Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

കൊറോണയെ നിയന്ത്രിക്കുന്നതിൽ അമ്പേ പരാജയപ്പെട്ടു; ഹൂബൈയിലെ പാർട്ടി സെക്രട്ടറിയെ പുറത്താക്കിയത് ജനരോഷം ഭയന്ന്; പുതിയ പ്രവിശ്യാ തലവനായി ഷാങ്ഹായി മേയറെത്തുന്നത് മാരക വൈറസിനെ പ്രതിരോധിക്കാനുള്ള പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കാൻ; നൂറുകണക്കിനാളുകൾ ദിനംപ്രതി മരിച്ച് വീഴുമ്പോൾ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയിലും തലകൾ ഉരുളുന്നു

കൊറോണയെ നിയന്ത്രിക്കുന്നതിൽ അമ്പേ പരാജയപ്പെട്ടു; ഹൂബൈയിലെ പാർട്ടി സെക്രട്ടറിയെ പുറത്താക്കിയത് ജനരോഷം ഭയന്ന്; പുതിയ പ്രവിശ്യാ തലവനായി ഷാങ്ഹായി മേയറെത്തുന്നത് മാരക വൈറസിനെ പ്രതിരോധിക്കാനുള്ള പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കാൻ; നൂറുകണക്കിനാളുകൾ ദിനംപ്രതി മരിച്ച് വീഴുമ്പോൾ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയിലും തലകൾ ഉരുളുന്നു

മറുനാടൻ മലയാളി ബ്യൂറോ

ബീജിങ്: ലോകത്തുകൊറോണ വൈറസ് മരണം വിതച്ചുകൊണ്ടിരിക്കെ ചൈനിസ് ഭരണകൂടവും ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയും പ്രതിസന്ധിയിൽ. വൈറസിന്റെ വ്യാപനം തടയുന്നതിൽ പരാജയപ്പെട്ട ഭരണകൂടത്തിനെതിരായ ജനരോഷത്തെ മാത്രമല്ല, അന്താരാഷ്ട്ര സമ്മർദ്ദത്തെയും എങ്ങനെ നേരിടണം എന്നറിയാതെ കുഴങ്ങുകയാണ് ചൈന. ഇതിനിടെ, പാർട്ടി തലത്തിൽ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി നടപടി തുടങ്ങി. ഹൂബൈ പ്രവിശ്യയിൽ കഴിഞ്ഞ ദിവസം മാത്രം 242 പേർ മരിച്ചതോടെയാണ് പാർട്ടി പ്രവിശ്യാ തലവൻ കൂടിയായ കമ്മ്യൂണിസ്റ്റ് പാർട്ടി സെക്രട്ടറി യാങ് ഷവോലിയാംഗിന് എതിരെ നടപടി എടുക്കാന് ചൈനീസ് പ്രസിഡന്റും പാർട്ടി തലവനുമായ ഷി ജിൻപിംങ് നിർദ്ദേശം നൽകിയത്.

കൊറോണയ്‌ക്കെതിരെ ഫലപ്രദമായ രീതിയിൽ പ്രവർത്തിക്കാൻ പ്രവിശ്യ തലവൻ കൂടിയായ യാങ് ഷവോലിയാംഗിന് സാധിച്ചില്ലെന്ന് ചൂണ്ടികാട്ടിയാണ് ഇദ്ദേഹത്തെ പുറത്താക്കിയത്. പ്രവിശ്യയുടെ തലവനായി ഷാങ്ഹായി മേയറായിരുന്ന യിംങ് യോംങിനെ നിയമിച്ചതായും ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി കേന്ദ്ര കമ്മിറ്റി വ്യക്തമാക്കി. ഹുബൈ പ്രവശ്യയിൽ ഇന്നലെ മാത്രം 242 പേരാണ് മരിച്ചത്. കൊറോണയിൽ ഒരു ദിവസം ഏറ്റവും കൂടുതൽ പേർ മരിച്ചത് ഇന്നലെയാണ്. ഇതാണ് പ്രവിശ്യ തലവനെതിരെ അടിയന്തര നടപടിയെടുക്കാൻ പാർട്ടി-ഭരണ നേതൃത്വത്തെ പ്രേരിപ്പിച്ചത്.

ഹുബെ പ്രദേശത്ത് രണ്ട് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെയും കഴിഞ്ഞ ദിവസം സർക്കാർ പുറത്താക്കിയിരുന്നു. കൃത്യവിലോപം നടത്തിയതിനായിരുന്നു നടപടി. ഇതിന് പിന്നാലെയാണ് പാർട്ടി സെക്രട്ടറിയ്‌ക്കെതിരെ നടപടിയുമായി ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി നേതൃത്വം രംഗത്തെത്തിയത്. അതിനിടെ പകർച്ചവ്യാധി നിയന്ത്രണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ ചൈനീസ് സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥൻ ചെൻ യിക്‌സിനെ ബീജിങ്ങിൽനിന്ന് വുഹാനിലേക്ക് അയച്ചിട്ടുണ്ട്.

കഴിഞ്ഞ വർഷം അവസാനത്തോടെ ഹുബെ പ്രവിശ്യയുടെ തലസ്ഥാനമായ വുഹാനിലെ ഒരു സീഫുഡ് മാർക്കറ്റിൽ നിന്നാണ് ഈ വൈറസ് ആദ്യമായി കണ്ടെത്തിയതെന്നാണ് റിപ്പോർട്ട്. വൈറസ് ബാധയെക്കുറിച്ച് കൃത്യമായ മുന്നറിയിപ്പ് നൽകുന്നതിൽ വുഹാനിലെ പ്രാദേശിക സർക്കാർ സംവിധാനം പരാജയപ്പെട്ടു. അതിനിടെ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടും വുഹാനിലെ 40000 കുടുംബങ്ങൾക്ക് വാർഷിക വിരുന്ന് നൽകുന്നതിനുള്ള നടപടിയുമായി വുഹാൻ അധികൃതർ മുന്നോട്ടുപോയത് വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.

അതേസമയം കൊറോണ ബാധയിൽ ചൈനയിൽ മരണം 1335 ആയിട്ടുണ്ട്. 14,840 പേർക്കുകൂടി ഇന്നലെ പുതിയതായി രോഗം സ്ഥിരീകരിച്ചു. ഇതുവരെ 48,206 പേർക്കാണ് കൊറോണ വൈറസ് ബാധിച്ചത്. രോഗം ഏങ്ങോട്ടേയ്ക്കും വ്യാപിക്കാൻ ഇപ്പോഴും സാധ്യതയുണ്ടെന്ന് ലോകാര്യോഗ്യ സംഘടന മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ജാഗ്രത അവസാനിപ്പിക്കാൻ സമയമായിട്ടില്ലെന്നും ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് ഗെബ്രേയേസസ് പറഞ്ഞു.

അതിനിടെ കൊറോണ ഭീഷണിയുടെ പശ്ചാത്തലത്തിൽ ബാഴ്‌സലോണയിൽ നടക്കാനിരുന്ന ലോക മൊബൈൽ കോൺഗ്രസ് റദ്ദാക്കാനും സംഘാടകർ തീരുമാനിച്ചിട്ടുണ്ട്. മൊബൈൽ സാങ്കേതികവിദ്യയിലെ ഏറ്റവും പുതിയ സാങ്കേതിക വികാസങ്ങളും ഉൽപ്പന്നങ്ങളും പരിചയപ്പെടുന്ന ലോകത്തിലെ ഏറ്റവും വലിയ സമ്മേളനമാണ് ലോക മൊബൈൽ കോൺഗ്രസ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP