Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എട്ട് റിപ്പബ്ലിക്കൻ എംപിമാരും തേച്ചു; ഡൊണാൾഡ് ട്രംപിന് ഇനി സ്വന്തം ഇഷ്ടപ്രകാരം ഇറാനെ ആക്രമിക്കാൻ കഴിയില്ല; യുദ്ധക്കൊതിയനായ ട്രംപിന്റെ അധികാര പരിധിക്ക് കൂച്ചു വിലങ്ങിട്ട് കോൺഗ്രസ്

എട്ട് റിപ്പബ്ലിക്കൻ എംപിമാരും തേച്ചു; ഡൊണാൾഡ് ട്രംപിന് ഇനി സ്വന്തം ഇഷ്ടപ്രകാരം ഇറാനെ ആക്രമിക്കാൻ കഴിയില്ല; യുദ്ധക്കൊതിയനായ ട്രംപിന്റെ അധികാര പരിധിക്ക് കൂച്ചു വിലങ്ങിട്ട് കോൺഗ്രസ്

സ്വന്തം ലേഖകൻ

വാഷിങ്ടൺ: ഡൊണാൾഡ് ട്രംപിന് ഇനി സ്വന്തം ഇഷ്ടപ്രകാരം ഇറാനെ ആക്രമിക്കാൻ കഴിയില്ല. വ്യാഴാഴ്ച സെനറ്റിൽ നടന്ന വോട്ടടുപ്പിൽ എട്ട് എംപിമാർ തേച്ചതോടെയാണ് ഇറാനെ ആക്രമിക്കാനുള്ള ട്രംപിന്റെ അധികാരത്തിന് കൂച്ചു വിലങ്ങ് വീണത്. ഡെമോക്രാറ്റുകളുമായി ചേർന്ന എട്ട് റിപ്പബ്ലിക്കൻ നേതാക്കൾ 55ന് 45 വോട്ടുകൾക്ക് ട്രംപിന്റെ യുദ്ധം പ്രഖ്യാപിക്കാനുള്ള അധികാരത്തെ എടുത്ത് കളയുകയായിരുന്നു.

ഇനി ഇറാന് മേൽ ട്രംപിന് ആക്രമണം നടത്തണമെങ്കിൽ കോൺഗ്രസിന്റെ അംഗീകാരം ലഭിക്കണം. ഇത് സംബന്ധിച്ച് കോൺഗ്രസിൽ വോട്ടെടുപ്പ് നടത്തണമെന്നും ഇതിൽ ട്രംപ് വിജയിച്ചാൽ മാത്രമേ മിലിട്ടറി അറ്റാക്കിന് ഉത്തരവിടാൻ ട്രംപിന് കഴിയൂ എന്ന തരത്തിൽ പ്രമേയം കൊണണ്ടു വരണമെന്നും കോൺഗ്രസ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. റിപ്പബ്ലിക്കൻസിന് മുൻതൂക്കമുള്ള സെനറ്റിൽ പുല്ലു പോലെ വിജയിക്കാനാവുമെന്ന ആത്മവിശ്വാസമായിരുന്നു ട്രംപിന്. എന്നാൽ ഡെമോക്രാറ്റുകൾക്ക് ഒപ്പം ചേർന്ന് എട്ട് റിപ്പബ്ലിക്കൻ എംപിമാർ ട്രംപിനെ തോൽപ്പിക്കുക ആയിരുന്നു. ഇതോടെ ഇനി ഇറാനെ ആക്രമിക്കണമെങ്കിൽ ട്രംപിന് കോൺഗ്രസിൽ അംഗീകാരം നേടിയെ മതിയാവു.

.സെനറ്റർ ടിം കെയിനാണ് ഇതു സംബന്ധിച്ച പ്രമേയത്തിന് ആവശ്യപ്പെട്ടത്. എന്നാൽ പ്രമേയം പാസ്സാക്കുക വഴി ട്രംപിനെയോ അദ്ദേഹത്തിന്റെ പ്രസിഡൻസിയെയോ അല്ല ലക്ഷ്യമിട്ടതെന്നും പകരം യുദ്ധം പ്രഖ്യാപിക്കണമെങ്കിൽ കോൺഗ്രസിന് അധികാരമുണ്ടെന്ന് തെളിയിക്കാനുമായിരുന്നു കോൺഗ്രസിൽ വോട്ടെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ടതെന്നും കെയിൻ പറഞ്ഞു. ഇതോടെ ഇറാന് മേൽ യുദ്ധം ചെയ്യാനുള്ള ട്രംപിന്റെ അധികാര പരിധിക്ക് തടവീണു. സെനറ്റിൽ നിന്നും 30 ദിവസം മുന്നേ തന്നെ അംഗീകാരം നേടിയൽ മാത്രമേ ഇനി ശത്രു രാജ്യത്തിനെതിരെ ട്രംപിന് യുദ്ധം പ്രഖ്യാപിക്കാനാവൂ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP