Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ലീല മാരേട്ട് ടീമിൽ മത്സരിക്കുന്ന ഫൊക്കാന യൂത്ത് പ്രതിനിധി ഗണേശ് എസ്. ഭട്ടിനു പിന്തുണ

ലീല മാരേട്ട് ടീമിൽ മത്സരിക്കുന്ന ഫൊക്കാന യൂത്ത് പ്രതിനിധി ഗണേശ് എസ്. ഭട്ടിനു പിന്തുണ

ജോയിച്ചൻ പുതുക്കുളം

ന്യൂയോർക്ക്: നിലവിലുള്ള ഫൊക്കാന നാഷണൽ കമ്മിറ്റിയിൽ യൂത്ത് പ്രതിനിധിയായ ഗണേശ് എസ്. ഭട്ട് ലീല മാരേട്ട് ടീമിൽ ഒരു തവണ കൂടി യൂത്ത് പ്രതിനിധിയായി മത്സരിക്കാൻ തീരുമാനിച്ചു.

കേരള അസോസിയേഷൻ ഓഫ് ഗ്രേറ്റർ വാഷിങ്ടൺ അംഗമായ ഗണേശ് സിനിമാ സംവിധായകനും, മികച്ച നടനും, കഴിവുറ്റ കഥാകൃത്തുമാണ്. നൃത്തം, പത്രപ്രവർത്തനം എന്നിവയിലും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. അടുത്ത കാലയളവിൽ 'അനിയൻകുഞ്ഞും തന്നാലായത്' എന്ന ഷോർട്ട് ഫിലിമിലെ അഭിനയം വളരെയധികം പ്രശംസ പിടിച്ചുപറ്റി. 'ഇവമശിലറ' എന്ന ഇംഗ്ലീഷ് സിനിമയിലും തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. സോഫ്റ്റ് വെയർ എൻജിനീയറായ ഗണേശ് കാസർഗോഡ് നീലേശ്വരം സ്വദേശിയാണ്.

കേരള അസോസിയേഷൻ ഓഫ് ഗ്രേറ്റർ വാഷിങ്ടൺ കമ്മിറ്റി അംഗമായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ബഹുമുഖ പ്രതിഭയായ ഗണേശ് ഫൊക്കാനയ്ക്ക് ഒരു മുതൽക്കൂട്ടാണെന്നു പ്രസിഡന്റ് ലീല മാരേട്ട്, സെക്രട്ടറി അലക്സ് തോമസ്, വൈസ് പ്രസിഡന്റ് സുജ ജോസ്, കമ്മിറ്റി അംഗങ്ങളായ അപ്പുക്കുട്ടൻപിള്ള, തിരുവല്ല ബേബി, ബോർഡ് ഓഫ് ട്രസ്റ്റി അംഗങ്ങളായ സണ്ണി ജോസഫ് (കാനഡ), ഏബ്രഹാം ഈപ്പൻ (ഹൂസ്റ്റൺ), അഡീഷണൽ ജോയിന്റ് സെക്രട്ടറി പ്രസാദ് ജോൺ (ഫ്ളോറിഡ), ഷാജു സാം (ന്യൂയോർക്ക് റീജണൽ പ്രസിഡന്റ്), ജേക്കബ് കല്ലുപുര (ന്യൂഇംഗ്ലണ്ട് റീജണൽ പ്രസിഡന്റ്), അലക്സാണ്ടർ കൊച്ചുപുരയ്ക്കൽ (ഷിക്കാഗോ റീജണൽ പ്രസിഡന്റ്), ജോജി കടവിൽ (ഫിലാഡൽഫിയ റീജണൽ പ്രസിഡന്റ്), റജി കുര്യാന് (ഹൂസ്റ്റൺ റീജണൽ പ്രസിഡന്റ്) എന്നിവർ അഭിപ്രായപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP