Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സെൽഫി എടുക്കാനും വീഡിയോ കോൾ ചെയ്യാനും വളരെ എളുപ്പം; 90 ഡിഗ്രി ആങ്കിളിൽ മടക്കി വയ്ക്കാവുന്ന ഗ്ലാസ് സ്‌ക്രീനുമായി സാംസങിന്റെ പുതു പുത്തൻ ഗാലക്സി ഫോൺ എത്തി: ഫെബ്രുവരി 14ന് വിപണിയിലെത്തുന്ന ഇസഡ് ഫ്ലിപ് ഒരു കിടുക്കാച്ചി ഫോൺ

സെൽഫി എടുക്കാനും വീഡിയോ കോൾ ചെയ്യാനും വളരെ എളുപ്പം; 90 ഡിഗ്രി ആങ്കിളിൽ മടക്കി വയ്ക്കാവുന്ന ഗ്ലാസ് സ്‌ക്രീനുമായി സാംസങിന്റെ പുതു പുത്തൻ ഗാലക്സി ഫോൺ എത്തി: ഫെബ്രുവരി 14ന് വിപണിയിലെത്തുന്ന ഇസഡ് ഫ്ലിപ് ഒരു കിടുക്കാച്ചി ഫോൺ

മറുനാടൻ മലയാളി ബ്യൂറോ

മടക്കി വെയ്ക്കാവുന്ന സാംസങിന്റെ പുതുപുത്തൻ ഗാലക്സി ഫോൺ വിപണിയിലേക്ക്. ഫെബ്രുവരി 14ന് വിപണിയിൽ തരംഗമാവാൻ ഒരുങ്ങുന്ന പുതുപുത്തൻ ഫോണിൽ സെൽഫി എടുക്കാനും വീഡിയോ കോൾ ചെയ്യാനും വളരെ എളുപ്പമാണ്. ഒരു ലാപ് ടോപ് ഉപയോഗിക്കും വിധം വളരെ കംഫർട്ട് ആയി ഒരിടത്ത് വെച്ച് ഉപയോഗിക്കാം. ഗാലക്സി ഇസഡ് ഫ്ലിപ് എന്ന ഈ ഫോൺ അത്യാകർഷണീയവുമാണ്.

ക്ലാം ഷെല്ലിന് സമാനമായ ഫോണിന് ഗ്ലാസ് ഡിസ്പ്ലേയാണ് ഉള്ളത്. ആപ്പിളിന്റെ ഐഫോൺ 11 പ്രോയേക്കാൾ വിലയാണ് ഈ പുതുപുത്തൻ സാംസങ് ഫോണിന്. 6.7 ഇഞ്ച് ഡിസ്പ്ലേയാണ് ഫോണിന് ഉള്ളത്. ഉപഭോക്താക്കൾക്ക് 90 ഡിഗ്രി ആങ്കിളിൽ ഫോൺ വച്ച് വീഡിയോയും ചിത്രങ്ങളും എടുക്കുകയും വീഡിയോ ചാറ്റ് ചെയ്യുകയും ചെയ്യാം. ഒടേബിളിലോ മറ്റോ വച്ചാൽ കൈയിൽ പിടിക്കാതെ തന്നെ മുഖത്ത് നോക്കി സംസാരിക്കാനും ആകും എന്നതാണ് പ്രത്യേകത.

സാസംങിന്റെ നേരത്തെ തന്നെ വിപണിയിലെത്തിയുരുന്ന ഫോൾഡിങ് ഫോൺ നിരവധി പ്രശ്നങ്ങളെ തുടർന്ന് പിൻവലിച്ചിരുന്നു. ഗാലക്സി ഫോൾഡിന്റെ എല്ലാ പ്രശ്നങ്ങളും പരിഹരിച്ചാണ് ഇസഡ് ഫ്ലിപ് വിപണിയിലെത്തിയിരിക്കുന്നത്. ഇന്ത്യയിൽ ഇത് എന്ന് ലഭ്യമാകുമെന്ന് വ്യക്തമല്ല.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP