Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സർക്കാർ ഒപ്പമുണ്ട് എന്നത് വെറുമൊരു പരസ്യ വാചകമല്ലെന്ന് തെളിയിച്ച് പിണറായി വിജയൻ; സുരക്ഷിതമായി കിടന്നുറങ്ങാൻ അമ്മിണിക്കും മകൾക്കും ഇനി 50 കിലോമീറ്റർ യാത്ര ചെയ്ത് ഗുരുവായൂരമ്പല നടയിൽ പോകേണ്ടിവരില്ല; സ്വന്തമായി വീടില്ലാത്ത ഇവർക്ക് വേണ്ട സഹായങ്ങൾ അടിയന്തിരമായി നൽകാൻ നിർദ്ദേശം നൽകി മുഖ്യമന്ത്രി

സർക്കാർ ഒപ്പമുണ്ട് എന്നത് വെറുമൊരു പരസ്യ വാചകമല്ലെന്ന് തെളിയിച്ച് പിണറായി വിജയൻ; സുരക്ഷിതമായി കിടന്നുറങ്ങാൻ അമ്മിണിക്കും മകൾക്കും ഇനി 50 കിലോമീറ്റർ യാത്ര ചെയ്ത് ഗുരുവായൂരമ്പല നടയിൽ പോകേണ്ടിവരില്ല; സ്വന്തമായി വീടില്ലാത്ത ഇവർക്ക് വേണ്ട സഹായങ്ങൾ അടിയന്തിരമായി നൽകാൻ നിർദ്ദേശം നൽകി മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

ഷൊർണൂർ: പകൽ മുഴുവൻ പണി ചെയ്താലും കിടന്നുറങ്ങാൻ സ്വന്തമായൊരു കൂരയില്ലാതെ ഗുരുവായൂരിലെ നടപ്പന്തലിൽ കിടന്നുറങ്ങുന്ന അമ്മയ്ക്കും മകൾക്കും ഇനി സംസ്ഥാന സർക്കാരിന്റെ സംരക്ഷണം. ഷൊർണൂരിൽ നിന്നും കിടന്നുറങ്ങാൻ വേണ്ടി 50 കിലോമീറ്ററോളം യാത്ര ചെയ്ത് ഗുരുവായൂരമ്പല നടയിലെത്തുന്ന 80 വയസുള്ള അമ്മിണിയേയും മകൾ 52കാരിയായ കാമാക്ഷിയേയും കുറിച്ചുള്ള മാധ്യമ വാർത്തകൾ ശ്രദ്ധയിൽ പെട്ടതോടെ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് ഇടപെടുകയായിരുന്നു. ഇവർക്ക് വേണ്ട സഹായങ്ങൾ അടിയന്തിരമായി ചെയ്തുകൊടുക്കാൻ മുഖ്യമന്ത്രി പാലാക്കാട് ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി. അമ്മിണിയേയും കുടുംബത്തേയും കുറിച്ചുള്ള വിവരങ്ങൾ എഡിഎം ശേഖരിച്ച് ഉടൻ റിപ്പോർട്ട് കളക്ടർക്ക് കൈമാറും. ഇതിന്റെ അടിസ്ഥാനത്തിലാകും തുടർ നടപടികൾ.

താമസിക്കാനിടമില്ലാതെ ദിവസവും 50 കിലോമീറ്റർ യാത്ര ചെയ്ത് ഗുരുവായൂരിലെത്തി ക്ഷേത്രത്തിൽ ആണ് അമ്മിണിയും മകളും അന്തിയുറങ്ങുന്നത്. ക്ഷേത്രത്തിന്റെ നടപ്പന്തലിൽ കിടന്നുറങ്ങി വെളുപ്പിനെ ഉണർന്ന് കണ്ണനെ കണ്ടു തൊഴുത് ഷൊർണൂരിലേക്കു മടങ്ങും. പരിചയമുള്ള കടകളിലും വീടുകളിലും ചെറിയ പണികൾ ചെയ്തു പകൽ ചെലവിടും. രാത്രി വീണ്ടും ഗുരുവായൂരിലേക്ക് തിരിക്കും. പണ്ട് ചുഡുവാലത്തൂരിൽ വീട് എന്നൊരു അഭയസ്ഥാനമുണ്ടായിരുന്നു അമ്മിണിക്കും. അഞ്ചേക്കറോളം സ്ഥലവും. എന്നാൽ, എല്ലാം പല കാലത്ത് പല കാരണങ്ങളാൽ അന്യാധീനപ്പെട്ടുപോയി.

കാമാക്ഷിക്ക് ഒരു മകനുണ്ട്, രാജൻ. കുട്ടിക്കാലത്തുണ്ടായ അപകടത്തിൽ ശരീരം തളർന്ന രാജൻ, കളിമണ്ണിൽ കരകൗശല വസ്തുക്കളുണ്ടാക്കും. ഷൊർണൂർ കാരക്കാട്ടെ സന്നദ്ധ സംഘടന 'ജീവഥ' നൽകിയ ബങ്ക് ഷോപ്പിൽ ലോട്ടറി വിൽക്കുകയാണ്. മൺപാത്ര തൊഴിലാളി വ്യവസായ സഹകരണ സംഘം ഓഫിസിന്റെ തിണ്ണയിലാണ് രാജന്റെ ഉറക്കം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP