Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നിരത്തിലൂടെ ചീറിപ്പായുമ്പോൾ സെലിബ്രിറ്റികളും ഓർക്കണം റോഡ് നിയമങ്ങൾ; ചട്ടലംഘനത്തിന് നടൻ പൃഥ്വിരാജിന്റെ കാർ പിടികൂടി മോട്ടോർ വാഹന വകുപ്പ്; കെഎൽ 07 സിഎസ് 8989 രജിസ്‌ട്രേഷൻ നമ്പറിലുള്ള റേഞ്ച് റോവർ പിടികൂടിയത് ആലപ്പൂഴ കലവൂരിൽ വച്ച്; കുറ്റം കാറിന്റെ സൈഡ് ഗ്ലാസിൽ സൺഫിലിം ഒട്ടിച്ചത്; വിട്ടയച്ചത് പിഴ ചുമത്തി സൺഫിലിം ഇളക്കിമാറ്റണമെന്ന നിബന്ധനയോടെ

നിരത്തിലൂടെ ചീറിപ്പായുമ്പോൾ സെലിബ്രിറ്റികളും ഓർക്കണം റോഡ് നിയമങ്ങൾ; ചട്ടലംഘനത്തിന് നടൻ പൃഥ്വിരാജിന്റെ  കാർ പിടികൂടി മോട്ടോർ വാഹന വകുപ്പ്; കെഎൽ 07 സിഎസ് 8989 രജിസ്‌ട്രേഷൻ നമ്പറിലുള്ള റേഞ്ച് റോവർ പിടികൂടിയത് ആലപ്പൂഴ കലവൂരിൽ വച്ച്; കുറ്റം കാറിന്റെ സൈഡ് ഗ്ലാസിൽ സൺഫിലിം ഒട്ടിച്ചത്; വിട്ടയച്ചത് പിഴ ചുമത്തി സൺഫിലിം ഇളക്കിമാറ്റണമെന്ന നിബന്ധനയോടെ

ആർ പീയൂഷ്

ആലപ്പുഴ: നിയമം എല്ലാവർക്കും ഒരുപോലെയാണ്. അത് ഓർമിപ്പിക്കുകയാണ് മോട്ടോർ വാഹനവകുപ്പ്. നടൻ പൃഥ്വിരാജിന്റെ വാഹനം മോട്ടോർ വാഹന ചട്ട ലംഘനത്തിന് പിടികൂടി. കെഎൽ 07 സിഎസ് 8989 എന്ന രജിസ്‌ട്രേഷൻ നമ്പറിലുള്ള റേഞ്ച് റോവർ ആലപ്പൂഴ കലവൂരിൽ വച്ച് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. കാറിന്റെ സൈഡ് ഗ്ലാസിൽ സൺ ഫിലിം ഒട്ടിച്ചതിന് ചെക്ക് റിപ്പോർട്ട് എഴുതി നൽകി. സൺ ഫിലിം ഇളക്കി മാറ്റിയതിന് ശേഷം വാഹനം ആലപ്പുഴ ആർടി ഓഫീസിൽ എത്തിക്കണമെന്ന് നിർദ്ദേശിച്ച് വിട്ടയച്ചു.

നടന്റെ ഡ്രൈവർ രാജനാണ് വാഹനം ഓടിച്ചത്. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ പേരിലാണ് വാഹനം രജിസ്റ്റർ ചെയ്തിരിക്കുന്നത്. 59/ 300 E flat no 4, അസറ്റ് ടാസ, ഗ്രാൻഡിൽ, തേവര, എറണാകുളം എന്ന വിലാസത്തിലാണ് രജിസ്‌ട്രേഷൻ. 2011 ലെ സുപ്രീം കോടതിയുടെ വിധിയുടെ അടിസ്ഥാനത്തിലാണ് നടപടി. പുറത്തുനിന്ന് നോക്കിയാൽ ആളെ കാണും വിധമായിരിക്കണം ഫിലിം ഒട്ടിക്കുന്നത്. രാവിലെ 11.40 നായിരുന്നു സംഭവം. ഗ്ലാസുകളിൽ സൺ ഫിലിം പതിക്കുന്നത് നിരോധിച്ച് സുപ്രീം കോടതി ഉത്തരവിറങ്ങിയത് 9 വർഷം മുമ്പാണ്. സൺ ഫിലിംപതിച്ച വാഹനങ്ങളിൽ ആശാസ്യമല്ലാത്ത പല പ്രവൃത്തികളും നടക്കുന്നതായി അക്കാലത്ത് പരാതികൾ വ്യാപകമായിരുന്നു.

സുപ്രീം കോടതി ഉത്തരവിനു ശേഷവും അക്കാലത്തെ യുഡിഎഫ് മന്ത്രിസഭയിലെ ഒരംഗം സൺ ഫിലിംപതിച്ച സ്റ്റേറ്റ് കാറിൽ സഞ്ചരിക്കുന്നത് ആക്ഷേപത്തിനിടയാക്കുകയും ചെയ്തു. കുറെക്കാലം മോട്ടോർ വാഹന വകുപ്പ് പ്രത്യേക ക്യാമ്പുകൾ തന്നെ സംഘടിപ്പിച്ച് പരിശോധന നടത്തി.തുടക്കത്തിൽ സൺ ഫിലിംപതിച്ച വാഹനങ്ങൾ പിടികൂടിയാലും പിഴ ഈടാക്കാതെ താക്കീത് നൽകി വിട്ടയയ്ക്കുന്ന രീതിയായിരുന്നു. ഘട്ടം ഘട്ടമായി ഭൂരിഭാഗം വാഹനങ്ങളിൽ നിന്നും സൺ ഫിലിം നീക്കം ചെയ്തതിനു ശേഷവും പിന്നീട് ആ വിധത്തിൽ കണ്ടെത്തിയ വാഹനങ്ങളുടെ ഉടമകളിൽ നിന്നു പിഴ ഈടാക്കുകയും ചെയ്തു.

സുപ്രീം കോടതി ഉത്തരവിന്റെ ചൂടാറിയെന്ന് തിരിച്ചറിഞ്ഞതോടെയാണ് വീണ്ടും ഗ്ലാസുകളിൽ സൺഫിലിമുമായി വാഹനങ്ങൾ നിരത്തിലിറങ്ങാൻ തുടങ്ങിയത്. പുതുതായി രജിസ്റ്റർ ചെയ്യുന്ന വാഹനങ്ങളിൽ ഫിലിമില്ലെങ്കിലും പുറത്തു കൊണ്ടുവന്ന ശേഷം അവ പതിക്കുന്നതാണ് പുതിയ രീതി. ചില സർക്കാർ വാഹനങ്ങളിലും ഈ പ്രവണത കണ്ടു വരുന്നതായി പരാതികളുണ്ട്. ഏതായാലും, കടുത്ത നടപടികളുമായി മോട്ടോർ വാഹന വകുപ്പ് രംഗത്തിറങ്ങിയതോടെ ഫലം കണ്ടുതുടങ്ങിയിട്ടുണ്ട്. ഇക്കുറി താക്കീലൊതുക്കാതെ സൺ ഫിലിം പതിച്ച വാഹനങ്ങളുടെ ഉടമകളിൽ നിന്ന് പിഴഈടാക്കുന്നതിനോടൊപ്പം പിടികൂടിയ സ്ഥലത്തു വച്ച് ഗ്ലാസുകളിൽ പതിച്ച ഫിലിം നീക്കം ചെയ്യുകയുമാണ് മോട്ടോർ വാഹന വകുപ്പ് സ്വീകരിച്ചിട്ടുള്ള നടപടി

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP