Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രാർത്ഥിച്ചാൽ രോഗാവസ്ഥയിൽ മനസിന് ധൈര്യം കിട്ടുമ്പോൾ രോഗശാന്തി എളുപ്പത്തിലാവും എന്ന് പറയേണ്ടതിന് പകരം പ്രാർത്ഥിച്ചാൽ ഏത് അജ്ഞാത രോഗവും വഴി മാറിപ്പോകുമെന്ന പച്ചക്കള്ളം എങ്ങനെയാണ് വൈദികർക്ക് പറയാൻ കഴിയുന്നത്? എന്നിട്ട് എന്തുകൊണ്ടാണ് മഹാമേരുക്കൾ ആഞ്ഞടിക്കുമ്പോൾ ഇവരാരും പ്രാർത്ഥിക്കാത്തത്? മുബൈയിലെ വൈറസ് ബാധ മാറ്റുകയും രാഷ്ട്രപതിയുടെ മകന്റെ ജീവൻ കാക്കുകയും ചെയ്ത വാളവനാൽ അച്ചൻ എന്തുകൊണ്ടാണ് വുഹാനിൽ പോകാത്തത്?

പ്രാർത്ഥിച്ചാൽ രോഗാവസ്ഥയിൽ മനസിന് ധൈര്യം കിട്ടുമ്പോൾ രോഗശാന്തി എളുപ്പത്തിലാവും എന്ന് പറയേണ്ടതിന് പകരം പ്രാർത്ഥിച്ചാൽ ഏത് അജ്ഞാത രോഗവും വഴി മാറിപ്പോകുമെന്ന പച്ചക്കള്ളം എങ്ങനെയാണ് വൈദികർക്ക് പറയാൻ കഴിയുന്നത്? എന്നിട്ട് എന്തുകൊണ്ടാണ് മഹാമേരുക്കൾ ആഞ്ഞടിക്കുമ്പോൾ ഇവരാരും പ്രാർത്ഥിക്കാത്തത്? മുബൈയിലെ വൈറസ് ബാധ മാറ്റുകയും രാഷ്ട്രപതിയുടെ മകന്റെ ജീവൻ കാക്കുകയും ചെയ്ത വാളവനാൽ അച്ചൻ എന്തുകൊണ്ടാണ് വുഹാനിൽ പോകാത്തത്?

മറുനാടൻ ഡെസ്‌ക്‌

ഫാദർ ഡൊമിനിക് വാളവനാൽ എന്ന ഒരു വൈദികന്റെ പഴയ ഒരു പ്രഭാഷണം ഇന്ന് കേൾക്കുകയുണ്ടായി. ഏതാണ്ട് അഞ്ചെട്ട് വർഷം മുമ്പ് ഇംഗ്ലണ്ടിലെ ബെർമിംങ്ഹാമിൽ വെച്ച് നടന്ന ധ്യാനത്തിൽ പ്രസംഗിച്ചപ്പോൾ അദ്ദേഹം തന്റെ അനുഭവം വിശദീകരിക്കുകയാണ്. അദ്ദേഹം പറയുന്നത് മുംബൈയിൽ ഒരു പ്രധാനപ്പെട്ട ആശുപത്രിയിൽ അപ്രതീക്ഷിതമായ അണുബാധ ഉണ്ടായപ്പോൾ എന്ത് അണുബാധയാണ് എന്ന് കണ്ടെത്താൻ പോലും കഴിയാത്ത ഒരു സാഹചര്യം ഉണ്ടായെന്നും ആ സാഹചര്യത്തിൽ ആശുപത്രിയെ അണുബാധയിൽ നിന്നും രക്ഷിക്കുന്നതിന് വേണ്ടി അച്ചനെ വിളിച്ചെന്നും അച്ചൻ യേശുക്രിസ്തുവിന്റെ പേരിൽ പ്രാർത്ഥിക്കുകയും ആനാവെള്ളം തളിക്കുകയും ചെയ്തപ്പോൾ അണുബാധ ഞൊടിയിടയിൽ ഒഴിഞ്ഞുപോയി എന്നുമാണ്.

അതായത്, അനേകം രോഗികളുടെ ജീവനെടുക്കുന്ന തരത്തിലേക്ക പടർന്ന് പന്തലിച്ച ഒരു അണുബാധയെ ഒരു വൈദികന് പ്രാർത്ഥിച്ച് ഇല്ലാതാക്കാൻ കഴിഞ്ഞു എന്നർത്ഥം. ഇതേ വൈദികൻ തന്നെ മറ്റൊരു പ്രസംഗത്തിൽ പറഞ്ഞത് രാഷ്ട്രപതിയായിരുന്ന പ്രതിഭാ പാട്ടീലിന്റെ മകൻ ഗുരുതര രോഗം ബാധിച്ച മരണത്തോട് മല്ലടിച്ചപ്പോൾ പ്രത്യേക ദൂതൻ വഴി അച്ചനെ ബന്ധപ്പെട്ടെന്നും അച്ചൻ അവിടെത്തി തലയിൽ തൊട്ട പ്രാർത്ഥിച്ചപ്പോൾ അത്ഭുതകരമായി ആ മകൻ ജീവിതത്തിലേക്ക മടങ്ങിയെത്തി എന്നുമാണ്. ഡൊമിനിക് വളവനാൽ എന്ന വൈദികൻ ഇടുക്കി ജില്ലയിലെ അണക്കര കേന്ദ്രീകരിച്ച് വലിയ തോതിൽ ധ്യാനപ്രസംഗങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന ഒരു കത്തോലിക്കാ വൈദികനാണ്. ലക്ഷക്കണക്കിന് വിശ്വാസികൾ അച്ചനെ തേടി എത്തുന്നു. അച്ചനെ പോലെ ഇത്രയധികം ആരാധകരുള്ള മറ്റൊരു വൈദികൻ ഒരുപക്ഷേ കത്തോലിക്കാ സഭയിൽ ഉണ്ടാവുകയില്ല.

സേവ്യർഖാൻ വട്ടായിൽ എന്ന പാലക്കാട് അട്ടപ്പാടിയിലെ ഒരു വൈദികനും ഏതാണ്ട് സമാനമായ സിദ്ധികൾ ഉള്ള ആളാണ്. മുമ്പ് പോട്ട മുരിങ്ങൂർ കേന്ദ്രീകരിച്ച് നായിക്ക പറമ്പിലച്ചൻ, പനച്ചിക്കിലച്ചൻ എന്നിങ്ങനെ ചില അത്ഭുത ജന്മങ്ങളും ഉണ്ടായിരുന്നു. ഇവരൊക്കെ കള്ളന്മാർ ആണെന്നോ ഇവരൊക്കെ പറയുന്നത് അതേപടി തട്ടിപ്പാണെന്നോ വിധി എഴുതാൻ ഞാൻ ആളല്ല. മാത്രമല്ല, വിശ്വാസത്തിന് ശക്തിയുണ്ടെന്നും അടിയുറച്ചുകൊണ്ട് നിങ്ങൾ ഒരു കാര്യം വിശ്വസിച്ചാൽ അത് നേടുമെന്നും കരുതുന്നവരുടെ കൂടെ തന്നെയാണ് ഞാൻ. എന്നാൽ, ഈ വിശ്വാസത്തിന്റെ അടിത്തറയായി മാറേണ്ടത് ഒരു മനുഷ്യന്റെ മനസ്സിനെ നിയന്ത്രിക്കുന്നതിന് ഈശ്വരൻ കൊടുക്കുന്ന സിദ്ധി എന്ന നിലയിലാണ്. അതായത്, താൻപാതി ദൈവം പാതി എന്ന് കാർന്നോന്മാർ പറയുന്ന ആ പഴംചൊല്ലിന്റെ ആവർത്തനം. ഡോക്ടർമാർ പോലും പറയാറുണ്ടല്ലോ മരുന്നിന് പാതി ധർമ്മമേ നിർവഹിക്കാൻ കഴിയൂ ബാക്കി ഓരോ വ്യക്തിയുടേയും മനസ്സാണ് നിർണയിക്കുന്നത് എന്ന്.

അതായത്, ഒരാൾക്ക രോഗം ബാധിച്ചാൽ മരുന്ന കൊടുത്ത് അയാളെ രക്ഷിക്കാൻ ശ്രമിക്കുമ്പോൾ തന്നെ പ്രാർത്ഥനയിലൂടെ മനസ്സിനെ ശക്തിപ്പെടുത്തിയും ആ രോഗശാന്തി എളുപ്പത്തിൽ നേടാൻ കഴിയും. ഇതിനോടൊന്നും ഒരു വിയോജിപ്പും എനിക്കില്ല. എന്നാൽ മരുന്നിന്റെ ശാസ്ത്രീയമായ വശം പൂർണമായും മറച്ചുവെച്ച് അതിന്റെ ഭാഗമായി പ്രവർത്തിക്കേണ്ട പ്രാർത്ഥനയുടെയും മനസ്സിന്റെയും കാര്യം മാത്രം ഹൈലൈറ്റ് ചെയ്യുമ്പോൾ അത് അശാസ്ത്രീയമായി മാറുന്നു. അതുകൊണ്ടാണ് ഡൊമിനിക് വാളവനാൽ അച്ചനെ പോലെയുള്ളവർ പറയുന്നത് നുണയാണ് എന്ന് എന്നെ പോലുള്ളവർക്ക് തോന്നുന്നത്. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്. പൂർണരൂപം വീഡിയോയിൽ കാണുക..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP