Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

'മൂന്ന് കുട്ടികളെയും ഭാര്യയെയും വീട്ടിലാക്കി തുടർച്ചയായി യാത്ര ബുദ്ധിമുട്ടുള്ള കാര്യം': കുടുംബത്തിനൊപ്പം ഇനി കൂടുതൽ സമയം ചിലവഴിക്കണം; അതിനായി ഏതെങ്കിലും ഒരു ഫോർമാറ്റ് മാറ്റം വരുമെങ്കിൽ രാജ്യാന്തര ട്വന്റി ട്വന്റി മത്സരങ്ങൾ ഉപേക്ഷിക്കേണ്ടിവരും; എബി ഡിവില്ലിയേഴ്സിന് പിന്നാലെ വിരമിക്കൽ സൂചന നൽകി ഓസീസ് താരം ഡേവിഡ് വാർണർ

'മൂന്ന് കുട്ടികളെയും ഭാര്യയെയും വീട്ടിലാക്കി തുടർച്ചയായി യാത്ര ബുദ്ധിമുട്ടുള്ള കാര്യം': കുടുംബത്തിനൊപ്പം ഇനി കൂടുതൽ സമയം ചിലവഴിക്കണം; അതിനായി ഏതെങ്കിലും ഒരു ഫോർമാറ്റ് മാറ്റം വരുമെങ്കിൽ രാജ്യാന്തര ട്വന്റി ട്വന്റി മത്സരങ്ങൾ ഉപേക്ഷിക്കേണ്ടിവരും; എബി ഡിവില്ലിയേഴ്സിന് പിന്നാലെ വിരമിക്കൽ സൂചന നൽകി ഓസീസ് താരം ഡേവിഡ് വാർണർ

മറുനാടൻ മലയാളി ബ്യൂറോ

സിഡ്നി: ക്രിക്കറ്റിൽ തകർപ്പൻ ഫോമിൽ കളിച്ചുകൊണ്ടിരിക്കുമ്പോഴും പൊടുന്നനെ വിരമിച്ച് ആരാധകരെ ഞെട്ടിച്ച താരമാണ് സൗത്ത് ആഫ്രിക്കയുടെ എബി ഡിവില്ലിയേഴ്സ്. ഡി വില്ലിയേഴ്സ് എല്ലാ ഫോർമാറ്റിൽനിന്നും വിരമിച്ചെങ്കിലും ഇതേ രീതിയിൽ ടി20യിൽനിന്നും വിരമിക്കുന്നതിനെക്കുറിച്ച് സൂചിപ്പിച്ചിരിക്കുകയാണ് ഓസ്ട്രേലിയയുടെ ഡേവിഡ് വാർണർ. എല്ലാ ഫോർമാറ്റിലും ഓസ്ട്രേലിയയുടെ സ്ഥിര സാന്നിധ്യമാണ് വാർണർ.

 രാജ്യാന്തര ടി-20യിൽ നിന്ന് ഉടൻ തന്നെ വിരമിക്കുന്നത് ഓസീസ് ഓൾറൗണ്ടർ ഡേവിഡ് വാർണർ വ്യക്തമാക്കുന്നത്. തുടർച്ചയായ മത്സരങ്ങൾ മൂലം കുടുംബത്തിനൊപ്പം സമയം ചെലവഴിക്കാൻ സാധിക്കുന്നില്ലെന്നും അതുകൊണ്ട് തന്നെ വിരമിക്കൽ പരിഗണനയിലാണെന്നും വാർണർ പറഞ്ഞു. കഴിഞ്ഞ ദിവസം അലൻ ബോർഡർ പുരസ്‌കാരം സ്വീകരിച്ചതിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ വർഷം ഓസ്‌ട്രേലിയയിലും അടുത്ത വർഷം ഇന്ത്യയിലും നടക്കുന്ന ട്വന്റി-20 ലോകകപ്പിനുശേഷമായിരിക്കും വിരമിക്കലെന്ന് സൂചന.

എന്റെ മൂന്ന് കുട്ടികളെയും ഭാര്യയെയും വീട്ടിലാക്കി തുടർച്ചയായി യാത്ര ചെയ്യുക എന്നത് വളരെ ബുദ്ധിമുട്ടാണ്. തുടർച്ചയായ മത്സരക്രമങ്ങൾ കാര്യമായ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഇത് മറികടക്കാൻ ഏതെങ്കിലും ഒരു ഫോർമാറ്റ് ഉപേക്ഷിക്കേണ്ടി വരികയാണെങ്കിൽ രാജ്യാന്തര ടി-20 മത്സരങ്ങൾ ഞാൻ ഉപേക്ഷിക്കും. തുടർച്ചയായ രണ്ട് ലോകകപ്പുകൾ വരികയാണ്. വരുന്ന രണ്ടോ മൂന്നോ വർഷങ്ങൾക്കുള്ളിൽ ഞാൻ രാജ്യാന്തര ടി-20 മതിയാക്കും. മൂന്നു ഫോർമാറ്റുകളിലും തുടരുന്നത് കഠിനമാണ്.''- വാർണർ പറഞ്ഞു.

വിലക്കിനെപ്പറ്റിയും അതിനു ശേഷം തിരികെ വന്നതിനെപ്പറ്റിയും വാർണർ സംസാരിച്ചു. പന്ത് ചുരണ്ടലിനെത്തുടർന്ന് വിലക്കിലായിരുന്ന കാലയളവ് തന്നെ സംബന്ധിച്ചിടത്തോളം വളരെ കഠിനമായിരുന്നു. സ്മിത്തുമായും കമ്മിൻസുമായും ചേർന്ന് ഞാൻ മക്കളോടൊപ്പം പറമ്പിൽ ക്രിക്കറ്റ് കളിക്കുമായിരുന്നു. മക്കൾ വിരാട് കോലിയുടെ പേരാണ് പറഞ്ഞു കൊണ്ടിരുന്നത്. അപ്പോൾ ഗ്രൗണ്ടിലിറങ്ങി കളിക്കാൻ സാധിക്കുന്നില്ലല്ലോ എന്ന് വിഷമം വരും. തിരിച്ചു വരവിൽ നല്ല പ്രകടനം നടത്താൻ സാധിച്ചുവെന്നും വാർണർ പറഞ്ഞു.

കഴിഞ്ഞ വർഷത്തെ(2019) മികച്ച ഓസ്ട്രേലിയൻ താരത്തിനുള്ള അലൻ ബോർഡർ ട്രോഫി കഴിഞ്ഞദിവസം വാർണർ സ്വന്തമാക്കിയിരുന്നു. സ്റ്റീവ് സ്മിത്തിനെയും പാറ്റ് കമ്മിൻസിനെയും മറികടന്നാണ് നേട്ടം. മികച്ച ടി20 താരത്തിനുള്ള പുരസ്‌കാരവും വാർണർ നേടി. കരിയറിലാകെ അന്താരാഷ്ട്ര ടി20യിൽ 76 മത്സരങ്ങളിൽ 2079 റൺസാണ് വാർണറുടെ സമ്പാദ്യം. ഒരു സെഞ്ചുറിയും 15 അർധ സെഞ്ചുറിയും നേടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP