Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കാട്ടുതീ ഭീതിക്ക് അറുതിയായി രാജ്യത്ത് മഴയെത്തി; സിഡ്‌നിയിലും ക്യൂൻസ് ലാന്റിലും എന്എസ് ഡബ്ലുവിലുമടക്കം കനത്ത മഴ; പല പ്രദേശങ്ങളും വെള്ളപ്പൊക്ക ഭീഷണിയിൽ

കാട്ടുതീ ഭീതിക്ക് അറുതിയായി രാജ്യത്ത് മഴയെത്തി; സിഡ്‌നിയിലും ക്യൂൻസ് ലാന്റിലും എന്എസ് ഡബ്ലുവിലുമടക്കം കനത്ത മഴ; പല പ്രദേശങ്ങളും വെള്ളപ്പൊക്ക ഭീഷണിയിൽ

സ്വന്തം ലേഖകൻ

രാജ്യത്ത് ഏറെ നാളായി നീണ്ട് നിന്ന കാട്ടുതീ ഭീതിക്ക് അറുതിയായി മഴയെത്തി. സിഡ്‌നിയിലും ക്യൂൻസ് ലാന്റിലും എന്എസ് ഡബ്ലുവിലുമടക്കം കനത്ത മഴയാണ് കഴിഞ്ഞ മണിക്കൂറുകളിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്. ഈ ആഴ്‌ച്ചയുടെ തുടക്കത്തിൽ ത്‌ന്നെ ന്യൂ സൗത്ത് വെയ്ൽസിൽ ചെറിയ തോതിൽ മഴ ലഭ്യമായതിന് പിന്നാലെയാണ് വെള്ളിയാഴ്‌ച്ചയോടെ കൂടുതൽ പ്രദേശങ്ങളിലേക്ക് മഴ ആശ്വാസമായെത്തിയത്.

എൻഎസ്ഡബ്ല്യുവിന്റെ ചില ഭാഗങ്ങളിൽ നാലുവർഷത്തിനിടെ ഏറ്റവും കൂടുതൽ മഴ ലഭിക്കുമെന്ന് അറിയിപ്പ് എത്തിയതോടെ ബ്യൂറോ ഓഫ് മെറ്റീരിയോളജി വെള്ളപ്പൊക്ക മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്്. കനത്ത മഴയെ തുടർന്ന് പല റോഡുകളും അടച്ചിട്ടിരിക്കുകയാണ്.സിഡ്‌നി, വോലോങ്കോംഗ്, ന്യൂകാസിൽ എന്നിവിടങ്ങളില്ലെല്ലാം വെള്ളപ്പൊക്ക സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.

ക്യൂൻസ്ലാന്റിലും കഴിഞ്ഞ മണിക്കൂറിൽ നൂറ് മല്ലീമീറ്ററിലധികം മഴ ലഭിച്ചതായാണ് കണക്കുകൾ. ബ്രിസ്‌ബേൻ ഇതിനകം 180 മില്ലിമീറ്ററിലധികവിംസ സ്ട്രാത്ത്‌പൈനിന് 156 മില്ലിമീറ്ററും സൺഷൈൻ കോസ്റ്റിന് 102 ഉം മഴയാണ് ലഭിച്ചത്.

നീണ്ടുനിന്ന വരൾച്ചയും റെക്കോർഡ് ഉയർന്ന താപനിലയും മൂലം ഉണ്ടായ വിനാശകരമായ തീപിടുത്തം സെപ്റ്റംബർ മുതൽ പടർന്ന് 10 മില്യൺ ഹെക്ടറിലധികം (25 ദശലക്ഷം ഏക്കർ) കത്തിച്ച് 33 പേർ മരിക്കുകയും ചെയ്തിരുന്നു. ഏറെ നാളെത്തെ കൊടുചൂടിന് ശേഷം ലഭിച്ച മഴയുടെ ആഘോഷത്തിലാണ് ഓസ്‌ട്രേലിയൻ ജനത.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP