Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അലിഗഡിൽ നടത്തിയ പ്രസംഗം വിദ്വേഷം വളർത്തുന്നത്; കഫീൽഖാനെതിരെ ദേശീയ സുരക്ഷാ നിയമപ്രകാരം കേസെടുത്തു

അലിഗഡിൽ നടത്തിയ പ്രസംഗം വിദ്വേഷം വളർത്തുന്നത്; കഫീൽഖാനെതിരെ ദേശീയ സുരക്ഷാ നിയമപ്രകാരം കേസെടുത്തു

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ജനുവരി 29ന് മുംബൈയിൽ വെച്ച് അറസ്റ്റിലായ ഡോക്ടർ കഫീൽ ഖാനെതിരെ ദേശീയ സുരക്ഷാനിയമപ്രകാരം കേസെടുത്തു. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധ സമരത്തിനിടെ അലിഗഡിൽ ഡിസംബർ 12ന് നടത്തിയ പ്രസംഗത്തിലെ പരാമർശങ്ങളെ തുടർന്നാണ് കഫീൽ ഖാനെതിരെ കേസെടുത്തത്. നിലവിൽ മഥുരയിലെ ജയിലിലാണ് കഫീൽഖാൻ.

ജനുവരി 29ന് മുംബൈയിൽ മറ്റൊരു പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയപ്പോൾ അറസ്റ്റിലായ കഫീൽ ഖാന് തിങ്കളാഴ്ച കോടതി ജാമ്യം നൽകിയിരുന്നെങ്കിലും വിട്ടയക്കാൻ ഉത്തർപ്രദേശ് സർക്കാർ തയ്യാറായിരുന്നില്ല. കഫീൽ ഖാനെതിരെ ഉത്തർപ്രദേശ് സർക്കാർ പ്രതികാരനടപടികൾ സ്വീകരിക്കുകയാണെന്ന് സഹോദരൻ അദീൽ ഖാൻ പ്രതികരിച്ചു.

അലിഗഡിലെ സിവിൽ ലൈൻ പൊലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കഫീലിനെ അറസ്റ്റ് ചെയ്തത്. പ്രസംഗത്തിൽ വർഗീയത പരത്തുന്ന തരത്തിലുള്ള പരാമർശങ്ങൾ കഫീൽ ഖാൻ നടത്തിയതായാണ് പൊലീസ് എഫ്‌ഐആറിൽ പറയുന്നത്. കൂടാതെ ആർഎസ്എസിനെതിരെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരെയും വിവാദപരമായ പരാമർശങ്ങൾ കഫീൽ ഖാൻ നടത്തിയതായും എഫ്‌ഐആറിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP