Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പയ്യോളിയിൽ നിന്നും കാണാതായ കോളേജ് വിദ്യാർത്ഥിനി മനാലിയിൽ ഉണ്ടെന്ന് സൂചന; ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട ആലപ്പുഴക്കാരനായ ആൺ സുഹൃത്തിനെ കാണാനാണ് ഹരിത ഒറ്റയ്ക്ക് യാത്ര തിരിച്ചതെന്നും പൊലീസിന് വിവരം ലഭിച്ചു; ഹരിതയെ തിരികെ കൊണ്ടുവരാൻ ബന്ധുക്കൾ മനാലിയിലേക്ക് യാത്ര തിരിച്ചു; വടകര റെയിൽവേ സ്റ്റേഷനിൽ നിന്നും അപ്രത്യക്ഷയായ യുവതിയെ തേടിയുള്ള പയ്യോളി പൊലീസിന്റെ അന്വേഷണം അവസാന ഘട്ടത്തിലേക്ക്

പയ്യോളിയിൽ നിന്നും കാണാതായ കോളേജ് വിദ്യാർത്ഥിനി മനാലിയിൽ ഉണ്ടെന്ന് സൂചന; ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട ആലപ്പുഴക്കാരനായ ആൺ സുഹൃത്തിനെ കാണാനാണ് ഹരിത ഒറ്റയ്ക്ക് യാത്ര തിരിച്ചതെന്നും പൊലീസിന് വിവരം ലഭിച്ചു; ഹരിതയെ തിരികെ കൊണ്ടുവരാൻ ബന്ധുക്കൾ മനാലിയിലേക്ക് യാത്ര തിരിച്ചു; വടകര റെയിൽവേ സ്റ്റേഷനിൽ നിന്നും അപ്രത്യക്ഷയായ യുവതിയെ തേടിയുള്ള  പയ്യോളി പൊലീസിന്റെ അന്വേഷണം അവസാന ഘട്ടത്തിലേക്ക്

എം മനോജ് കുമാർ

കോഴിക്കോട്: കോഴിക്കോട് പയ്യോളിയിൽ നിന്നും കാണാതായ കോളേജ് വിദ്യാർത്ഥിനി ഹരിത(20) മനാലിയിലുണ്ടെന്നു സൂചന. ജനുവരി 31 നു രാവിലെ വീട്ടിൽ നിന്നും കോളെജിലേക്ക് എന്ന് പറഞ്ഞു ഇറങ്ങിയ ഹരിതയുടെ തിരോധാനം ദുരൂഹമായി നിലനിൽക്കുകയായിരുന്നു. ഹരിതയെ കണ്ടെത്താനുള്ള പയ്യോളി പൊലീസിന്റെ ആദ്യ ശ്രമങ്ങൾ വിജയിച്ചിരുന്നില്ല. 2018 മാർച്ച് 22 നു വീട്ടിൽ നിന്നിറങ്ങിയ ശേഷം അപ്രത്യക്ഷമായ ജസ്‌നയുടെ തിരോധാനം കേരളത്തിനു മുന്നിൽ നിൽക്കവേയാണ് ദുരൂഹമായ രീതിയിൽ പയ്യോളിയിലെ വീട്ടിൽ നിന്നും ഇറങ്ങിയ ബിബിഎ ഒന്നാം വർഷ വിദ്യാർത്ഥിനിയെയും കാണാതാകുന്നത്. അയനിക്കാട് ചെറിയാടത്ത് ലതയുടെ മകളാണ് ഹരിത. ഒരാഴ്‌ച്ചയിൽ അധികമായി പെൺകുട്ടിയെ കാണാതായതോടെ ബന്ധുക്കൾ കടുത്ത ആശങ്കയിലായിരുന്നു.

ഇൻസ്റ്റാഗ്രാമിലെ ആലപ്പുഴക്കാരനായ ആൺ സുഹൃത്തിനെ കാണാനാണ് ഹരിത ഒറ്റയ്ക്ക് മനാലിയിലേക്ക് തിരിച്ചത് എന്നാണ് ഇപ്പോൾ പൊലീസിൽ നിന്നും ലഭിക്കുന്ന സൂചന. ഹരിത മനാലിയിലുണ്ട് എന്ന് പൊലീസ് ഉറപ്പാക്കിയതിന് ശേഷം ബന്ധുക്കളെ മനാലിയിലേക്ക് പറഞ്ഞുവിട്ടിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വാർത്ത. പക്ഷെ ബന്ധുക്കൾ മടങ്ങിയെത്തിയിട്ടുമില്ല. ഹരിതയെ കൂട്ടി ബന്ധുക്കൾ എത്തും എന്നാണ് അന്വേഷണ ഉദ്യോഗസ്ഥനെ ബന്ധുക്കൾ അറിയിച്ചത്. പക്ഷെ ഇതുവരെ ഹരിതയോ ബന്ധുക്കളോ തിരിച്ചെത്തിയിട്ടില്ല.

ഹരിതയെ കണ്ടെത്താനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതോടെ പയ്യോളി പൊലീസ് ഉണർന്നു പ്രവർത്തിച്ചിരുന്നു. ജനുവരി വടകര റെയിൽവേ സ്റ്റേഷൻ വരെ ഹരിതയെത്തിയിട്ടുണ്ട് എന്ന് പൊലീസ് സിസിടിവി ദൃശ്യങ്ങൾ വഴി സ്ഥിരീകരിച്ചിരുന്നു. ഇതോടെ ട്രെയിൻ കയറി ഹരിത എങ്ങോ പോയി എന്ന നിഗമനത്തിലാണ് അന്വേഷണം പൊലീസ് മുന്നോട്ടു നീക്കിയത്. ഹരിതയുടെ സുഹൃത്തുക്കളെ പൊലീസ് മാറി മാറി ചോദ്യം ചെയ്തിരുന്നു. പക്ഷെ പ്രണയ ബന്ധത്തെക്കുറിച്ച് സൂചന ലഭിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ഇനി എന്ത് എന്ന ചോദ്യം പൊലീസിന് മുന്നിൽ ഉയർന്നിരുന്നു. ഇതോടെയാണ് പൊലീസ് അന്വേഷണം കാര്യക്ഷമമാക്കിയത്. ഹരിതയുടെ ഫോൺ കോളുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഒരു ആൺ സുഹൃത്ത് ഹരിതയ്ക്ക് ഉണ്ട് എന്ന വിവരം പൊലീസിന് ലഭിക്കുന്നത്. ഫോൺ ഉപയോഗിക്കാതെയാണ് ഹരിത പോയിരുന്നത്. ഇതോടെ ഹരിത ബന്ധപ്പെട്ടിരുന്ന നമ്പറുകളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുകയായിരുന്നു. ഈ നമ്പരുകളിൽ നിന്നാണ് മണാലിയിലെ സുഹൃത്തിന്റെ കാര്യം പൊലീസിന് വ്യക്തമാകുന്നത്.

ആൺസുഹൃത്തുമായി പൊലീസ് ബന്ധപ്പെട്ടതായാണ് വിവരം. ഇതോടെയാണ് ബന്ധുക്കളെ പൊലീസ് മണാലിയിലേക്ക് പറഞ്ഞുവിട്ടത്. ലഭിക്കുന്ന സൂചനകൾ പ്രകാരം മണാലിയിൽ ഹരിത സുരക്ഷിതയാണ്. പക്ഷെ മടങ്ങിയെത്താത്തതുകൊണ്ട് കൂടുതൽ ഒന്നും പൊലീസിനും പറയാൻ കഴിയുന്നില്ല. ഹരിതയുടെ അമ്മ വിദേശത്താണ്. അച്ഛൻ അകന്നു താമസിക്കുകയുമാണ്. ബന്ധുക്കളുടെ സംരക്ഷണയിലാണ് ഹരിത കഴിഞ്ഞിരുന്നത്. പക്ഷെ അപ്രത്യക്ഷയാകുന്ന ദിവസം ഫോൺ ഉപേക്ഷിച്ച് പോയതിനാൽ ഹരിതയെക്കുറിച്ചുള്ള സൂചനകൾ പൊലീസിന് ലഭിച്ചില്ല. ഹരിത മനഃപൂർവം അകന്നു നിൽക്കുകയാണ് എന്ന് പൊലീസ് ആദ്യമേ മനസിലാക്കിയിരുന്നു. ഇതോടെയാണ് ഹരിതയെ കണ്ടെത്താനുള്ള ശ്രമങ്ങൾ പൊലീസ് ഊർജിതമാക്കിയത്.

സുഹൃത്തുക്കൾ കൈമലർത്തിയപ്പോൾ പിന്നെ ഫോൺ കോളുകളാണ് പൊലീസ് ആധാരമാക്കിയത്. ജസ്‌നയെപോലെ തിരോധാനം ദുരൂഹമായി തുടരാൻ പയ്യോളി പൊലീസ് അനുവദിക്കുകയും ചെയ്തിരുന്നില്ല. അതുകൊണ്ട് തന്നെ രഹസ്യമായി അന്വേഷണം പൊലീസ് ശക്തമാക്കിയിരുന്നു. ഈ രീതിയിൽ അന്വേഷണം മുന്നോട്ടു പോകുമ്പോഴാണ് മണാലി ബന്ധം ഫോൺ നമ്പറിന്റെ രൂപത്തിൽ പൊലീസിന് ലഭിക്കുന്നത്. ഇതോടെ ഹരിത മണാലിയിലുണ്ട് എന്ന് പൊലീസ് ഉറപ്പിക്കുകയായിരുന്നു.

കാണാതാകുമ്പോൾ കാപ്പി കളർ ടോപ്പും കറുത്ത പാന്റുമാണ് ഹരിത ധരിച്ചിരുന്നത്. അതുകൊണ്ട് തന്നെ ഈ വേഷം ധരിച്ച പെൺകുട്ടിയെയാണ് ആദ്യം പൊലീസ് അന്വേഷിച്ചത്. വടകര റെയിൽവേ സ്റ്റേഷനിൽ നിന്നും മറ്റെവിടേക്കോ യാത്ര പോയിട്ടുണ്ടാകാം എന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന ആദ്യ സൂചന. ഇത് തന്നെയാണ് പിന്നെ ശരിയായി വന്നതും. അയനിക്കാടുള്ള കുടുംബ വീട്ടിലായിരുന്നു ഹരിത താമസിച്ചിരുന്നത് വിദേശത്തുള്ള മാതാവ് ലത സംഭവത്തെ തുടർന്ന് നാട്ടിൽ എത്തിയിരുന്നു. മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകൾ ഹരിതയ്ക്ക് അറിയാമായിരുന്നു. കോളേജിൽ വിശാലമായ സുഹൃദ് ബന്ധം ഹരിത സൂക്ഷിച്ചിരുന്നു. എന്നാൽ മാറിനിൽക്കാൻ തക്കവണ്ണമുള്ള പ്രശ്നങ്ങൾ ഹരിതയ്ക്ക് ഉള്ളതായി സുഹൃത്തുക്കൾക്കും അറിവില്ല. ഇതോടെയാണ് അന്വേഷണത്തിൽ പ്രതിസന്ധി വന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP