മണി മുതൽ അഞ്ചര മണി വരെ കുടുംബ ങ്ങൾക്ക് വേണ്ടി പ്രവേശനം പരിമിതപ്പെടുത്തി യിട്ടുണ്ട്. ഇന്ത്യയിൽ നിന്നും യു. എ. ഇ. യിൽ നിന്നുമുള്ള 200 ഓളം കലാ കാരന്മാരുടെ സംഘം മൂന്ന് ദിവസ ങ്ങളിലും പരിപാടികൾ അവതരിപ്പിക്കും.

കെ. എം. സി. സി. സംസ്ഥാന കമ്മിറ്റിയും വിവിധ ജില്ലാ കമ്മിറ്റികളും അബുദാബിയിലെ ഭക്ഷണ ശാലകളും കൂടി നാടൻ പലഹാരങ്ങളും പാനീയങ്ങളും കൊതിയൂറുന്ന ഭക്ഷ്യ വിഭവങ്ങളും അടങ്ങുന്ന സ്റ്റാളുകൾ ഒരുക്കും. സെന്ററിന് പുറത്ത് പ്രത്യേകമായി നിർമ്മിക്കുന്ന നാൽപ്പതോളം സ്റ്റാളുകൾ ഉണ്ടായിരിക്കും എന്നും സംഘാടകർ അറിയിച്ചു. ഇന്ത്യാ ഫെസ്റ്റി ന്റെ പത്ത് ദിർഹം വിലയുള്ള പ്രവേശന കൂപ്പൺ നറുക്കിട്ടെടുത്ത് ഒന്നാം സമ്മാനം റിനോ കാറും മറ്റു ആകർഷക ങ്ങളായ 100 സമ്മാനങ്ങളും നൽകും. ഇസ്ലാമിക് സെന്റർ ആക്ടിങ് പ്രസിഡണ്ട് ടി. കെ. അബ്ദുൽ സലാം, ജനറൽ സെക്രട്ടറി എം. പി. എം. റഷീദ്, പ്രോജക്റ്റ് എക്‌സി ക്യൂഷൻ ടീം ചെയർമാൻ എം. എം. നാസർ, കൺവീനർ അബ്ദുൽ ഖാദർ ഒളവട്ടൂർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP