Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ഗോലി മാരോ സാലോം കോ' പോലുള്ള നേതാക്കളുടെ വിദ്വേഷ പ്രസ്താവനകൾ തിരിച്ചടിയായി; ഡൽഹി തിരഞ്ഞെടുപ്പിൽ തന്റെ കണക്കുകൂട്ടലുകൾ തെറ്റിയെന്ന് തുറന്ന് സമ്മതിച്ച് അമിത്ഷാ; ജനവിധി വിനയത്തോടെ അംഗീകരിക്കുന്നു; ബിജെപി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് ജയിക്കാനോ തോൽക്കാനോ മാത്രമല്ല..ആശയപ്രചാരണത്തിന് കൂടിയാണ്; ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിനേയും ഷഹീൻ ബാഗീനേയും ബന്ധിപ്പിക്കേണ്ടതില്ല;പൗരത്വ നിയമത്തിന് എതിരെയുള്ള ജനവിധിയല്ലെന്നും ഷാ ടൈംസ് നൗ സമ്മിറ്റിൽ

'ഗോലി മാരോ സാലോം കോ' പോലുള്ള നേതാക്കളുടെ വിദ്വേഷ പ്രസ്താവനകൾ തിരിച്ചടിയായി; ഡൽഹി തിരഞ്ഞെടുപ്പിൽ തന്റെ കണക്കുകൂട്ടലുകൾ തെറ്റിയെന്ന് തുറന്ന് സമ്മതിച്ച് അമിത്ഷാ; ജനവിധി വിനയത്തോടെ അംഗീകരിക്കുന്നു; ബിജെപി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് ജയിക്കാനോ തോൽക്കാനോ മാത്രമല്ല..ആശയപ്രചാരണത്തിന് കൂടിയാണ്; ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിനേയും ഷഹീൻ ബാഗീനേയും ബന്ധിപ്പിക്കേണ്ടതില്ല;പൗരത്വ നിയമത്തിന് എതിരെയുള്ള ജനവിധിയല്ലെന്നും ഷാ ടൈംസ് നൗ സമ്മിറ്റിൽ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഡൽഹി തിരഞ്ഞെടുപ്പിൽ തന്റെ കണക്കുകൂട്ടലുകൾ തെറ്റിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇത് തുറന്നുസമ്മതിക്കുന്നതിൽ തനിക്ക് മടിയില്ല. ജനവിധി വിനയത്തോടെ അംഗീകരിക്കുന്നു. ബിജെപി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് ജയിക്കാനോ തോൽക്കാനോ മാത്രമല്ല. ആശയസംഹിത വിപുലമാക്കുന്നതിൽ വിശ്വസിക്കുന്ന പാർട്ടിയാണ് ഞങ്ങളുടേത്. ഡൽഹി തിരഞ്ഞെടുപ്പിന് വേണ്ടി മാത്രമല്ല, എല്ലാ തിരഞ്ഞെടുപ്പിന് വേണ്ടിയും ഞാൻ കഠിനമായി പ്രയത്‌നിക്കാറുണ്ട്. ഡൽഹിയിൽ പാർട്ടി നേതാക്കളുടെ ഗോലി മാരോ പോലുള്ള വിദ്വേഷ പ്രസ്താവനകൾ പാർട്ടിക്ക് തിരിച്ചടിയായിട്ടുണ്ടാവാം. ഗോലിമാരോ, ഇന്ത്യ- പാക്കിസ്ഥാൻ മാച്ച് തുടങ്ങിയ പരാമർശങ്ങൾ ബിജെപി ഒഴിവാക്കേണ്ടതായിരുന്നു. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിനേയും ഷഹീൻ ബാഗീനേയും ബന്ധിപ്പിക്കേണ്ടതില്ല.

ടൈംസ് നൗ സമ്മിറ്റിലാണ് അമിത് ഷാ മനസ് തുറന്നത്. ഒരു വ്യക്തിയുടെ പ്രസംഗത്തെ മാത്രം വിലയിരുത്തി പാർട്ടിയെ വിലയിരുത്താൻ കഴിയില്ലെന്നും ഷാ പറഞ്ഞു. ഹരിയാനയിൽ ബിജെപിക്ക് ആറ് സീറ്റ നഷ്ടമായി. ഝാർഖണ്ഡിൽ പൂർണമായി പരാജയപ്പെട്ടു. ഡൽഹിയിലാകട്ടെ, ബിജെപി സീറ്റിന്റെയും എണ്ണവും വോട്ട് വിഹിതവും കൂട്ടി. ഡൽഹി തെരഞ്ഞെടുപ്പ് ഫലം പൗരത്വ നിയമത്തിനോ എൻപിആറിനോ എതിരെയുള്ള ജനവിധിയല്ലെന്നും അമിത് ഷാ വിശദീകരിച്ചു.

ഷഹീൻബാഗ് പ്രക്ഷോഭം ജനാധിപത്യപരമാണെന്ന് കരുതുന്നില്ല. ആ പ്രക്ഷോഭത്തെ ചിലർ പിന്തുണയ്ക്കുന്നത് പോലെ ഞങ്ങൽ വിയോജിപ്പും അറിയിക്കുന്നുവെന്നേയുള്ളു. ദേശീയതലത്തിൽ ഒരുസർവേ നടത്തിയാൽ പൗരത്വ നിയമവിരുദ്ധ പ്രക്ഷോഭകരുടെ 20 മടങ്ങ് നിയമത്തെ പിന്തുണച്ച് രംഗത്ത് വരും. പൗരത്വ നിയമത്തെ കുറിച്ച് ചർച്ച ചെയ്യണമെന്നുള്ളേവർക്ക് എന്റെ ഓഫീസിനെ സമീപിക്കാം. മൂന്നുദിവസത്തിനുള്ളിൽ സമയം അനുവദിക്കും. ദേശീയതലത്തിൽ പൗരത്വ രജിസ്റ്റർ നടപ്പാക്കുന്ന കാര്യത്തിൽ തീരുമാനമെടുത്തില്ലെന്നും ഷാ വ്യക്തമാക്കി. എന്നാൽ, എതിർപ്പിന്റെ പേരിൽ അക്രമങ്ങൾ വച്ചുപൊറുപ്പിക്കാനാവില്ല. ഞാൻ ആവർത്തിച്ച് പറയുന്നു...മുസ്ലീങ്ങളുടെ പൗരത്വം എടുത്തുകളയുന്ന ഒരുവകുപ്പ് പോലുമില്ല. പൗരത്വ നിയമത്തെ കുറിച്ചുള്ള ഏത് ചോദ്യത്തിനും മറുപടി നൽകാൻ ഞാൻ തയ്യാറാണ്. നിയമത്തിനെതിരെയുള്ള പ്രതിഷേധസാഹചര്യം ചർച്ച ചെയ്യുന്നതിനൊപ്പം എതിർപ്പിനുള്ള കാരണവും സംവാദത്തിൽ കൊണ്ടുവരണം.

പൗരത്വ ഭേദഗതിക്കെതിരെയുള്ള സമരങ്ങൾ മാത്രമാണ് മാധ്യമങ്ങൾ കാണിക്കുന്നതെന്നും പൗരത്വ നിയമത്തിന് അനുകൂലമായി നടക്കുന്ന പ്രചാരണങ്ങളെ മാധ്യമങ്ങൾ അവഗണിക്കുന്നതായും അമിത് ഷാ വിമർശനം ഉന്നയിച്ചു. ചോദ്യം ചോദിക്കാനുള്ള മാധ്യമങ്ങളുടെ അവകാശം പോലെ മാധ്യമങ്ങൾക്കെതിരെ ചോദ്യം ചോദിക്കാൻ ജനത്തിനും അവകാശമുണ്ട്. പട്ടികജാതി- പട്ടികവർഗ സംവരണത്തിനെതിരായ സുപ്രീംകോടതി വിധിക്ക് കാരണം ഉത്തരാഖണ്ഡിലെ മുൻ കോൺഗ്രസ് സർക്കാരാണെന്നും കുറ്റപ്പെടുത്തി.

കശ്മീരിലെ വിഭജനത്തിനും പ്രത്യേക സൈനിക നിയമം പിൻവലിക്കുകയും ചെയ്ത ശേഷം കശ്മീരിൽ സ്ഥിതി ഗതികൾ ശാന്തമാണെന്ന് അമിത് ഷാ പറഞ്ഞു. ആർക്കു വേണമെങ്കിലും കശ്മീരിൽ പോകാം. എന്നാൽ കശ്മീരിൽ പോയി സമാധാനം തകർക്കാൻ ശ്രമിക്കുന്നതാണ് പ്രശ്‌നം.

രാജ്യത്തെ ഒറ്റുകാരെ വെടിവെച്ച് കൊല്ലണമെന്ന മുദ്രാവാക്യവുമായി കന്ദ്ര മന്ത്രി അനുരാഗ് താക്കൂറാണ് ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിവാദ മുദ്രാവാക്യം ഉയർത്തിയത്. മുതിർന്ന നേതാവ് ഗിരിരാജ് സിംഗിന്റെ സാന്നിധ്യത്തിലായിരുന്നു കേന്ദ്രമന്ത്രിയുടെ ആഹ്വാനം. ഇതിന് ശേഷം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും വേദിയിലെത്തി.

രാജ്യത്തെ ഒറ്റുന്നവർക്കെതിരെ എന്ന് ആഹ്വാനം ചെയ്ത താക്കൂർ, പ്രവർത്തകരെക്കൊണ്ട് 'വെടിവെക്കൂ'' മുദ്രാവാക്യം ഏറ്റുവിളിപ്പിക്കുകയും ചെയ്തു. 'ദേശ് കെ ഗദ്ദറോൺ'....എന്ന് താക്കൂർ വിളിക്കുകയും 'ഗോലി മാരോ സാലോൺ കോ' എന്ന് പ്രവർത്തകരെക്കൊണ്ട് വിളിപ്പിക്കുകയുമായിരുന്നു. പ്രസംഗത്തിന്റെ വീഡിയോ ട്വിറ്ററിൽ വൈറലായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP