Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കാൽ ലക്ഷം കോടി രൂപയുടെ മൂപ്പത് സൈനിക ഹെലികോപ്ടറുകൾ അമേരിക്കയിൽ നിന്ന് വാങ്ങും; സർഫസ് ടു മിസൈലുകളും വാങ്ങാൻ ധാരണ; അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വരവിന് മുന്നോടിയായി അമേരിക്കയുമായി വൻ ആയുധവ്യാപാര കരാറിലൊപ്പിട്ട് ഇന്ത്യ; ഹെലികോപ്റ്ററുകൾ വാങ്ങുന്നത് ഡൽഹിയുടെ സുരക്ഷയ്ക്കായി; ട്രംപിന്റെ സന്ദർശനം 25,26 തീയതികളിലായി; അഹമ്മദാബാദിലെ പടുകൂറ്റൻ സ്റ്റേഡിയത്തിൽ ഇന്ത്യൻ ജനതയെ അഭിസംബോധന ചെയ്യുമെന്നും ട്രംപ്

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്‌റെ ഇന്ത്യ സന്ദർശനത്തിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള വലിയ വ്യാപാരക്കരാറിന് വഴിയൊരുങ്ങുന്നു. ട്രംപിന്റെ ഇന്ത്യാ സന്ദർശനത്തിന് മുന്നോടിയായി കാൽ ലക്ഷം കോടി രൂപയുടെ ഹെലികോപ്റ്റർ ഇടപാടിന് ധാരണയായിരിക്കുന്നത്. 30 ഹെലികോപ്റ്ററുകൾ വാങ്ങാനാണ് തീരുമാനം. ഇക്കാര്യം അടുത്ത ആഴ്ച കേന്ദ്രമന്ത്രിസഭാ യോഗം പരിഗണിക്കും. എംഎച്ച്-60ആർ സീഹോക്ക് ഹെലികോപ്ടറുകൾ ഇന്ത്യൻ നാവിക സേനയ്ക്ക് വേണ്ടിയാണ് വാങ്ങുന്നതെന്നാണ് വിവരം.

അമേരിക്കൻ പ്രസിഡന്റ് ഡെണാൾഡ് ട്രംപ് ഈ മാസം 24, 25 തീയതികളിൽ ഇന്ത്യ സന്ദർശനം നടത്തുക. പ്രസിഡന്റ് ട്രംപിനൊപ്പം ഭാര്യ മിലാനിയയും ഇന്ത്യയിലെത്തും. ഡൽഹിക്ക് ഒപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക ക്ഷണപ്രകാരം അഹമ്മദാബാദും ട്രംപ് സന്ദർശിച്ചേക്കും. ഇവിടെ പുറന്ന സ്റ്റേഡിയത്തിൽ അദ്ദേഹം ഇന്ത്യയിലെ ജനങ്ങളെ അഭിസംബോധന ചെയ്യും. ഇന്ത്യ. യുഎസ് പ്രതിരോധ ആയുധ നിർമ്മാതാക്കളായ ലോക്ക്ഹീഡ് മാർട്ടിനിൽ നിന്ന് സൈനിക ഹെലികോപ്ടറുകളും ഡൽഹിയുടെ സുരക്ഷ വർധിപ്പിക്കുന്നതിനുള്ള നംസാസ് മിസൈൽ സംവിധാനവുമാണ് ഇന്ത്യ വാങ്ങാൻ പദ്ധതിയിടുന്നത്. രാജ്യതലസ്ഥാനമായ ഡൽഹിയുടെ സുരക്ഷ വർധിപ്പിക്കുന്നതിനായി അമേരിക്കയിൽ നിന്ന് നാഷണൽ അഡ്വാൻസ്ഡ് സർഫസ് ടു എയർ മിസൈൽ സിസ്റ്റം-2(നംസാസ്-2) വാങ്ങുന്നത് 14000 കോടി രൂപയ്ക്കാണ്.

ഇന്ത്യ -അമേരിക്ക ബന്ധം മെച്ചപ്പെടുത്താൻ സന്ദർശനത്തിലൂടെ കഴിയുമെന്നാണ് കണക്കാക്കുന്നത്.ഇന്ത്യ സന്ദർശിക്കാനുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുമാനത്തിൽ അങ്ങേയറ്റം സന്തോഷിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഡൊണാൾഡ് ട്രംപും ഭാര്യ മെലാനിയ ട്രംപും ഈ മാസം 24-നാണ് ഇന്ത്യയിലെത്തുക.

വിശിഷ്ടാതിഥികൾക്ക് ഇന്ത്യ അവിസ്മരണീയ സ്വീകരണമൊരുക്കുമെന്നും പ്രധാനമന്ത്രി മോദി ട്വീറ്റ് ചെയ്തു.വളരെ സവിശേഷമായ സന്ദർശനമായിരിക്കും യുഎസ് പ്രസിഡന്റിന്റേത്. ഇന്ത്യ-യുഎസ് സൗഹൃദം ഈ സന്ദർശനത്തിലൂടെ കൂടുതൽ ഊട്ടിഉറപ്പിക്കും. ജനാധിപത്യത്തോടും ബഹുസ്വരതയോടും പൊതുവായ പ്രതിബദ്ധത പുലർത്തുന്നവരാണ് ഇന്ത്യയും യുഎസും. വിശാലമായ വിവിധ വിഷയങ്ങളിൽ ഇരു രാഷ്ട്രങ്ങളും തമ്മിൽ പരസ്പരം സഹകരിച്ച് വരുന്നുണ്ട്. ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ശക്തമായ സൗഹൃദം നമ്മുടെ പൗരന്മാരിൽ മാത്രമല്ല ലോകമെമ്പാടും വ്യാപിക്കുന്നുണ്ടെന്നും മോദി തന്റെ ട്വീറ്റിലൂടെ വ്യക്തമാക്കിയിരുന്നത്.

ട്രംപിന്റെ ആദ്യ ഇന്ത്യൻ സന്ദർശനമാണിത്. ഡൽഹിക്കു പുറമേ ഗുജറാത്തും അദ്ദേഹം സന്ദർശിക്കുന്നുണ്ട്. രണ്ടു മാസമായി ട്രംപിന്റെ ഇന്ത്യാ-സന്ദർശനത്തെക്കുറിച്ച് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ, ചൊവ്വാഴ്ച രാവിലെ പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് വിദേശകാര്യമന്ത്രാലയം സന്ദർശനം സ്ഥിരീകരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരമാണ് സന്ദർശനം. മോദിയും ട്രംപും തമ്മിൽ കഴിഞ്ഞയാഴ്ച നടത്തിയ ടെലിഫോൺ സംഭാഷണത്തിലാണ് സന്ദർശനം ഉറപ്പിച്ചതെന്ന് വൈറ്റ് ഹൗസും പത്രക്കുറിപ്പിൽ അറിയിച്ചു.

ഇന്ത്യാ സന്ദർശനത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അഹമ്മദാബാദിൽ പുതിയതായി നിർമ്മിക്കുന്ന സ്റ്റേഡിയത്തിൽ പൊതുജനറാലിയെ അഭിസംബോധന ചെയ്ത് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം സംസാരിക്കുമെന്ന് ട്രംപ് മുൻപ് പ്രതികരിച്ചിരുന്നത്. അഹമ്മദാബാദ് എയർപോർട്ട് മുതൽ സ്റ്റേഡിയം വരെ 50 മുതൽ 70 ലക്ഷം പേർ ഉണ്ടാകും.

സ്റ്റേഡിയത്തിലെ പൊതുജനറാലിയിൽ പതിനായിരകണക്കിന് ആളുകൾ ഉണ്ടാകും. അഹമ്മദാബാദ് എയർപോർട്ട് മുതൽ സ്റ്റേഡിയം വരെ 50 മുതൽ 70 ലക്ഷം പേർ ഉണ്ടാകും. സ്റ്റേഡിയത്തിലെ പൊതുജനറാലിയിൽ പതിനായിരകണക്കിന് ആളുകൾ ഉണ്ടാകുമെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP