Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202427Saturday

'എല്ലാവരോടും മാപ്പു ചോദിക്കുന്നു..പക്ഷെ തെറ്റു ചെയ്തവർക്ക് മാപ്പില്ല'; നാലംഗ കുടുംബത്തിന്റെ മരണത്തിൽ അന്വേഷണം പുരോഗമിക്കുന്നത് ആത്മഹത്യാക്കുറിപ്പിനെ പിൻപറ്റി; കുറിപ്പ് ആരെഴുതി എന്നതും ദുരൂഹം; വിനോദിന്റെയും കുടുംബത്തിന്റെയും കയ്യക്ഷര പരിശോധനയിലും തുമ്പ് തേടുന്നു; കൊടുങ്ങല്ലൂർ പുല്ലൂറ്റിലെ ദുരൂഹമരണത്തിന്റെ രഹസ്യം തുറക്കാൻ ഉറച്ച് പൊലീസ്

'എല്ലാവരോടും മാപ്പു ചോദിക്കുന്നു..പക്ഷെ തെറ്റു ചെയ്തവർക്ക് മാപ്പില്ല';  നാലംഗ കുടുംബത്തിന്റെ മരണത്തിൽ അന്വേഷണം പുരോഗമിക്കുന്നത് ആത്മഹത്യാക്കുറിപ്പിനെ പിൻപറ്റി; കുറിപ്പ് ആരെഴുതി എന്നതും ദുരൂഹം; വിനോദിന്റെയും കുടുംബത്തിന്റെയും കയ്യക്ഷര പരിശോധനയിലും തുമ്പ് തേടുന്നു; കൊടുങ്ങല്ലൂർ പുല്ലൂറ്റിലെ ദുരൂഹമരണത്തിന്റെ രഹസ്യം തുറക്കാൻ ഉറച്ച് പൊലീസ്

എം മനോജ് കുമാർ

കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ പുല്ലൂറ്റിലെ നാലംഗ കുടുംബത്തിന്റെ ദുരൂഹമരണത്തിന്റെ സമസ്യയഴിക്കാൻ പൊലീസ് ശ്രമം തുടങ്ങി. പുല്ലൂറ്റ് സ്വദേശി തൈപറമ്പിൽ വിനോദ്, ഭാര്യ രമ, മക്കളായ നയന, നീരജ് എന്നിവരുടെ മൃതദേഹങ്ങളാണ് വീടിനകത്തു കണ്ടെത്തിയത്. ഭാര്യയും രണ്ടു മക്കളും ജനലിൽ തൂങ്ങിയ നിലയിലും ഗൃഹനാഥനായ വിനോദ് ഫാനിൽ തൂങ്ങിയ നിലയിലുമായിരുന്നു. മരിച്ച് മൂന്നു ദിവസം കഴിഞ്ഞാണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തുന്നത്. കഴിഞ്ഞ ശനിയാഴ്ചയാണ് കൊടുങ്ങല്ലൂരെ വീട്ടിൽ ഇവരെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. ആത്മഹത്യ എന്തിന് വേണ്ടി എന്ന കാര്യത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. പെട്ടെന്നുള്ള മരണത്തിന്റെ കാരണമെന്ത് എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇവരുടെ മുറിയിൽ നിന്നും കിട്ടിയ ആത്മഹത്യാ കുറിപ്പിനെ ചുറ്റിപ്പറ്റിയാണ് അന്വേഷണം മുന്നോട്ടു നീക്കുന്നത്. 'എല്ലാവരോടും മാപ്പു ചോദിക്കുന്നു. പക്ഷെ തെറ്റു ചെയ്തവർക്ക് മാപ്പില്ല' എന്ന ആത്മഹത്യാ കുറിപ്പാണ് കണ്ടുകിട്ടിയത്. ഇത് ആര് എപ്പോൾ എഴുതി എന്ന് മനസിലാക്കാൻ കഴിയുമോ എന്ന കാര്യവും അന്വേഷണത്തിലുണ്ട്. കയ്യക്ഷരം ആരുടേത് എന്നാണ് പൊലീസ് അന്വേഷിക്കുന്നത്. കത്ത് എഴുതിയത് മകളാണോ, ഭാര്യയാണോ അതോ വിനോദോ എന്നതാണ് പൊലീസിന് മുന്നിലുള്ള ചോദ്യം. മകളുടെയും വിനോദിന്റെയും രമയുടെയും കയ്യക്ഷര പരിശോധന പൊലീസ് നടത്തുന്നുണ്ട്.

അയൽക്കാരുമായോ ബന്ധുക്കളുമായോ അടുപ്പം പുലർത്താത്തത് അന്വേഷണത്തിനു വിഘാതവുമാകുന്നുണ്ട്. സഹോദരന്റെ വീട് പാല് കാച്ചൽ നടന്നപ്പോൾ ക്ഷണിച്ചിട്ടും വിനോദും കുടുംബവും എത്തിയിരുന്നില്ലെന്നു പൊലീസ് വ്യക്തമാക്കുന്നു. അമ്മ ജീവിച്ചിരിപ്പുണ്ടെങ്കിലും അവിടെയും പോയിട്ട് മാസങ്ങളുമായെന്നാണ് അമ്മ മൊഴി നൽകിയത്. അമ്മ ഒരു സഹോദരിയുടെ കൂടെയാണ് തങ്ങുന്നത്. മകളുടെ സഹപാഠികൾക്കും അദ്ധ്യാപകർക്കും നയനയെക്കുറിച്ച് ഒരു മോശവും പറയാനുമില്ല. സാമ്പത്തികമായി കുടുംബം നല്ല നിലയിലുമാണ്. പിന്നെ എല്ലാവർക്കും മാപ്പ്, പക്ഷെ തെറ്റ് ചെയ്തവർക്ക് മാപ്പില്ലെന്ന് എന്തുകൊണ്ട് എഴുതി എന്നതാണ് പൊലീസിന് മുന്നിലുള്ള ചോദ്യം. ഇത് ആര് എഴുതിയെന്നും അന്വേഷിക്കുന്നുണ്ട്. നാല് പേരുടെയും യഥാർത്ഥ തൂങ്ങിമരണം തന്നെ എന്നാണ് പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർ പറഞ്ഞത്. മുറിക്കുള്ളിൽ പിടിവലിയുടെ ലക്ഷണങ്ങളുമില്ല. എല്ലാവരും പ്ലാൻ ചെയ്ത് ഒരുമിച്ച് മരിച്ചു എന്നുള്ള സാധ്യതകളും പൊലീസിന് മുന്നിലുണ്ട്. ആരെങ്കിലും ഇവരെ ചതിയിൽപ്പെടുത്തിയോ, എങ്കിൽ അതാര് എന്നാണ് ഇപ്പോൾ ഉയരുന്ന ചോദ്യം.

ദുരൂഹമായ ആത്മഹത്യാ കുറിപ്പിനെ പിൻപറ്റി അന്വേഷണം മുന്നോട്ടു നീക്കേണ്ട അവസ്ഥയാണ് പൊലീസിന് മുന്നിലുള്ളത്. അയൽക്കാരുമായി പൊലീസ് ബന്ധപ്പെട്ടെങ്കിലും ഇവരോടൊന്നും കുടുംബം അടുത്തിരുന്നില്ല. അതുകൊണ്ട് എന്ത് സംഭവിച്ചു എന്ന കാര്യത്തിൽ ഒരു സൂചനയും അയൽക്കാർക്ക് നൽകാനുമില്ല. ആരും വീടിനകത്ത് കടന്നു കയറിട്ടില്ലെന്ന് പൊലീസ് ഉറപ്പിച്ചിട്ടുണ്ട്. കുടുംബത്തിന് സാമ്പത്തിക ബാധ്യതകളുമില്ല. അതുകൊണ്ട് തന്നെ ആത്മഹത്യയ്ക്ക് പിന്നിലെ കാരണങ്ങൾ കണ്ടെത്തുക വെല്ലുവിളിയായി തന്നെ പൊലീസ് കരുതുകയാണ്. കുടുംബവഴക്കാകാം കാരണമെന്ന് മരണ ദിവസങ്ങളിൽ സൂചന വന്നിരുന്നു.

മൂന്ന് ദിവസമായി വിനോദിനെ ജോലി സ്ഥലത്ത് കാണാത്തതിനെ തുടർന്ന് സഹപ്രവർത്തകർ അന്വേഷിച്ച് വന്നപ്പോഴാണ് ദുരന്തം പുറത്തറിയുന്നത്. വീട് അടഞ്ഞ് കിടക്കുന്നത് കണ്ട് എത്തിയവർ മൊബൈലിൽ വിളിച്ചു. വീടിനുള്ളിൽ നിന്ന് മൊബൈൽ ബെല്ലടിച്ചു. വീടിനകത്ത് നിന്ന് ദുർഗന്ധവും വമിക്കുന്നുണ്ടായിരുന്നു. പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസെത്തി വാതിൽ പൊളിച്ച് ഉള്ളിൽ കടക്കുകയായിരുന്നു. വിനോദിന്റെ മൃതദേഹം ഫാനിൽ തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്. മകൻ നീരജിന്റെ മൃതദേഹം ജനലിൽ തൂങ്ങിയ നിലയിലും. സമീപത്തെ രണ്ട് മുറികളിലാണ് രമയുടെയും നയനയുടെയും മൃതദേഹങ്ങൾ കിടന്നിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP