Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പമ്പാനദിയുടെ വിശാലമായ മണൽപ്പുറത്ത് ഒരുലക്ഷം പേർക്കിരിക്കാവുന്ന ഓലപന്തൽ തയ്യാർ: മാരമൺകൺവെൻഷന് ഇന്ന് തുടക്കം

പമ്പാനദിയുടെ വിശാലമായ മണൽപ്പുറത്ത് ഒരുലക്ഷം പേർക്കിരിക്കാവുന്ന ഓലപന്തൽ തയ്യാർ: മാരമൺകൺവെൻഷന് ഇന്ന് തുടക്കം

മറുനാടൻ മലയാളി ബ്യൂറോ

കോഴഞ്ചേരി: പ്രസിദ്ധമായ മാരാമൺ കൺവൻഷനു ഇന്നു തുടക്കം. ഇന്ന് 2.30 ന് മാർത്തോമ്മാ സഭാധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമ്മാ ശതോത്തര രജത ജൂബിലി കൺവൻഷൻ ഉദ്ഘാടനം ചെയ്യും. 125 വർഷത്തെ പഴക്കമുള്ള പാരമ്പര്യ പ്രൗഢിയിലാണ് ഇത്തവണ മാരാമൺ കൺവെൻഷൻ നടക്കുന്നത്. നിരവധി പേരാണ് പമ്പ മണപ്പുറത്തു നടക്കുന്ന മാരാമൺ കൺവൻഷനിൽ പങ്കെടുക്കാൻ എത്തുക. ശതോത്തര രജത ജൂബിലി ആഘോഷങ്ങളുടെ സമാപനം 15നു രാവിലെ 10നു നടക്കും.

16ന് ഉച്ചയ്ക്കു ശേഷമുള്ള യോഗത്തോടെ കൺവൻഷൻ സമാപിക്കും. സഭയിലെ ബിഷപ്പുമാർക്കു പുറമെ വനിതാ ആർച്ച് ബിഷപ് കെയ് മാരി ഗോഡ്സ്വർത്തി (ഓസ്‌ട്രേലിയ), ബിഷപ് ഡിനോ ഗബ്രിയേൽ (ദക്ഷിണാഫ്രിക്ക), റവ.ഡോ. മോണോദീപ് ദാനിയേൽ (ഡൽഹി), റവ.ഡോ. ജോൺ സാമുവൽ (ചെന്നൈ) എന്നിവരും കൺവൻഷനിൽ പ്രസംഗിക്കും. 1895 ലാണ് മാരാമൺ കൺവൻഷൻ ആരംഭിച്ചത്. ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തീയ ആത്മീയസംഗമമാണ് ഇത്.

തിങ്കൾ മുതൽ ശനി വരെ രാവിലെ 10 നും ഉച്ചകഴിഞ്ഞു രണ്ടിനും വൈകുന്നേരം അഞ്ചിനും നടക്കുന്ന പൊതുയോഗങ്ങൾക്കു പുറമെ രാവിലെ 7.30 മുതൽ 8.30 വരെ സ്ത്രീക?ൾക്കും പുരുഷന്മാർക്കും പ്രത്യേകമായിട്ടുള്ള ബൈബിൾ ക്ലാസുകളും കുട്ടികളുടെ പ്രത്യേക യോഗവും നടക്കും. 12ന് രാവിലെ 10ന് നടക്കുന്ന എക്യൂമെനിക്കൽ സമ്മേളനത്തിൽ വിവിധ സഭകളുടെ മേലധ്യക്ഷന്മാർ പങ്കെടുക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് സാമൂഹ്യതിന്മകൾക്കെതിരെയുള്ള ബോധവൽക്കരണ സമ്മേളനമാണു നടത്തുന്നത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP