Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പൊലീസുകാരൻ ക്വാർട്ടേഴ്‌സിന്റെ മൂന്നാം നിലയിൽ നിന്നും വീണ് മരിച്ചത് വിരമിക്കാൻ ആറ് മാസം ബാക്കി നിൽക്കെ; ഡി എൻ മുദ്രെ അപകടത്തിൽപെട്ടത് വാട്ടർടാങ്ക് പരിശോധിക്കുന്നതിനിടെ

പൊലീസുകാരൻ ക്വാർട്ടേഴ്‌സിന്റെ മൂന്നാം നിലയിൽ നിന്നും വീണ് മരിച്ചത് വിരമിക്കാൻ ആറ് മാസം ബാക്കി നിൽക്കെ; ഡി എൻ മുദ്രെ അപകടത്തിൽപെട്ടത് വാട്ടർടാങ്ക് പരിശോധിക്കുന്നതിനിടെ

മറുനാടൻ മലയാളി ബ്യൂറോ

ബെംഗളൂരു: ക്വാർട്ടേഴ്‌സിന്റെ മൂന്നാം നിലയിൽ നിന്ന് വീണ് പൊലീസുകാരൻ മരിച്ചു. കെഎസ്ആർപിയിലെ ഹെഡ് കോൺസ്റ്റബിൾ ആയ ഡിഎൻ മുദ്രെ(59) യാണ് മരിച്ചത്. സർവീസിൽ നിന്നും വിരമിക്കാൻ വെറും ആറ് മാസം ബാക്കി നിൽക്കെയാണ് മുദ്രെ മരിച്ചത്. ആറ് മാസത്തിനുള്ളിൽ വിരമിക്കാനിരുന്ന ഹെഡ് കോൺസ്റ്റബിളിന് ഓദ്യോഗിക രംഗത്തും കുടുംബത്തിലും പ്രശ്‌നങ്ങളുണ്ടായിരുന്നില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ

ഹോസൂർ റോഡിലുള്ള ക്വാർട്ടേഴ്‌സിന്റെ മുന്നാം നിലയിലുള്ള വാട്ടർ ടാങ്ക് പരിശോധിക്കുന്നതിനിടെ കാൽ വഴുതി താഴേയ്ക്ക് വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന സബ് ഇൻസ്‌പെക്ടർ രക്തത്തിൽ കുളിച്ചുകിടക്കുന്ന മുദ്രെയെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നതിന് ശേഷമേ മരണകാരണം സ്ഥിരീകരിക്കാനാവൂ എന്ന് പരപ്പന അഗ്രഹാര പൊലീസ് സ്റ്റേഷൻ ഓഫീസർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP