Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒന്റാരിയോയിലെ നാല് പ്രമുഖ അദ്ധ്യാപക യൂണിയനുകൾ ഈ ആഴ്‌ച്ച പണിമുടക്കിൽ; എലിമെന്ററി, പബ്ലിക് ഹൈ സ്‌കൂൾ, കാത്തലിക് സ്‌കൂൾ അദ്ധ്യാപകരുടെ പണിമുടക്ക് മൂലം വിദ്യാർത്ഥികൾക്ക് ഈ ആഴ്‌ച്ചയും പഠിപ്പ് മുടങ്ങും

ഒന്റാരിയോയിലെ നാല് പ്രമുഖ അദ്ധ്യാപക യൂണിയനുകൾ ഈ ആഴ്‌ച്ച പണിമുടക്കിൽ; എലിമെന്ററി, പബ്ലിക് ഹൈ സ്‌കൂൾ, കാത്തലിക് സ്‌കൂൾ അദ്ധ്യാപകരുടെ പണിമുടക്ക് മൂലം വിദ്യാർത്ഥികൾക്ക് ഈ ആഴ്‌ച്ചയും പഠിപ്പ് മുടങ്ങും

സ്വന്തം ലേഖകൻ

ന്റാറിയോയിലെ നാല് പ്രമുഖ അദ്ധ്യാപക യൂണിയനുകളും ഈ ആഴ്ച തൊഴിലിൽ നിന്ന് വിട്ട് നിന്ന് സമരം നടത്തുമെന്ന് അറിയിച്ചതോടെ വിദ്യാർത്ഥികൾക്ക് ഈ ആഴ്‌ച്ചയും പഠിപ്പ് മുടങ്ങുമെന്ന് ഉറപ്പായി. ഇതിൽ പ്രധാനമായും ആഴ്‌ച്ചകളായി സമരം നടത്തിവരുന്ന ഒന്റാറിയോയിലെ പബ്ലിക് എലിമെന്ററി സ്‌കൂൾ അദ്ധ്യാപകരെ പ്രതിനിധീകരിക്കുന്ന യൂണിയൻ സമരാണ്.

ആഴ്ചയിലെ എല്ലാ ദിവസവും സ്ട്രൈക്ക് ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. ചൊവ്വാഴ്ച പ്രവിശ്യയിലുടനീളമുള്ള പണിമുടക്ക് ഉൾപ്പെടെ 83,000 അംഗങ്ങളും ജോലിയിൽ നിന്ന് മാറി നില്ക്കുമെന്ന് യൂണിയൻ അറിയിച്ചു.ഒൻപത് ബോർഡുകളിലുള്ള ഒന്റാറിയോയിലെ ഹൈസ്‌കൂൾ അദ്ധ്യാപകർ വ്യാഴാഴ്ച ഏകദിന പണിമുടക്ക് നടത്തും.

ഒന്റാറിയോയിലെ ഇംഗ്ലീഷ് കത്തോലിക്കാ അദ്ധ്യാപകരെ പ്രതിനിധീകരിക്കുന്ന യൂണിയൻ ചൊവ്വാഴ്ച അഡ്‌മിനിസ്‌ട്രേറ്റീവ് ജോലികൾ മാത്രം നടത്തുമെന്ന് അറിയിച്ചു. അതായത് അദ്ധ്യാപകർ ഷെഡ്യൂൾ ചെയ്ത അദ്ധ്യാപന, മേൽനോട്ട ചുമതലകൾ മാത്രമേ ഏറ്റെടുക്കുകയുള്ളൂവെന്നും അധിക ജോലികൾ സ്വീകരിക്കില്ലെന്നും അവർ അറിയിച്ചിട്ടുണ്ട്.

കത്തോലിക്കാ അദ്ധ്യാപകർ റിപ്പോർട്ട് കാർഡുകൾ തയ്യാറാക്കുന്നത്, സ്റ്റാൻഡേർഡൈസ്ഡ് ടെസ്റ്റിംഗിൽ പങ്കെടുക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ ഇതിനകം നിർത്തിവച്ചിരിക്കുകയാണ്. ഇത് കൂടാതെ ഒന്റാരിയോയിലെ ഫ്രഞ്ച് സ്‌കൂൾ അസോസിയേഷൻ അംഗങ്ങളും വ്യാഴാഴ്‌ച്ച സമരം പ്രഖ്യാപിച്ച് രംഗത്തുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP