Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കുഴൽ പണം തട്ടിയെടുക്കുന്നതിനിടെ ഓട്ടോമറിഞ്ഞപ്പോൾ റോഡിൽ വീണത് മൂന്ന് കോടി രൂപ; നോട്ടുകെട്ടുകൾ കണ്ട് നാട്ടുകാർ ഓടിക്കൂടിയതോടെ പണം പെരുക്കി കൊണ്ടു രക്ഷപെടാൻ ശ്രമം; പണം തട്ടിയെടുക്കാൻ ഓട്ടോയിൽ കയറിയ രണ്ടുപേർ പിടിയിലായെങ്കിലും പണവുമായി എത്തിയ ഓട്ടോ ഡ്രൈവറെ ക്വട്ടേഷൻ നൽകിയ സംഘം കാറിൽ കടത്തിക്കൊണ്ടുപോയി; പെരിന്തൽമണ്ണ- കോട്ടക്കൽ റോഡിലെ വലിയപറമ്പിൽ നടന്നത് സിനിമാ സ്റ്റൈൽ രംഗങ്ങൾ

കുഴൽ പണം തട്ടിയെടുക്കുന്നതിനിടെ ഓട്ടോമറിഞ്ഞപ്പോൾ റോഡിൽ വീണത് മൂന്ന് കോടി രൂപ; നോട്ടുകെട്ടുകൾ കണ്ട് നാട്ടുകാർ ഓടിക്കൂടിയതോടെ പണം പെരുക്കി കൊണ്ടു രക്ഷപെടാൻ ശ്രമം; പണം തട്ടിയെടുക്കാൻ ഓട്ടോയിൽ കയറിയ രണ്ടുപേർ പിടിയിലായെങ്കിലും പണവുമായി എത്തിയ ഓട്ടോ ഡ്രൈവറെ ക്വട്ടേഷൻ നൽകിയ സംഘം കാറിൽ കടത്തിക്കൊണ്ടുപോയി; പെരിന്തൽമണ്ണ- കോട്ടക്കൽ റോഡിലെ വലിയപറമ്പിൽ നടന്നത് സിനിമാ സ്റ്റൈൽ രംഗങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടക്കൽ: കുഴൽപ്പണം സംഘം തമ്മിലടിച്ചപ്പോൾ റോഡിൽ വീണത് മൂന്ന് കോടിയോളം രൂപ. ഇതോടെ നടുറോഡിൽ മൽപ്പിടുത്തവും ഒടുവിൽ തട്ടിക്കൊണ്ടു പോകലും. പെരിന്തൽമണ്ണ- കോട്ടക്കൽ റോഡിലെ വലിയപറമ്പിലാണ് സിനിമാ സ്റ്റൈലിൽ ഉള്ള രംഗങ്ങൾ അരങ്ങേറിയത്. സംഭവത്തിൽ രണ്ട് പേർ അറസ്റ്റിലായി. ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന മൂന്നേകാൽ കോടിയുടെ കുഴൽപ്പണവും ഇത് തട്ടിയെടുക്കാനെത്തിയ ക്വട്ടേഷൻ സംഘ എത്തുകയായിരുന്നു. ക്വട്ടേഷൻ നൽകിയ സംഘത്തിന്റെ വാഹനം ഇടിച്ചുമറിഞ്ഞ ഓട്ടോയിൽ നിന്ന് നോട്ടുകെട്ടുകൾ റോഡിൽ വീണതോടെ നാട്ടുകാർ ഓടിക്കൂടുകയായിരുന്നു.

പണം തട്ടിയെടുക്കാൻ ഓട്ടോയിൽ കയറിയ രണ്ടുപേർ പിടിയിലായെങ്കിലും പണവുമായി എത്തിയ ഓട്ടോ ഡ്രൈവറെ ക്വട്ടേഷൻ നൽകിയ സംഘം കാറിൽ കടത്തിക്കൊണ്ടുപോയി. താനൂർ സ്വദേശികളായ ഷഫീഖ്, ഇസ്മായിൽ എന്നിവരാണ് പിടിയിലായത്. അറസ്റ്റിലായവരെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. ഇരുവരും താനൂരിലെ ഓട്ടോ ഡ്രൈവർമാരാണെന്ന് പൊലീസ് പറഞ്ഞു. വ്യാഴാഴ്ച രാവിലെ പെരിന്തൽമണ്ണ- കോട്ടക്കൽ റോഡിലെ വലിയപറമ്പിലാണ് നാടകീയ സംഭവം നടന്നത്. പണവുമായെത്തിയ ഓട്ടോ ഡ്രൈവറെ അപായപ്പെടുത്തി ഓട്ടോയുമായി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിലാണ് കാർ ഓട്ടോയിൽ ഇടിച്ചത്. ഓട്ടോ മറിഞ്ഞപ്പോൾ സംഘത്തിന്റെ ആസൂത്രണം പൊളിഞ്ഞു.

നോട്ടുകെട്ടുകൾ റോഡിൽ വീണതോടെ ഓട്ടോയിലുണ്ടായിരുന്ന യുവാക്കൾ പണം നിറച്ച ചാക്കുകളുമായി ഓടിരക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. ഇതുകണ്ട് ഓടിക്കൂടിയ നാട്ടുകാർ യുവാക്കളെ തടഞ്ഞ് പൊലീസിനെ വിവരമറിയിക്കുകയുമായിരുന്നു. ഇതിനിടെ കാറിലെത്തിയ ക്വട്ടേഷൻ സംഘം ഓട്ടോയുടെ ഡ്രൈവറെയും കടത്തി സംഭവ സ്ഥലത്തുനിന്നും രക്ഷപ്പെട്ടു.

500 രൂപയുടെ നോട്ടുകളുടെ കെട്ടുകളാക്കിയാണ് ഓട്ടോയിൽ കൊണ്ടുവന്നത്.ഓട്ടോയിൽ കൊണ്ടുവരുന്ന പണം തട്ടിയെടുത്ത് നൽകിയാൽ 30 ലക്ഷം രൂപ കിട്ടുമെന്നാണ് പിടിയിലായവർ പൊലീസിന് മൊഴി നൽകിയത്. പണം കൊണ്ടുവരുന്ന വഴി ഇവർക്ക് നേരത്തെ കൈമാറിയിരുന്നു. അതുപ്രകാരമാണ് സ്‌കൂട്ടറിൽ രണ്ടുപേരും വലിയ പറമ്പ് ഇറക്കത്തിലെത്തി കാത്തുനിന്നത്.

തുടർന്ന് ഓട്ടോ വന്നതോടെ കൈകാണിച്ച് നിർത്തിച്ചു. തുടർന്ന് ഓട്ടോ ഡ്രൈവറെ പുറത്തേക്ക് വലിച്ചിട്ട് ഓട്ടോയുമായി കടക്കാനായിരുന്നു ശ്രമം. ഇതിനിടെയാണ് ക്വട്ടേഷൻ നൽകിയ സംഘം സഞ്ചരിച്ച കാർ ഇടിച്ച് ഓട്ടോ മറിഞ്ഞത്. ഡ്രൈവറെ പുറത്തിട്ട് ഓട്ടോയുമായി രക്ഷപ്പെടാനും വഴിയിൽ നിന്ന് കാറിൽ കയറാനുമായിരുന്നു ഇവർ തമ്മിൽ ധാരണയുണ്ടായിരുന്നതത്രെ. അപകടം സംഭവിച്ചതോടെ കണക്കുകൂട്ടലുകൾ പിഴച്ചു. സംഭവ സ്ഥലത്തെത്തിയ പൊലീസ് നടത്തിയ പരിശോധനയിൽ ഡ്രൈവറുടെ സീറ്റിനടിയിലെ പ്രത്യേക അറയിൽ നിന്ന് ചാക്ക് നിറയെ പണം കണ്ടെത്തി. കോട്ടക്കൽ സി ഐയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചതായി ജില്ലാ പൊലീസ് മേധാവി യു അബ്ദുൽകരീം അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP