Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

2400 രൂപ കടം വാങ്ങേണ്ടി വരുന്ന ഗതികേടാണ് ഈ ദുരന്ത കഥയുടെ തുടക്കം; അത് തിരിച്ച് കൊടുക്കുമ്പോൾ വലിച്ച് കീറുന്നവന്റെ ഹുങ്കാണ് ഭയാനകം; ദാരിദ്ര്യത്തെ പരിഹസിക്കുന്നവന് കരുതി വെച്ചിരിക്കുന്ന ശിക്ഷ ഭയാനകമാണെന്ന് തിരിച്ചറിയാതെ ഒരു നുണക്കഥ കൂടി ചമച്ചപ്പോൾ ദുരന്തം പൂർത്തിയായി; എന്തുകൊണ്ടാണ് ആ നോട്ട് കീറി എറിയൽ മലയാളികളെ ഇത്രയേറെ വേദനിപ്പിച്ചത്?

2400 രൂപ കടം വാങ്ങേണ്ടി വരുന്ന ഗതികേടാണ് ഈ ദുരന്ത കഥയുടെ തുടക്കം; അത് തിരിച്ച് കൊടുക്കുമ്പോൾ വലിച്ച് കീറുന്നവന്റെ ഹുങ്കാണ് ഭയാനകം; ദാരിദ്ര്യത്തെ പരിഹസിക്കുന്നവന് കരുതി വെച്ചിരിക്കുന്ന ശിക്ഷ ഭയാനകമാണെന്ന് തിരിച്ചറിയാതെ ഒരു നുണക്കഥ കൂടി ചമച്ചപ്പോൾ ദുരന്തം പൂർത്തിയായി; എന്തുകൊണ്ടാണ് ആ നോട്ട് കീറി എറിയൽ മലയാളികളെ ഇത്രയേറെ വേദനിപ്പിച്ചത്?

മറുനാടൻ ഡെസ്‌ക്‌

കൊല്ലം ജില്ലയിലെ കൊട്ടിയത്തിന് സമീപം ഉമയനല്ലൂരിൽ ബേക്കറി നടത്തുന്ന നിവാസ് എന്നയാൾ തന്റെയൊരു സുഹൃത്തിന് കടമായി കൊടുത്ത രണ്ടായിരത്തി നാനൂറ് രൂപ പലിശ സഹിതം രണ്ടായിരത്തി അഞ്ഞൂറ് രൂപയായി ആ സുഹൃത്തിന്റെ ഭാര്യ തിരിച്ച് കൊടുക്കുമ്പോൾ വലിച്ച് കീറി കളയുന്ന വീഡിയോ കഴിഞ്ഞ കുറേ ദിവസങ്ങളായി മലയാളികളായ സോഷ്യൽമീഡിയ ഉപഭോക്താക്കളുടെ ഉറക്കം കെടുത്തുകയാണ്. അനേകംപേർ ഈ വീഡിയോ ഷെയർ ചെയ്യുകയും ഈ വൃത്തികെട്ടവനെ നിയമത്തിന് മുന്നിൽ എത്തിക്കുന്നത് വരെ ഷെയർ ചെയ്യുകയും ചെയ്യണം എന്ന് ആവശ്യപ്പെടുകയും ചെയ്യുന്നത് കണ്ടപ്പോഴാണ് ഇതിന്റെ പൊരുൾ അന്വേഷിച്ച ഞങ്ങൾ യാത്ര തുടങ്ങിയത്. ഒടുവിൽ, ഈ വീഡിയോ യാഥാർത്ഥ്യമാണെന്നും ഇങ്ങനെ സംഭവിച്ചിട്ടുണ്ട് എന്നും സ്ഥിരീകരിച്ചത് ഞങ്ങൾ ഇതിനിരയായ യുവതിയെ നേരിട്ട് കണ്ട് തന്നെയാണ്.

എന്തായാലും സോഷ്യൽ മീഡിയായുടെ പ്രതികരണം കുറിക്ക് കൊണ്ടതിന്റെ ഭാഗമായി ഒന്നിലേറെ വകുപ്പുകൾ ചുമത്തി നിവാസ് എന്ന ഈ ബേക്കറി ഉടമക്കെതിരെ പൊലീസ് കേസെടുത്തിരിക്കുകയാണ്. അയാളെ അറസ്റ്റ് ചെയ്യുമോ റിമാൻഡ് ചെയ്യുമോ തുടങ്ങിയ കാര്യങ്ങൾ വ്യക്തമാകണമെങ്കിൽ കേസും അതിന്റെ വകുപ്പുകളും എന്താണ് എന്ന വ്യക്തമാകേണ്ടതുണ്ട്. എന്തായാലും ഇന്ത്യയുടെ കറൻസി നോട്ട് പരസ്യമായി കീറിക്കളയുന്നത് ഒന്നിലേറെ നിയമങ്ങളുടെ ലംഘനമായതിനാൽ അയാൾക്കെതിരെയുള്ള കേസ് നിലനിൽക്കും എന്നുള്ള കാര്യത്തിൽ തർക്കം ഒന്നും വേണ്ട. എന്തുകൊണ്ടാണ് ഈ നിസ്സാരമായ സംഭവം ഇത്രയേറെ ഒച്ചപ്പാടുകൾക്ക കാരണമായത് എന്ന ചിലരെങ്കിലും സംശയം ഉയർത്തുന്നുണ്ട്. ഒരു രണ്ടായിരം രൂപയുടെ നോട്ടും ഒരു അഞ്ഞൂറ് രൂപയുടെ നോട്ടും കീറിക്കളഞ്ഞാൽ ഇത്രയേറെ ബഹളം വെക്കാൻ എന്തുണ്ട് എന്നാണ് പലരുടെയും ചോദ്യം.

തീർച്ചയായും ഇത് മലയാളികളുടെ ഉറക്കം കെടുത്തുന്നതിന് പല കാരണങ്ങളുണ്ട്. നിയമലംഘനം എന്നത് അതിന്റെ ഒന്ന് മാത്രമാണ്. ഇന്ത്യൻ ദേശീയ പതാകയോ ദേശീയ ചിഹ്നങ്ങളോ ഇന്ത്യ എന്ന രാജ്യത്തെ കുറിച്ചുള്ള ഏത്തരം സൂചനകളോ അപമാനത്തിന് ഇരയാകുന്നതിനപ്പുറം ഒരാളുടെ ദാരിദ്ര്യത്തേയും പട്ടിണിയേയും പരിഹസിക്കുന്നു എന്ന ക്രൂരത കൂടി ചേർന്നതുകൊണ്ടാണ് ഇത് ഇത്രയേറെ വിവാദമായി മാറിയത്. അതായത്, ഒരാൾക്ക് ജീവിതത്തിൽ മുന്നോട്ട് പോകാൻ കഴിയാതെ വരുമ്പോൾ രണ്ടായിരത്തി നാനൂറ് രൂപ കടം ചോദിക്കേണ്ടിവരുന്ന സാഹചര്യം ഉണ്ടാകുന്നു. ആ പണം തിരിച്ച ചോദിച്ചുകൊണ്ടിരിക്കുന്നു എന്നിടത്താണ് ഈ ദുരന്തത്തിന്റെ രണ്ടാമത്തെ അധ്യായം ആരംഭിക്കുന്നത്.

എനിക്കും നിങ്ങൾക്കും സാധാരണക്കാരായ മഹാഭൂരിപക്ഷം വരുന്ന ജനങ്ങൾക്കും രണ്ടായിരവും രണ്ടായിരത്തി അഞ്ഞൂറും മൂവായിരവും അയ്യായിരവും എന്തിനേറെ, പതിനായിരവും വരെ കടം വാങ്ങിയിട്ട് തിരിച്ചുതരാത്ത സാഹചര്യങ്ങൾ ഉണ്ടാകുകയില്ലേ? നമ്മളിൽ ആരെങ്കിലും ഒരു രണ്ടായിരത്തി നാനൂറ് രൂപ തിരിച്ചു തരുന്നതിന് വേണ്ടി ബഹളം വെക്കുകയും അലമ്പുണ്ടാക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുമോ? അങ്ങനെ ചെയ്യുന്നവർക്ക് ഒരു ക്രിമിനൽ ബുദ്ധിയുണ്ടാകും എന്ന കാര്യത്തിൽ തർക്കമൊന്നും വേണ്ട. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്. പൂർണരൂപം വീഡിയോയിൽ കാണുക..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP