Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒരു വശത്ത് നികുതി കൂട്ടി വരുമാനം കണ്ടെത്താൻ ശ്രമിക്കുമ്പോൾ മറുവശത്ത് ചെലവ് ചുരുക്കൽ നയവും: രണ്ട് ലക്ഷം വരെയുള്ള ഇരുചക്ര വാഹനങ്ങൾക്ക് ഒരു ശതമാനം നികുതി കൂട്ടി; വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ബസുകൾക്കും നികുതി വർധിപ്പിച്ചു; കാറുകൾ വാങ്ങുന്നതിന് നിയന്ത്രണം കൊണ്ടുവരും, പകരം വാടകയ്ക്ക്; പ്രതിസന്ധി കാലത്ത് പണം കണ്ടെത്താൻ വാഹന നികുതിയും ഭൂനികുതിയും കൂട്ടി ധനമന്ത്രിയുടെ ബജറ്റ് പ്രഖ്യാപനം

ഒരു വശത്ത് നികുതി കൂട്ടി വരുമാനം കണ്ടെത്താൻ ശ്രമിക്കുമ്പോൾ മറുവശത്ത് ചെലവ് ചുരുക്കൽ നയവും: രണ്ട് ലക്ഷം വരെയുള്ള ഇരുചക്ര വാഹനങ്ങൾക്ക് ഒരു ശതമാനം നികുതി കൂട്ടി; വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ബസുകൾക്കും നികുതി വർധിപ്പിച്ചു; കാറുകൾ വാങ്ങുന്നതിന് നിയന്ത്രണം കൊണ്ടുവരും, പകരം വാടകയ്ക്ക്; പ്രതിസന്ധി കാലത്ത് പണം കണ്ടെത്താൻ വാഹന നികുതിയും ഭൂനികുതിയും കൂട്ടി ധനമന്ത്രിയുടെ ബജറ്റ് പ്രഖ്യാപനം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം:  ഭൂനികുതിയും വാഹന നികുതിയും കൂട്ടിയാണ് സംസ്ഥാനത്തെ പ്രതിസന്ധികാലത്ത് ധനമന്ത്രി വരുമാനം കണ്ടെത്തുന്നത് ശ്രമിക്കുന്നത്. ഒരു വശത്ത് സർക്കാർ ചെലവ് ചുരുക്കാൻ ശ്രമിക്കുമ്പോഴാ്ണ് മറുവശത്ത് നികുതി കൂട്ടിയതെന്ന് ശ്രദ്ധേയം. കഴിഞ്ഞ ബജറ്റിൽ സർക്കാർ ഭൂനികുതി പത്ത് ശതമാനം ഉയർത്തിയിരുന്നു. ഇത്തവണയും നിരക്ക് വർദ്ധന വന്നതോടെ രജിസ്‌ട്രേഷൻ നടപടികൾക്ക് വേണ്ട സ്റ്റാബ് ഡ്യുട്ടി അടക്കമുള്ളവയുടെ നിരക്കും വർദ്ധിക്കും. ബജറ്റിലെ പ്രഖ്യാപനം സാധാരണകാരനെ എങ്ങനെ ബാധിക്കുമെന്നാണ് ഇനി നോക്കി കാണേണ്ടത്.

അതേസമയം, ഇലക്ട്രിക്ക് വാഹനങ്ങളുടെ പ്രോത്സാഹനം നൽകുന്നതിന്റെ ഭാഗമായി ഇലക്ട്രിക്ക് ഓട്ടോറിക്ഷകളുടെ ആദ്യ അഞ്ചുവർഷത്തെ നികുതി പൂർണമായും ഒഴിവാകും. പുതുതായി വാങ്ങുന്ന പെട്രോൾ ഡീസൽ ഓട്ടോറിക്ഷകളുടെ ആദ്യ അഞ്ചുവർഷത്തെ നികുതിക്ക് ഏർപ്പെടുത്തിയിരുന്ന റിബേറ്റ് ഒഴിവാക്കുന്നതാതി മന്ത്രി പറഞ്ഞു. പകരം ഇത്തരം വാഹനങ്ങളുടെ ആദ്യ അഞ്ചുവർഷത്തെ നികുതി 2500 രൂപയായി നിജപ്പെടുത്തുമെന്ന് അദ്ദേഹം സഭയിൽ പറഞ്ഞു.

2 ലക്ഷംവരെ വിലയുള്ള മോട്ടോർ സൈക്കിളുകൾക്ക് ഒരു ശതമാനവും 15 ലക്ഷംവരെ വില വരുന്ന കാറുകൾക്കും മറ്റു സ്വകാര്യ വാഹനങ്ങൾക്കും രണ്ട് ശതമാനവും നികുതി കൂട്ടി. 25,000 രൂപയായി പുക പരിശോധന കേന്ദ്രങ്ങളുടെ ലൈസൻസ് ഫീ കൂട്ടി. പുതുതായി വാങ്ങുന്ന ഇലക്ട്രിക് കാറുകൾ, ഇലക്ട്രിക മോട്ടോർ ബൈക്കുകൾ, ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ഇലക്ട്രിക് പ്രൈവറ്റ് സർവീസ് വാഹനങ്ങൾ, മുച്ചക്ര വാഹനങ്ങൾ എന്നിവയുടെ ഒറ്റത്തവണ നികുതി അഞ്ചുശതമാനമാക്കി നിജപ്പെടുത്തും.

ഡീലർമാരുടെ കൈവശമുള്ളതും ഡെമോ ആവശ്യങ്ങൾക്ക് മാത്രം ഉപയോഗിക്കുന്നതുമായ വാഹനങ്ങൾക്ക് പുതിയ വാഹനങ്ങൾ രജിസ്റ്റർ ചെയ്യുമ്പോൾ അടക്കുന്നതിന്റെ പതിനഞ്ചിൽ ഒന്ന് നികുതി ഏർപ്പെടുത്തും. ഇത്തരം വാഹനങ്ങൾ രജിസ്റ്റർ ചെയ്യുമ്പോൾ പതിനഞ്ചുവർഷത്തെ ഒറ്റത്തവണ നികുതി ബാധകമാവുന്നതാണ്. മൾട്ടി ആക്സിൽ വാഹനങ്ങളുടെ ത്രൈമാസ നികുതി അയൽസംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്യുമ്പോൾ ഉള്ള നികുതിയേക്കാൾ വളരെ കൂടുതലാണ്. ആയതിനാൽ ടിപ്പർ വിഭാഗത്തിൽ പെടാത്തതും ഭാരക്കൂടുതലുള്ള വാഹനങ്ങളുടെ നികുതി ഇരുപത് ശതമാനം കുറവ് ചെയ്യുന്നു.

പത്തുലക്ഷത്തിന് മുകളിൽ വിലയുള്ള വാഹനം വിൽക്കുമ്പോൾ വാഹനം വിൽക്കുന്നവർ ഒരു ശതമാനം നികുതി പിടിച്ച് ആദായ നികുതി വകുപ്പിന് അടക്കേണ്ടതുണ്ട്. ഇതുപിന്നീട് വാഹന ഉടമ അടയ്ക്കുന്ന നികുതിയിൽ ക്രമീകരിക്കാവുന്നതാണ്. ഈ തുക വാങ്ങൽ വില കണക്കാക്കുമ്പോൾ ഉൾപ്പെടില്ല. രണ്ടുലക്ഷം രൂപ വരെ വിലയുള്ള മോട്ടോർ സൈക്കിളുകൾക്ക് ഒരുശതമാനവും പതിനഞ്ചുലക്ഷം വിലവരുന്ന മോട്ടോർ കാറുകൾക്ക് നികുതിയിൽ രണ്ടുശതമാനം വർധനവ് വരുത്തുന്നുണ്ട്. ഇതുവഴി ഇരുന്നൂറ് കോടി രൂപയാണ് അധിക വരുമാനം പ്രതീക്ഷിക്കുന്നത്.

അതേസമയം, കാറുകൾക്ക് നികുതി കൂടുന്നതോടെ വാഹന വിപണി പ്രതസന്ധി നേരിടുമെന്നാണ് പൊതുവേയുള്ള നിഗമനം. എന്നാൽ, മുൻ വർഷങ്ങളിലും മറ്റും വാഹനങ്ങളുടെ വില വർധന വിപണിയെ ബാധിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഏപ്രിലിൽ നിലവിൽ വരുന്ന ഭാരത് സ്റ്റേജ് 6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾ പാലിക്കും വിധം എൻജിൻ പരിഷ്‌കരിച്ച് വാഹനങ്ങൾ എത്തുന്നതോടെ വിലവർധനവ് കാര്യമായി ബാധിക്കും, കഴിഞ്ഞ വർഷം ജൂൺ 1 മുതൽ കേരള സർക്കാർ ഏർപ്പെടുത്തിയ ഒരു ശതമാനം പ്രളയ സെസ്സാണ് വാഹന വിലയിൽ കാര്യമായ മാറ്റം വന്നത്. പ്രളയബാധിത പ്രദേശങ്ങളുടെ പുനർനിർമ്മാണത്തിന് പണം കണ്ടെത്താനാണ് കേരള സർക്കാർ പ്രളയ സെസ്സ് ഏർപ്പെടുത്തിയതെന്നും ശ്രദ്ധേയം.

ബിഎസ്-6 നടപ്പാക്കിയതിനുശേഷം വാഹനമേഖല കാറുകളുടെ വില വർദ്ധിപ്പിക്കാൻ പോകുന്നതിനാൽ കാറുകൾക്ക് ഈ വർഷം വില കൂടുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു. മാരുതി, ടാറ്റ, ഹ്യുണ്ടായ് എന്നിവ വിലക്കയറ്റത്തെക്കുറിച്ച് ഇതിനകം പ്രഖ്യാപിച്ചു കഴിഞ്ഞിരുന്നു. 2020 മുതൽ വാഹനങ്ങളുടെ വിലവർദ്ധനവ് പ്രഖ്യാപിച്ച ആദ്യത്തെ കാർ നിർമ്മാതാക്കൾ മാരുതി സുസുക്കിയാണ്. 2020 ജനുവരി മുതൽ കാറുകളുടെ വില വർദ്ധിപ്പിക്കാനുള്ള പദ്ധതി മാരുതി സുസുക്കി പ്രഖ്യാപിച്ച് ഒരാഴ്ച കഴിഞ്ഞപ്പോൾ ഹ്യൂണ്ടായിയും തങ്ങളുടെ വാഹനങ്ങളുടെ വില വർദ്ധിക്കുമെന്ന് പ്രഖ്യാപിച്ചു. നിസ്സാൻ, ഡാറ്റ്‌സൺ എന്നിവയും വില പരിഷ്‌കരണത്തെക്കുറിച്ച് സൂചന നൽകിയിട്ടുണ്ട്. എന്നാൽ കാറുകളുടെ വില വർധനയും നികുതി ഏർപ്പെടുത്തിയതും വലിയെ തോതിലുള്ള പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ഉറപ്പാണ്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP