Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഇല്ലാത്ത പോക്‌സോ കേസിന്റെ പേരിൽ യുവാവിനോട് കൈക്കൂലി വിലപേശിയത് 20,000; 10,000ത്തിൽ ഒത്തുതീർപ്പിലെത്തിക്കാമെന്ന് മീശപരിച്ച് ഉറപ്പിച്ചതോടെ 6,000 നൽകിയത് രണ്ട് തവണയായി; ബാക്കി തുക കൈമാറും നേരം കൈക്കൂലി കള്ളനായ പൊലീസുകാരനെ വിജിലൻസ് വലിയിൽ വീഴ്‌ത്തി; ഷോർണൂരിൽ യുവാവിനെ കള്ളക്കേസിൽ കുടുക്കി പൈസ തട്ടിയ കേസിൽ പൊലീസുകാരനും കൂട്ടാളിയും അറസ്റ്റിൽ

മറുനാടൻ മലയാളി ബ്യൂറോ

ഷൊർണൂർ: ഇല്ലാത്ത പോസ്‌കോ കേസിൽ പ്രതിയാക്കി യുവാവിൽ നിന്ന് കൈക്കൂലി വാങ്ങിയ പൊലീസ് ഉദ്യോഗസ്ഥനും സഹായിയും കുടുങ്ങി.ഷൊർണൂർ പൊലിസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലിസ് ഓഫിസർ കരുനാഗപ്പള്ളി സ്വദേശി എ വിനോദ് (46) ആണ് പിടിയിലായത്. യുവാവിൽ നിന്നു 4000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിനോദിനെ വിജിലൻസ് പിടികൂടുന്നത്.

വിനോദിന്റെ ഇടനിലക്കാരനായി പ്രവർത്തിച്ച സുബി (ഉണ്ണിക്കൃഷ്ണൻ,36) എന്നയാളെയും അറസ്റ്റ് ചെയ്തു. ബിനോയി എന്നയാളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് എത്തിയത്. കഴിഞ്ഞ മാസം ഷൊർണൂർ പൊലിസിൽ രജിസ്റ്റർ ചെയ്തതും പ്രതിയെ തിരിച്ചറിഞ്ഞിട്ടില്ലാത്തതുമായ പോക്‌സോ കേസിൽ സിഐയും എസ്‌ഐയും ബിനോയിയെ സംശയിക്കുന്നു എന്നുപറഞ്ഞാണ് പ്രതികൾ ബിനോയിയെ സമീപിച്ചത്. കേസിൽ നിന്നൊഴിവാക്കാമെന്ന് പറഞ്ഞ് പണം ആവശ്യപ്പെടുകയായിരുന്നു.

ആദ്യം 20,000 രൂപ ആവശ്യപ്പെട്ടെങ്കിലും പിന്നീട് 10,000 രൂപയിൽ ഒത്തുതീർപ്പിലെത്തി. 6000 രൂപ ബിനോയി വിനോദിന് മൂന്ന് തവണയായി നൽകിയിരുന്നു. ബാക്കിയുള്ള 4000 രൂപ കൈമാറുന്നതിനിടെയാണു വിനോദിനേയും ഉണ്ണിക്കൃഷ്ണനേയും വിജിലൻസ് സംഘമെത്തി അറസ്റ്റ് ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP