Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഈ സ്‌നേഹം ഉൾക്കൊള്ളാൻ എനിക്ക് കഴിയുന്നില്ല.. നിങ്ങളൊക്കെ എത്രമാത്രം എന്നെ സ്‌നേഹിക്കുന്നു..ഞാൻ കുറെ തെറ്റ് ചെയ്തു....ഭർത്താവിന്റെ അപ്പച്ചനും അമ്മച്ചിയുമാണ് എനിക്ക് സ്‌നേഹം മനസിലാക്കി തന്നത്... ഇതിനൊന്നുമുള്ള അർഹത എനിക്കില്ല: പള്ളിയിൽ പോകാൻ ഒരുങ്ങുന്നതിടെ കിടപ്പുമുറിയിൽ കയറി ജീവനൊടുക്കിയ ടാൻസിയുടെ അവസാനവാക്കുകൾ ഇങ്ങനെ; തൃശൂരിലെ നവവധുവിന്റെ മരണത്തിൽ ദുരൂഹത തുടരുന്നു

ഈ  സ്‌നേഹം  ഉൾക്കൊള്ളാൻ എനിക്ക് കഴിയുന്നില്ല.. നിങ്ങളൊക്കെ എത്രമാത്രം എന്നെ സ്‌നേഹിക്കുന്നു..ഞാൻ കുറെ തെറ്റ് ചെയ്തു....ഭർത്താവിന്റെ അപ്പച്ചനും അമ്മച്ചിയുമാണ് എനിക്ക് സ്‌നേഹം മനസിലാക്കി തന്നത്... ഇതിനൊന്നുമുള്ള അർഹത എനിക്കില്ല: പള്ളിയിൽ പോകാൻ ഒരുങ്ങുന്നതിടെ കിടപ്പുമുറിയിൽ കയറി ജീവനൊടുക്കിയ ടാൻസിയുടെ അവസാനവാക്കുകൾ ഇങ്ങനെ; തൃശൂരിലെ നവവധുവിന്റെ മരണത്തിൽ ദുരൂഹത തുടരുന്നു

എം മനോജ് കുമാർ

കൊടുങ്ങല്ലൂർ: ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ട നവവധു ടാൻസി (26) യുടെ മരണത്തിനു പിന്നിലുള്ള കാരണങ്ങൾ ദുരൂഹമായി തുടരുന്നു. എന്തിനു ടാൻസി ആത്മഹത്യ ചെയ്തുവെന്ന കാര്യത്തിൽ കുടുംബാംഗങ്ങൾക്ക് ഒരു വ്യക്തതയുമില്ല. മരണം ആത്മഹത്യ തന്നെ എന്ന നിഗമനത്തിലാണ് പൊലീസ്. ഞായറാഴ്ചയാണ് ടാൻസിയെ ആത്മഹത്യ ചെയ്ത നിലയിൽ കോട്ടപ്പുറമുള്ള ഭർതൃവീട്ടിൽ കണ്ടത്. പള്ളിയിൽ പോകാനായി ഒരുങ്ങിയപ്പോൾ ടാൻസിയെ കാണാതായപ്പോൾ വാതിൽ തുറന്നപ്പോഴാണ് ടാൻസി തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടത്. അപ്പോഴേക്കും മരണവും നടന്നു കഴിഞ്ഞിരുന്നു.

മരണത്തിനു തലേന്നും ടാൻസി കുവൈറ്റിൽ ജോലി ചെയ്യുന്ന ഭർത്താവിനെ വിളിച്ച് സംസാരിച്ചിരുന്നു. ഈ സംസാരത്തിലും ഒരു അപാകതയും വന്നിരുന്നുമില്ല. പിന്നെ എന്തിനാണ് മരിച്ചത് എന്ന കാര്യമാണ് ദുരൂഹമായി തുടരുന്നത്. വിവാഹം കഴിഞ്ഞിട്ട് വെറും രണ്ടര മാസം മാത്രമാണ് കഴിഞ്ഞത്. വിവാഹം കഴിഞ്ഞു ഒന്നര മാസം കഴിഞ്ഞപ്പോൾ തന്നെ ഭർത്താവ് ടെൽവിൻ തോംസൻ കുവൈറ്റിലേക്ക് മടങ്ങിയിരുന്നു. ഭർതൃവീട്ടിലും ടാൻസിക്ക് പ്രശ്‌നങ്ങൾ ഒന്നുമുണ്ടായിരുന്നില്ല എന്നാണ് ലഭിക്കുന്ന സൂചനകൾ. ടാൻസിയുടെ മരണത്തിനു പിന്നിലെന്ത് എന്ന കാര്യത്തിൽ അതുകൊണ്ട് തന്നെ ആർക്കും വ്യക്തതയുമില്ല.

ഒരു തവണ ഭർത്താവിനൊപ്പം കുവൈറ്റിലേക്ക് പോകാൻ ടാൻസി ഒരുങ്ങിയിരുന്നു. പക്ഷെ പാസ്‌പോർട്ടിലെ പ്രശ്‌നങ്ങൾ കാരണം നടന്നില്ല. ഇതും പക്ഷെ ആത്മഹത്യയ്ക്ക് കാരണമല്ല എന്നാണ് ലഭിക്കുന്ന വിവരം. ടാൻസി തൂങ്ങി നിൽക്കുന്നത് കണ്ട ഭർതൃമാതാവിന്റെ നിലവിളി കേട്ടാണ് അയൽക്കാർ ഓടിയെത്തുന്നതും ആശുപത്രിയിൽ എത്തിക്കുന്നതും. പക്ഷെ ഇതിന്നിടയിൽ മരണം നടന്നു കഴിഞ്ഞിരുന്നു. ആത്മഹത്യാകുറിപ്പ് പോലെ തോന്നിക്കുന്ന ഡയറിക്കുറിപ്പുകൾ വീട്ടിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. നിങ്ങളുടെ സ്‌നേഹം എനിക്ക് ഉൾക്കൊള്ളാൻ കഴിയുന്നില്ല.... നിങ്ങളൊക്കെ എത്രമാത്രം എന്നെ സ്‌നേഹിക്കുന്നു.....ഞാൻ കുറെ തെറ്റ് ചെയ്തു....ഭർത്താവിന്റെ അപ്പച്ചനും അമ്മച്ചിയുമാണ് എനിക്ക് സ്‌നേഹം മനസിലാക്കി തന്നത്... ഇതിനൊന്നുമുള്ള അർഹത എനിക്കില്ല... ഞാൻ തെറ്റ് ചെയ്തിട്ടുണ്ട്...സ്‌നേഹം എന്താണ് എന്ന് എനിക്ക് മനസിലായത് ഇവിടെ വന്നപ്പോഴാണ്....എന്നൊക്കെയാണ് ആത്മഹത്യാ കുറിപ്പിലുള്ളത്.

വയറ്റിലെ ചെറുതായ അസ്‌കിതകൾ ടാൻസിയെ അലട്ടിയിരുന്നു. സ്‌കാൻ നടത്തിയിരുന്നു. ചെറിയ സിസ്റ്റുകളാണ് ഉണ്ടായിരുന്നത്. അത് പക്ഷെ മരുന്നുകൊണ്ട് മാറും എന്നും ഡോക്ടർമാർ പറഞ്ഞിരുന്നു. ഇതും ആത്മഹത്യയ്ക്കുള്ള കാരണമായി ആരും കരുതുന്നുമില്ല. . പുത്തൻവേലിക്കര ഇളന്തിക്കര പയ്യപ്പിള്ളി പൗലോസിന്റെ മകളാണ്. രണ്ടു സഹോദരിമാരിൽ ഇളയ കുട്ടിയാണ് ടാൻസി. കഴിഞ്ഞ നവംബർ 20 നായിരുന്നു ടാൻസിയുടെ വിവാഹം കഴിഞ്ഞത്. അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മരണവുമായി ബന്ധപ്പെട്ടു പൊലീസ് അന്വേഷണം നടക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP