Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മൊട മോദിയോട് വേണ്ട മക്കളെ.. പൗരത്വ നിയമഭേദഗതിയെ പ്രതിപക്ഷം എതിർക്കുന്നത് രാജ്യത്തെ വെട്ടിമുറിക്കാൻ ശ്രമിക്കുന്നവർക്ക് ഒപ്പം നിന്ന്; കോൺഗ്രസ് നേതാവ് പറഞ്ഞത് കേട്ട് തല്ല് വാങ്ങാൻ താൻ ശരീരത്തെ പാകപ്പെടുത്തുകയാണെന്നും നരേന്ദ്ര മോദി; കശ്മീർ സംബന്ധിച്ച തരൂരിന്റെ ആശങ്ക മരുമകനായതിനാലെന്നും പരിഹാസം; ലോക്‌സഭയിൽ ഇന്ന് കണ്ടത് തനിക്കും സർക്കാരിനും എതിരെ ഉയർത്തിയ ഓരോ ആരോപണങ്ങൾക്കും എണ്ണിയെണ്ണി മറുപടി പറയുന്ന പ്രധാനമന്ത്രിയെ

മൊട മോദിയോട് വേണ്ട മക്കളെ.. പൗരത്വ നിയമഭേദഗതിയെ പ്രതിപക്ഷം എതിർക്കുന്നത് രാജ്യത്തെ വെട്ടിമുറിക്കാൻ ശ്രമിക്കുന്നവർക്ക് ഒപ്പം നിന്ന്; കോൺഗ്രസ് നേതാവ് പറഞ്ഞത് കേട്ട് തല്ല് വാങ്ങാൻ താൻ ശരീരത്തെ പാകപ്പെടുത്തുകയാണെന്നും നരേന്ദ്ര മോദി; കശ്മീർ സംബന്ധിച്ച തരൂരിന്റെ ആശങ്ക മരുമകനായതിനാലെന്നും പരിഹാസം; ലോക്‌സഭയിൽ ഇന്ന് കണ്ടത് തനിക്കും സർക്കാരിനും എതിരെ ഉയർത്തിയ ഓരോ ആരോപണങ്ങൾക്കും എണ്ണിയെണ്ണി മറുപടി പറയുന്ന പ്രധാനമന്ത്രിയെ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: രാജ്യത്തെ വെട്ടിമുറിക്കുന്നവർക്ക് ഒപ്പം നിന്നാണ് ചിലർ പൗരത്വ നിയമ ഭേദഗതിയെ എതിർക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിലുള്ള നന്ദി പ്രമേയ ചർച്ചക്കിടെയാണ് പ്രധാനമന്ത്രി പ്രതിപക്ഷത്തെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചത്. പ്രതിപക്ഷം അക്രമ സമരങ്ങളെ പിന്നിൽ നിന്ന് പിന്തുണക്കുകയാണെന്നും രാജ്യത്തെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നവർക്ക ഒപ്പം നിന്ന് പ്രതിപക്ഷം ഫോട്ടോ എടുക്കുകയാണെന്നും മോദി വിമർശിച്ചു.

പ്രതിപക്ഷത്തിനെ രൂക്ഷമായ ഭാഷയിലാണ് ലോക്‌സഭയിൽ നരേന്ദ്ര മോദി വിമർശിച്ചത്. തനിക്കെതിരെ നടക്കുന്ന എല്ലാ പ്രചാരണങ്ങൾക്കും മോദി എണ്ണിയെണ്ണി മറുപടി നൽകി. മോദി ലോക്സഭയിൽ പ്രസംഗിക്കാൻ ആരംഭിച്ചതോടെ'മഹാത്മാഗാന്ധി അമർ രഹേ' എന്ന മുദ്രാവാക്യവുമായി പ്രതിപക്ഷം എഴുന്നേറ്റു. മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന സ്വാതന്ത്ര്യ സമരം ഒരു നാടകമായിരുന്നെന്ന അനന്തകുമാർ ഹെഗ്ഡെയുടെ പരാമർശത്തോടുള്ള പ്രതിഷേധ സൂചകമായിട്ടായിരുന്നു പ്രതിപക്ഷം മുദ്രാവാക്യം മുഴക്കിയത്.

മുദ്രാവാക്യം വിളികേട്ട് 'ഇത്രയേ ഉള്ളൂ, വേറെ എന്തെങ്കിലുമുണ്ടോ'എന്ന്മോദി ചോദിച്ചപ്പോൾ ഇത് ട്രെയിലറാണെന്നായിരുന്നു കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരിയുടെ മറുപടി. ചൗധരിയുടെ മറുപടിയെയും സ്വതസിദ്ധമായ ശൈലിയിലാണ് മോദി നേരിട്ടത്. 'നിങ്ങൾക്ക് ചിലപ്പോൾ മഹാത്മാഗാന്ധി ഒരു ട്രെയിലർ ആയിരിക്കാം. ഞങ്ങളെ സംബന്ധിച്ച് മഹാത്മാഗാന്ധിയെന്ന് പറയുന്നത് ജീവിതമാണ്.' മോദി പറഞ്ഞു.

വികസന നേട്ടങ്ങൾ എണ്ണി പറഞ്ഞുകൊണ്ടായിരുന്നു മോദിയുടെ പ്രസംഗം. രാജ്യത്തിന്റെയും ജനങ്ങളുടെയും വികസനത്തിന് വേണ്ടി പ്രയത്നിച്ചതിന്റെ ഫലമായിട്ടാണ് ജനങ്ങൾ വീണ്ടും തിരഞ്ഞെടുത്തത്. വോട്ടുബാങ്കിന്റെ അടിസ്ഥാനത്തിലല്ല സർക്കാർ തീരുമാനങ്ങളെടുക്കുന്നത്. നവഭാരതത്തിന്റെ സൂചകങ്ങളായിരുന്നു രാഷ്ട്രപതിയുടെ പ്രസംഗം. മുത്തലാഖ്, അയോധ്യ, കശ്മീർ എന്നിവ നേട്ടങ്ങളാണെന്നും മോദി കൂട്ടിച്ചേർത്തു. കശ്മീരിലെ ജനങ്ങളെ വിശ്വാസത്തിലെടുത്ത് വികസനം കൊണ്ടുവരാനാണ് സർക്കാർ ശ്രമിക്കുന്നത്.

കോൺഗ്രസിനെതിരെയും മോദി ആഞ്ഞടിച്ചു. ഭരണഘടനയെ നോക്കുകുത്തിയാക്കിയവരാണ് കോൺഗ്രസ്. തിരഞ്ഞെടുത്ത സർക്കാരിനെ പിരിച്ചുവിട്ട ചരിത്രമാണ് കോൺഗ്രസിനുള്ളത്. സിഎഎ എതിർക്കുന്നവർ സംസാരിക്കുന്നത് പാക്കിസ്ഥാന്റെ ഭാഷയിലാണെന്നും അദ്ദേഹം പറഞ്ഞു. പാക്കിസ്ഥാനിലെ ന്യൂനപക്ഷങ്ങളെ സഹായിക്കാൻ നിയമം മാറ്റണമെന്ന് ജവഹർലാൽ നെഹ്‌റു പറഞ്ഞെന്ന് പ്രസംഗിച്ച നരേന്ദ്ര മോദി നെഹ്‌റു വർഗ്ഗീയവാദിയായിരുന്നോ എന്നും ചോദിച്ചു. കേന്ദ്രസർക്കാർ ആവിഷ്‌കരിച്ച പൗരത്വ നിയമ ഭേദഗതി ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെ ഒരുതരത്തിലും ബാധിക്കില്ലെന്നും പ്രധാനമന്ത്രി ലോക്‌സഭയിൽ പറഞ്ഞു.

രാജ്യത്തെ തൊഴിലില്ലായ്മ പരിഹരിച്ചില്ലെങ്കിൽ പ്രധാനമന്ത്രി യുവാക്കളുടെ മർദനമേറ്റുവാങ്ങേണ്ടി വരുമെന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തിനനും പ്രധാനമന്ത്രി മറുപടി നൽകി. യുവാക്കളുടെ മർദനമേറ്റുവാങ്ങാൻ തന്റെ ശരീരത്തെ പാകപ്പെടുത്തുകയാണെന്നാണ് പ്രസംഗത്തിൽ മോദി രാഹുലിനോടായി പറഞ്ഞത്.'കഴിഞ്ഞ ദിവസം ഒരു കോൺഗ്രസ് നേതാവ് അടുത്ത ആറുമാസത്തിനുള്ളിൽ മോദിയെ യുവാക്കൾ വടിയെടുത്ത് അടിക്കുമെന്ന് പറഞ്ഞത് ഞാൻ കേട്ടിരുന്നു. ആ ആറുമാസം ഞാൻ കൂടുതൽ സൂര്യനമസ്‌കാരം ചെയ്യും എന്നിട്ട് അവരുടെ പ്രഹരങ്ങൾ ഏറ്റുവാങ്ങാൻ എന്റെ ശരീരത്തെ കരുത്തുള്ളതാക്കും. കഴിഞ്ഞ 20 വർഷമായി നിങ്ങളുടെ പ്രഹരങ്ങൾ ഞാൻ നേരിട്ടുകൊണ്ടിരിക്കുകയാണ്.' മോദി പറഞ്ഞു.

വെള്ളിയാഴ്ച ഡൽഹിയിൽ ഒരു റാലിയെ അഭിസംബോധന ചെയ്യുന്നതിനിടയിലാണ് ചെറുപ്പക്കാരുടെ മർദനം ഏറ്റുവാങ്ങാൻ മോദി തയ്യാറായിക്കൊള്ളൂവെന്ന് രാഹുൽ ഗാന്ധി മുന്നറിയിപ്പ് നൽകിയത്. 'പ്രധാനമന്ത്രി ഇപ്പോൾ പ്രസംഗങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. എന്നാൽ ആറുമാസങ്ങൾക്ക് ശേഷം, അദ്ദേഹത്തിന് വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ സാധിക്കില്ല. ഇന്ത്യയിലെ യുവാക്കൾ അദ്ദേഹത്തെ വടി ഉപയോഗിച്ച് പ്രഹരിക്കും. അവർക്ക് ജോലി നൽകാനായില്ലെങ്കിൽ രാജ്യം പുരോഗതിയിലെത്തില്ലെന്ന് അദ്ദേഹത്തെ മനസ്സിലാക്കിപ്പിക്കും.' - എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം.

കോൺഗ്രസ് നേതാവ് ശശി തരൂരിനെയും രൂക്ഷമായ ഭാഷയിലാണ് മോദി വിമർശിച്ചത്. കഴിഞ്ഞ ദിവസം മോദിയെയും കേന്ദ്രസർക്കാരിനെയും ശശിതരൂർ കടുത്തഭാഷയിൽ വിമർശിച്ചിരുന്നു. മോദിയുടെ ഡിജിറ്റൽ ഇന്ത്യ, സ്‌കിൽ ഇന്ത്യ, സ്റ്റാർട്ടപ് ഇന്ത്യ പദ്ധതികളുടെ പേരുകൾ മാറ്റി സിറ്റ് ഡൗൾ ഇന്ത്യ, ഷട്ട് ഡൗൺ ഇന്ത്യ, ഷട്ട് അപ് ഇന്ത്യ എന്നൊക്കെ ആക്കി മാറ്റണമെന്നും തരൂർ അഭിപ്രായപ്പെട്ടിരുന്നു. പൗരത്വ ഭേദഗതി, കശ്മീരിന്റെ ഭരണഘടന പദവി റദ്ദാക്കൽ വിഷയങ്ങളിലും തരൂർ മോദിക്കെതിരെ വിമർശനം ഉന്നയിച്ചിരുന്നു. കശ്മീരിന്റെ മരുമകനായതിനാൽ തരൂരിന് ഉത്കണ്ഠയുണ്ടാകുമെന്നായിരുന്നു മോദിയുടെ പരാമർശം. സുനന്ദപുഷ്‌കർ കശ്മിരിയാണെന്നത് ഓർമ്മിക്കുന്നതായിരുന്നു മോദിയുടെ പരാമർശം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP