Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഭീകരർ മുഖ്യമന്ത്രിയെ ആക്രമിക്കാൻ തയ്യാറെടുക്കുന്നത് മാധ്യമപ്രവർത്തകർ എന്ന വ്യാജേന എന്ന് സുരക്ഷാ ഏജൻസികൾ; യോഗി ആദിത്യനാഥിന്റെ സുരക്ഷ വർധിപ്പിച്ച് യുപി പൊലീസ്

ഭീകരർ മുഖ്യമന്ത്രിയെ ആക്രമിക്കാൻ തയ്യാറെടുക്കുന്നത് മാധ്യമപ്രവർത്തകർ എന്ന വ്യാജേന എന്ന് സുരക്ഷാ ഏജൻസികൾ; യോഗി ആദിത്യനാഥിന്റെ സുരക്ഷ വർധിപ്പിച്ച് യുപി പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

ഗോരഖ്പുർ: മാധ്യമപ്രവർത്തകരുടെ വേഷത്തിൽ ഭീകരർ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനു നേരെ ആക്രമണം നടത്താൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി പൊലീസ്. യോഗിയുടെ സുരക്ഷ പൊലീസ് വർധിപ്പിച്ചിട്ടുണ്ട്. യോഗിയുടെ ഗോരഖ്നാഥ് ക്ഷേത്ര സന്ദർശനത്തിനിടെ മാധ്യമ പ്രവർത്തകരെന്ന വ്യാജേനെയെത്തി ഭീകരർ ആക്രമിക്കാൻ സാധ്യതയുണ്ടെന്ന രഹസ്യ വിവരം ലഭിച്ചുവെന്നാണ് പൊലീസ് പറയുന്നത്. സുരക്ഷാ ഏജൻസികളാണ് രഹസ്യ വിവരം കൈമാറിയതെന്നും പൊലീസ് അവകാശപ്പെടുന്നു.

ഇതേത്തുടർന്ന് യുപി മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങുകൾ റിപ്പോർട്ടു ചെയ്യാനെത്തുന്ന മാധ്യമ പ്രവർത്തകർക്ക് ഫോട്ടോ പതിച്ച പ്രത്യേക തിരിച്ചറിയൽ കാർഡുകൾ വിതരണം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് പൊലീസ്. യു.പി മുഖ്യമന്ത്രി മാധ്യമ പ്രവർത്തകരിൽനിന്ന് ഒരു തരത്തിലുള്ള ഭീഷണിയും നേരിടുന്നില്ലെന്നും, ഭീകരർ മാധ്യമ പ്രവർത്തകരെന്ന് നടിച്ച് ചടങ്ങുകൾക്കെത്താൻ സാധ്യതയുള്ളതിനാൽ സുരക്ഷ വർധിപ്പിക്കുകയാണ് ചെയ്തതെന്നും പൊലീസ് വിശദീകരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP