Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

പ്രണയദിനസല്ലാപം (കവിത)

പ്രണയദിനസല്ലാപം (കവിത)

എ. സി. ജോർജ്

കിണീം.. ക്ണിം.. .ക്ണിം.. ക്ണിം..
മണിയടി.. മണിയടി.. മണിയടി..

കയ്യിലെടുത്തു.. കാതോടു.. ചേർത്തു.. ചോദിച്ചു..
ഹലോ.. ആരാണു.. ഹലോ.. ആരാണു..

മൊബൈലിൻ.. വെള്ളിത്തിരയിൽ..
മിന്നി.. തെളിഞ്ഞാ.. പുമൊഴി..

മന്ദസ്‌മിതം.. ചൊരിയുമാവദനം..
തേനൂറും.. പാലൊളി.. ദലമർമ്മരങ്ങൾ..

എൻ.. കണ്ണിനും.. കാതിനും.. കുളിർമഴയായി..
തേന്മഴയായ്.. ഇതാ.. എൻ.. ദേവി..

ഈപ്രണയ.. ദിന.. സല്ലാപത്തിനായ്..
എൻ.. ചാരത്തു.. ഹൃത്തടത്തിൽ..

കൂടു.. കൂട്ടാനെത്തി.. നിൽപ്പിതാ..
എൻ.. തേനേ.. പാലെ.. മണി.. മുത്തേ..

സീൽക്കാരനാദമായി.. നിൻ.. മാദക.. മേനിയിൽ..
ഒന്നു.. ഗാഢമായി.. തഴുകി.. മുത്തമിട്ടോട്ടെ..

നിൻ.. മാതള.. തളിർ.. കുളിർ.. മേനിയിൽ..
കത്തികയറാൻ.. മോഹമായി.. ദാഹമായി..

ഞാനൊന്നു.. എത്തിപിടിച്ചു.. ആപാദചൂഡം..
നിൻ.. മാതള.. കോമള.. മാന്തളിർ.. മേനിയാകെ..

ഒരുനൂറു.. ചുടു.. ചുംബന.. അനുരാഗ.. പരാഗ..
തേന്മഴ.. പെരുമഴയൊന്നു.. വർഷിച്ചോട്ടെ..

നിൻ.. പുഷ്പിതമാം.. പൂവാടിയിൽ..
തേൻ.. നുകരാനായെത്തും.. ചിത്രശലഭമായ്..

എൻ.. അനുരാഗ.. നാഥാ.. പ്രേമഗായകാ..
എൻ.. വാലെൻറ്റെയിൻ.. ഈ.. ദിനം.. നിനക്കായി..

നമുക്കായി.. ഇതാ.. എൻ.. പ്രേമ.. അനുരാഗ..
കവാടങ്ങൾ.. മലർക്കെ.. തുറന്നിതാ..

കാത്തിരിപ്പൂ.. ഞാൻ.. എന്നുമേ.. വാലെൻറ്റെയിൻ..
ദിനമായിരുന്നെങ്കിലെന്നു.. മോഹിച്ചു.. ഞാൻ..

ദാഹിച്ചു.. മോഹിച്ച.. പ്രണയദിന.. സ്വപ്‌നങ്ങൾ..
സാഷാത്കരിക്കുമെന്ന.. ആശയോടെ..

മൊബൈൽ.. ഫോൺ.. വെള്ളിത്തിരയിൽ.. പരസ്പ്പരം..
ഫ്‌ളൈയിങ്.. കിസ്.. ചുംബനങ്ങൾ.. ചുടു.. ചുംബനങ്ങൾ..

ഹാപ്പി.. ഹാപ്പി.. സ്വീറ്റി.. സ്വീറ്റി.. എൻ.. വാലെൻടൈൻ..

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP