Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പ്രതിഷേധക്കാരുടെ സമരം മൂലം റെയിൽവേ യാത്രക്കാർക്ക് യാത്ര ദുരിതം; പ്രകൃതിവാതക പൈപ്പ്‌ലൈൻ പദ്ധതിയെച്ചൊല്ലി യുള്ള പ്രതിഷേധത്താൽ കാനഡയിലൂടെനീളമുള്ള എല്ലാ സർവ്വീസുകളും റദ്ദാക്കി സിഎൻ റെയിലും വിയ റയിലും

പ്രതിഷേധക്കാരുടെ സമരം മൂലം റെയിൽവേ യാത്രക്കാർക്ക് യാത്ര ദുരിതം;  പ്രകൃതിവാതക പൈപ്പ്‌ലൈൻ പദ്ധതിയെച്ചൊല്ലി യുള്ള പ്രതിഷേധത്താൽ കാനഡയിലൂടെനീളമുള്ള എല്ലാ സർവ്വീസുകളും റദ്ദാക്കി സിഎൻ റെയിലും വിയ റയിലും

സ്വന്തം ലേഖകൻ

രാജ്യത്തെ ഗതാഗത സംവിധാനങ്ങളെ തദ്ദേശീയമായി ഉപരോധിക്കുന്നത് തുടരുന്നതിനാൽ സിഎൻ റെയിലും വിയ റെയിലും അവരുടെ സർവ്വീസുകൾ ഇന്ന് റദ്ദാക്കും.രാജ്യത്തുടനീളം പൈപ്പ്‌ലൈൻ വിരുദ്ധ പ്രതിഷേധത്തിന്റെ ഫലമായി ട്ടാണ് യാത്രക്കാർക്ക് ഇന്ന് യാത്രാ തടസ്സം നേരിടുക.

കനേഡിയൻ നെറ്റ്‌വർക്കിലുടനീളമുള്ള എല്ലാ ട്രാൻസ്‌കോണ്ടിനെന്റൽ ട്രെയിനുകളും കമ്പനി ഇന്ന് നിർത്തിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. സേവനങ്ങൾ റദ്ദാക്കുകയല്ലാതെ മറ്റൊരു മാർഗവുമില്ലെന്ന് വിഐഎ റെയിൽ കമ്പനി അധികൃതർ അറിയിച്ചിട്ടുണ്ട്. റദ്ദാക്കിയ എല്ലാ യാത്രകൾക്കും പൂർണ്ണ റീഫണ്ടുകൾ നൽകുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

റീഫണ്ട് ലഭ്യമാകുന്നതിന് നിങ്ങൾ വിഐഎ റെയിലുമായി ബന്ധപ്പെടേണ്ടതില്ല, പക്ഷേ ഇടപാടുകളുടെ എണ്ണം കാരണം ഇത് ലഭിക്കാൻ 15 ദിവസം വരെ എടുത്തേക്കാം റയിൽ അധികൃതർ അറിയിച്ചു.

വടക്കൻ ബി.സിയിലെ വെറ്റ്‌സ്വുവെറ്റ് ഫസ്റ്റ് നേഷന്റെ പരമ്പരാഗത പ്രദേശങ്ങൾ കടക്കുന്ന തീരദേശ ഗ്യാസ് ലിങ്ക് പൈപ്പ്‌ലൈനിനെ എതിർക്കുന്നവരോട് ഐക്യദാർഡ്യം പ്രകടിപ്പിച്ചാണ് പ്രതിഷേധം ആളിക്കത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP