Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബിഗ്‌ബോസ് ഹൗസിൽ മത്സരാർത്ഥികൾക്ക് വില്ലനായി ചെങ്കണ്ണ്; രോഗം ബാധിച്ച നാലുപേരെ വീടുകളിലേക്ക് വിട്ടെങ്കിലും നിയമം തെറ്റിച്ചതോടെ പുറത്തേക്കോ എന്ന സൂചനകളും? ഹൗസിലേക്ക് തിരികെയെത്തിയ പവന്റെ കയ്യിലെ നാണയങ്ങൾ കനിവില്ലാതെ മോഷ്ടിച്ച് യുക്തിവാദി നേതാവ് ജെസ്ല; എന്റെ നാണയങ്ങൾ താടാ എന്ന് ആക്രോശിച്ച് ആർ.ജെ സൂരജിന് നേരെ ചീറിപാഞ്ഞ് മസിൽമാനും; രജിത് കുമാറിനെ അകാരണമായി മർദിച്ച് ഫുക്രു; കളി മാറുമെന്ന് ആരാധകരുടെ മുന്നറിയിപ്പും

മറുനാടൻ ഡെസ്‌ക്‌

ചൂടേറിയ പോരാട്ടമാണ് ബിഗ്‌ബോസ് ഹൗസിൽ നടക്കുന്നത്. മത്സരാർത്ഥികൾ തങ്ങളിൽ വാശിയേറിയ പോരാട്ടങ്ങൾ നടക്കുമ്പോഴും വില്ലനായി മാറുന്നത് ഹൗസിലേക്ക് പകർച്ചവ്യാഥിപോലെ പടർന്നിരിക്കുന്ന ചെങ്കണ്ണാണ്. ചെങ്കണ്, കണ്ണ്ദീനം എന്നീ പേരുകളിലറിയപ്പെടുന്ന ഈ രോഗം മൂലം മത്സരാർത്ഥികളിൽ പലരും ഇപ്പോൾ ഭയത്തിന്റെ ആശങ്കയിൽ നിൽക്കുകയാണ്. നിലവിൽ നാല് മത്സരാർഥികൾ വിദഗ്ധ ചികിത്സയ്ക്കായി മടങ്ങിയിരിക്കുകയാണ്. അതേ സമയം സുജോ, രഘു, രേഷ്മ, അലക്‌സാൻട്ര എന്നിവരെയാണ് വീടുകളിലേക്ക് അയച്ചിരിക്കുന്നത്. അസുഃഖം ഭേദമായ പവൻ ബിഗ് ബോസ് വീട്ടിലേക്കും മടങ്ങിയെത്തിയിട്ടുണ്ട്.

ഒടുവിൽ ദയക്കും എലീനയ്ക്കും രോഗം ബാധിച്ചതോടെ വീട്ടിലെ മറ്റ് മത്സരാർഥികളെയും പരിശോധനയ്ക്ക് പുറത്തെ ആശുപത്രിയിലേക്ക് കൊണ്ടു പോവുകന്ന കാഴ്ചയാണ് കഴിഞ്ഞ എപ്പിസോഡുകളിൽ പുറത്ത് വന്നിരിക്കുന്നത്.ഇതിനിടയിൽ ലക്ഷ്വറി ബജറ്റ് ടാസ്‌ക്കിൽ ലഭിച്ച രജിത് സാറിന്റെ കോയിനുകൾ മഞ്ജുവും പവന്റെ കോയിനുകൾ വീണയും മോഷ്ടിച്ചു. ടാസ്‌ക് നിർത്തിവയ്ക്കാൻ ബിഗ് ബോസ് പറഞ്ഞതാണെന്നും താൻ വേറെ രീതിയിൽ കളിച്ചോളമെന്നും രജിത് പറഞ്ഞപ്പോൾ തന്റെ കോയിൻ തിരിച്ച് കിട്ടിയില്ലെങ്കിൽ പ്രശ്‌നമാകുമെന്ന് പവൻ മുന്നറിയിപ്പ് നൽകിയിരുന്നു.

കണ്ണിന് ദീനം വന്നതോടെ പരിശോധനയ്ക്കായിട്ടാണ് സുജോ ബിഗ്‌ബോസ് ഹൗസിലേക്് പോയത്. പരിശോധനകൾക്ക് ശേഷം മടങ്ങിയെത്തിയതോടെ അടിയും ആരംഭിച്ചു. ജെസ്ലയാണ് കോയിൻ മോഷ്ടിച്ചതെന്ന് പവൻ ആരോപിച്ചത്. തുടർന്ന് ഒരു കാളക്കൂറ്റനേ പോലെ ചീറിപാഞ്ഞെത്തി പവൻ ആർ.ജെ. സൂരജിന് നേരെ കയർക്കുകയായിരുന്നു. ഇരുവരും തമ്മിലുള്ള വാക്കേറ്റം അടിയിലെത്തുമെന്ന് ഉറപ്പായതോടെ
സാജു ബിഗ്‌ബോസ് വിഷയം പാഷാണം ഷാജി റിവ്യുവിന് വിട്ടു. മത്സരാർഥികളെ ലീവിങ് റൂമിൽ വിളിച്ച ബിഗ് ബോസ് അവരവരുടെ കൈകളിൽ എത്ര പോയിന്റാണുള്ളതെന്ന് ചോദിച്ചു. ഫുക്രുവിന്റെയും ഷാജുവിന്റെയും സൂരജിന്റെയും പോയിന്റുകൾ വർധിച്ചു.

ഇതോടെ വീട് സമാധനത്തിലേക്ക് മടങ്ങിയെന്ന് കരുതിയത്. എന്നാൽ സൂരജിന്റെ കയ്യിൽ നിന്ന് പവൻ കോയിൻ തട്ടി പറിക്കാൻ ശ്രമിച്ചതോടെ കാര്യം കൂടുതൽ വഷളായി. രജിതും പവനും ഒരു സംഘമായി നിന്ന് വാദിച്ചപ്പോൾ മറ്റുള്ളവർ ശക്തമായി ഇരുവരെയും എതിർത്തു. പരസ്പരം മത്സരാർഥികൾ ഏറ്റെമുട്ടുകയായിരുന്നു ശരിക്കും പിന്നീട് വീട്ടിൽ.രജിത്തിനോട് പുച്ഛം തോന്നുന്നുവെന്ന് പല മത്സരാർഥികളും പറഞ്ഞു. രജിത് കുമാർ കേരള ജനതയെ പറ്റിച്ച കള്ളനാണെന്ന് ഫുക്രു ആരോപിക്കുന്നത്.

ഇന്നത്തെ പ്രമോയിൽ സ്‌പോൺസേഡ് ടാസ്‌കുമായിട്ടാണ് ബിഗ്‌ബോസിന്റെ പുതിയ എപ്പിസോഡ് എത്തിയിരിക്കുന്നത്. അപെക്‌സ് പെയിന്റ് അടിക്കുന്ന ടാസ്‌കാണ് പ്രമോയിൽ കാണിക്കുന്നത്. വരി തെറ്റെതെ ബ്രഷ് കയ്യിൽ അമർത്തി പെയിന്റ് ചെയ്യുന്ന ജസ്ലയും മറ്റ് മത്സരാർത്ഥികളേയുമാണ് ഷോയിൽ കാണിക്കുന്നത്. അതേ സമയം കഴിഞ്ഞ ദിവസത്തെ എപ്പിസോഡ് ഏറെ വിവാദത്തിനാണ് വഴിയൊരുക്കിയിരിക്കുന്നത്.
ഫുക്രു രജിത് മുമാറിനെ അകാരണമായി കയ്യേറ്റം ചെയ്യുന്ന രംഗം ഏറെ വഷളായിരിക്കുകയാണ്. പിന്നാലെ നിരവധി വിമർശനങ്ങളും ഉയർന്ന് കഴിഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP