Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

അമിത രക്തസ്രാവം കാരണം ഗർഭപാത്രം എടുത്തു മാറ്റിയെന്ന വാദം പൂർണ്ണമായും അംഗീകരിക്കാതെ പൊലീസ്; കല്യാണത്തിന് മുമ്പുള്ള സർജറിയുടെ പിന്നിലെ ദുരൂഹത നീക്കാൻ അച്ഛനേയും അമ്മയേയും ചോദ്യം ചെയ്യും; മകളുടെ ചടങ്ങുകളിൽ നിന്ന് വിട്ടു നിന്നത് കടുത്ത കുറ്റബോധം കൊണ്ടെന്ന് മതാപിതാക്കൾ; ഗർഭപാത്രം ഇല്ലാതിരുന്നത് മറച്ചു വച്ചുള്ള കല്യാണത്തിന് പിന്നിലെ സത്യം തേടി അന്വേഷണം തുടരും; കൊടുങ്ങല്ലൂരിലെ ടെൽവിന്റെ ഭാര്യ ടാൻസിയുടെ തൂങ്ങി മരണത്തിൽ നിറയുന്നത് അസ്വാഭാവികതകൾ

അമിത രക്തസ്രാവം കാരണം ഗർഭപാത്രം എടുത്തു മാറ്റിയെന്ന വാദം പൂർണ്ണമായും അംഗീകരിക്കാതെ പൊലീസ്; കല്യാണത്തിന് മുമ്പുള്ള സർജറിയുടെ പിന്നിലെ ദുരൂഹത നീക്കാൻ അച്ഛനേയും അമ്മയേയും ചോദ്യം ചെയ്യും; മകളുടെ ചടങ്ങുകളിൽ നിന്ന് വിട്ടു നിന്നത് കടുത്ത കുറ്റബോധം കൊണ്ടെന്ന് മതാപിതാക്കൾ; ഗർഭപാത്രം ഇല്ലാതിരുന്നത് മറച്ചു വച്ചുള്ള കല്യാണത്തിന് പിന്നിലെ സത്യം തേടി അന്വേഷണം തുടരും; കൊടുങ്ങല്ലൂരിലെ ടെൽവിന്റെ ഭാര്യ ടാൻസിയുടെ തൂങ്ങി മരണത്തിൽ നിറയുന്നത് അസ്വാഭാവികതകൾ

ആർ പിയൂഷ്‌

കൊടുങ്ങല്ലൂർ: ഭർതൃ വീട്ടിൽ ആത്മഹത്യ ചെയ്ത കോട്ടപ്പുറം കല്ലറയ്ക്കൽ ടെൽവിൻ തോംസന്റെ ഭാര്യ ടാൻസി (26) യുടെ മരണത്തിലെ ദുരൂഹതകൾ പൂർണ്ണമായും മാറ്റാൻ അമ്മയേയും അച്ഛനേയും പൊലീസ് വിശദമായി ചോദ്യം ചെയ്യും. യുവതി ആത്മഹത്യ ചെയ്തത് കടുത്ത മാനസിക വിഷമത്തിലെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഗർഭപാത്രം നീക്കം ചെയ്തതിലെ വിഷമം മൂലമാണ് ആത്മഹത്യ ചെയ്തത് എന്ന പ്രാഥമിക നിഗമനത്തിലാണ് എത്തി നിൽക്കുന്നത്. മകൾ മരിച്ച ശേഷം അച്ഛനും അമ്മയും മൃതദേഹം കാണാൻ പോലും എത്തിയിരുന്നില്ല. മകളുടെ ഗർഭ പാത്രം നീക്കം ചെയ്ത കാര്യം ഇവർക്കും അറിയാമായിരുന്നു.

ഇക്കാര്യം പൊലീസിനോട് ഇവർ പ്രാഥമികമായി സമ്മതിച്ചിട്ടുണ്ട്. അതുകൊണ്ടാണ് മരണം അറിഞ്ഞ ശേഷം വീട്ടിൽ ഒതുങ്ങി കഴിഞ്ഞതെന്നും അവർ അറിയിച്ചു. കുറ്റബോധം കാരണമാണ് ഇതെന്നും പറയുന്നു. എന്നാൽ ഏത് സാഹചര്യത്തിലാണ് ഗർഭപാത്രം നീക്കിയതെന്നും മറ്റും പൊലീസ് വിശദമായി അന്വേഷിക്കും. ഗർഭപാത്രം ഇല്ലാതിരുന്നിട്ടും ഏത് സാഹചര്യത്തിലാണ് വിവാഹം കഴിക്കാൻ ടാൻസി തയ്യാറായതെന്നതിലും ദുരൂഹതകൾ ഏറെയാണ്. ഈ ദുരൂഹതകൾ നീക്കനാണ് പൊലീസിന്റെ ശ്രമം.

യുവതി മാതാപിതാക്കളുടെ സമ്മതത്തോടെ വിവാഹത്തിന് മുൻപ് ഗർഭാശയം സർജറി നടത്തി എടുത്ത് കളഞ്ഞിരുന്നുവെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. കടുത്ത രക്ത സ്രാവത്തെ തുടർന്നായിരുന്നു സർജറി എന്നാണ് പൊലീസിന് ലഭിക്കുന്ന പ്രാഥമിക സൂചനകൾ. എന്നാൽ ഇത് പൂർണ്ണമായും വിശ്വസിക്കാൻ പൊലീസിന് കഴിയുന്നുമില്ല. അതുകൊണ്ടാണ് വ്യക്തത വരുത്താനുള്ള ശ്രമം. ഭർതൃ വീട്ടിൽ നിന്ന് ടാൻസിക്ക് പീഡനമൊന്നും ഉണ്ടായിട്ടില്ല. സ്‌നേഹത്തോടെയാണ് ടെൽവിന്റെ മതാപിതാക്കൾ നോക്കിയതും. ഈ സ്‌നേഹ കൂടുതലാണ് ടാൻസിയെ മാനസികമായി തളർത്തിയത്.

ഗർഭ പാത്രം എടുത്ത് മാറ്റിയ കാര്യം മറച്ച് വച്ചായിരുന്നു വിവാഹം നടത്തിയത്. വിവാഹ ശേഷം ഭർത്താവ് ടെൽവിന്റെയും വീട്ടുകാരുടെയും സ്‌നേഹ പ്രകടനങ്ങൾ കണ്ടപ്പോൾ ഏറെ മാനസിക വിഷമത്തിലാവുകയും അവരെ താൻ ചതിക്കുകയായിരുന്നു എന്ന തോന്നൽ വന്നതിനെ തുടർന്ന് ആത്മഹത്യ ചെയ്തതാവാം എന്നാണ് നിഗമനം. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഗർഭാശയം എടുത്ത് കളഞ്ഞിരുന്നു എന്ന് പറയുന്നുണ്ട്. ഇതിനാലാണ് ഇത്തരത്തിൽ ഒരു നിഗമനത്തിൽ പൊലീസ് എത്തി നിൽക്കുന്നത്. ടാൻസി ആത്മഹത്യ ചെയ്യാൻ മറ്റ് കാരണങ്ങൾ ഇല്ലാ എന്നും പൊലീസ് പറയുന്നുണ്ട്.

നവംബർ 20 നായിരുന്നു ടാൻസിയുടെയും ടെൽവിൻ തോസന്റെയും വിവാഹം. ആർഭാടപൂർവ്വമായിരുന്നു വിവാഘോഷവും. വിവാഹം കഴിഞ്ഞ് ടാൻസി വളരെ വലിയ വിഷമത്തിലായിരുന്നു. എന്നാൽ ഭർതൃവീട്ടിൽ നിന്നും യാതൊരു ബുദ്ധിമുട്ടുകളും ഉണ്ടായിയിട്ടില്ല. ആത്മഹത്യ ചെയ്യുന്നതിന് ദിവസങ്ങൾക്ക് മുൻപ് ടാൻസി തന്റെ ഫെയ്‌സ് ബുക്ക് അക്കൗണ്ടിൽ നിന്നും വിവാഹത്തിന്റെ എല്ലാ ദൃശ്യങ്ങളും ഡിലീറ്റ് ചെയ്യുകയും ചെയ്തു. എന്തു കൊണ്ടാണ് വിവാഹ ഫോട്ടോകൾ ഡിലീറ്റ് ചെയ്തത് എന്നതിലും വ്യക്തതയില്ല. ആത്മഹത്യ ചെയ്യാൻ നേരത്തെ തന്നെ തീരുമാനിച്ചുറപ്പിച്ചിരുന്നു എന്നു വേണം ഇതിൽ നിന്നും അനുമാനിക്കാൻ. മകളുടെ മാനസിക പ്രശ്‌നങ്ങൾ അച്ഛനും അമ്മയും മുൻകൂട്ടി മനസ്സിലാക്കിയിരുന്നോ എന്നതും പൊലീസ് പരിശോധിക്കുന്നുണ്ട്.

പൗലോസും കുടുംബവും പൊതുവേ അയൽക്കാരുമായി അടുപ്പം കുറവായിരുന്നു. ഏറെനാളായി കുവൈറ്റിലായിരുന്നു നാട്ടിലെ അറിയപ്പെടുന്ന ആളുമാണ്. ലക്ഷകണക്കിന് സ്വത്തിന് ഉടമ കൂടിയാണ് പൗലോസ്. മൂത്തമകളെ വിവാഹം കഴിച്ചയച്ചത് ഇരുമ്പനത്തായിരുന്നു. മാഞ്ഞാലി ഭാഗത്ത് ആറിന്റെ കരയിലായി 7 ഏക്കറോളം വസ്തുവകകളും ഉണ്ട്. ടാൻസി നഴ്‌സിങ് പഠിച്ചപ്പോഴും വീട്ടിലേക്ക് അധികം വരാതെ ഹോസ്റ്റലിൽ തന്നെയായിരുന്നു. ടാൻസിയെ ആത്മഹത്യ ചെയ്ത നിലയിൽ കോട്ടപ്പുറത്തുള്ള ഭർതൃവീട്ടിൽ കണ്ടത് ഏറെ ദുരൂഹത ഉണ്ടാക്കിയിരുന്നു. പള്ളിയിൽ പോകാനായി ഒരുങ്ങിയപ്പോൾ ടാൻസിയെ കാണാതായപ്പോൾ വാതിൽ തുറന്നപ്പോഴാണ് ടാൻസി തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടത്. അപ്പോഴേക്കും മരണവും നടന്നു കഴിഞ്ഞിരുന്നു.

മരണത്തിനു തലേന്നും ടാൻസി കുവൈറ്റിൽ ജോലി ചെയ്യുന്ന ഭർത്താവിനെ വിളിച്ച് സംസാരിച്ചിരുന്നു. ഈ സംസാരത്തിലും ഒരു അപാകതയും വന്നിരുന്നുമില്ല. പിന്നെ എന്തിനാണ് മരിച്ചത് എന്ന കാര്യമാണ് ദുരൂഹമായി തുടരുന്നത്. വിവാഹം കഴിഞ്ഞു ഒന്നര മാസം കഴിഞ്ഞപ്പോൾ തന്നെ ഭർത്താവ് ടെൽവിൻ തോംസൻ കുവൈറ്റിലേക്ക് മടങ്ങിയിരുന്നു. ഭർതൃവീട്ടിലും ടാൻസിക്ക് പ്രശ്നങ്ങൾ ഒന്നുമുണ്ടായിരുന്നില്ല എന്നാണ് ലഭിക്കുന്ന സൂചനകൾ. ഒരു തവണ ഭർത്താവിനൊപ്പം കുവൈറ്റിലേക്ക് പോകാൻ ടാൻസി ഒരുങ്ങിയിരുന്നു. പക്ഷെ പാസ്പോർട്ടിലെ പ്രശ്നങ്ങൾ കാരണം നടന്നില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വന്നതോടെ ദുരൂഹതകൾ ഒഴിഞ്ഞിരിക്കുകയാണ്. മാതാപിതാക്കൾ സംസ്‌ക്കാര ചടങ്ങിൽ പങ്കെടുക്കാതിരുന്നത് കുറ്റബോധം മൂലമാണെന്നാണ് ലഭിക്കുന്ന വിവരം.

ടാൻസിയുടെ ആത്മഹത്യാകുറിപ്പ് പോലെ തോന്നിക്കുന്ന ഡയറിക്കുറിപ്പുകൾ വീട്ടിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ''നിങ്ങളുടെ സ്‌നേഹം എനിക്ക് ഉൾക്കൊള്ളാൻ കഴിയുന്നില്ല.. നിങ്ങളൊക്കെ എത്രമാത്രം എന്നെ സ്‌നേഹിക്കുന്നു...ഞാൻ കുറെ തെറ്റ് ചെയ്തു..ഭർത്താവിന്റെ അപ്പച്ചനും അമ്മച്ചിയുമാണ് എനിക്ക് സ്‌നേഹം മനസിലാക്കി തന്നത്. ഇതിനൊന്നുമുള്ള അർഹത എനിക്കില്ല. ഞാൻ തെറ്റ് ചെയ്തിട്ടുണ്ട്. എന്നൊക്കെയാണ് ഡയറി കുറിപ്പുകളിൽ പറയുന്നത്. ഭർതൃവീട്ടിൽ ടാൻസിക്ക് പ്രശ്‌നങ്ങൾ ഒന്നുമുണ്ടായിരുന്നില്ലെന്ന് വ്യക്തമാക്കുന്നതാണ് ഈ കുറിപ്പുകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP