Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തെറ്റ് കണ്ടാൽ പ്രതികരിക്കുന്ന ആളാണ്; മഞ്ജു വീട്ടിലും അങ്ങനെയാണ്; അതിന്റെ പേരിൽ വീട്ടിലുള്ളവരെ കുറിച്ചും മഞ്ജുവിന്റെ കുട്ടിയെ കുറിച്ചും അനാവശ്യം പറയുന്നത് എന്തിനാണ്? ഉള്ളു തകർന്ന് പൊട്ടിക്കരയുന്ന അമ്മ; സൈബർ ആക്രമണത്തിന് എതിരെ കേസ് കൊടുക്കാൻ ആലോചിക്കുന്ന അച്ഛൻ; വിഷമം ഉണ്ടെന്ന് പറയുന്ന മകനും; വളയാർ പരമശിവനും മുള്ളൻകൊല്ലിയും കരയിക്കുന്നത് ഈ കുടുംബത്തെ; ഏഷ്യാനെറ്റ് ബിഗ് ബോസ് താരം മഞ്ജു പത്രോസിന്റെ കുടുംബത്തിന് പറയാനുള്ളത്

തെറ്റ് കണ്ടാൽ പ്രതികരിക്കുന്ന ആളാണ്; മഞ്ജു വീട്ടിലും അങ്ങനെയാണ്; അതിന്റെ പേരിൽ വീട്ടിലുള്ളവരെ കുറിച്ചും മഞ്ജുവിന്റെ കുട്ടിയെ കുറിച്ചും അനാവശ്യം പറയുന്നത് എന്തിനാണ്? ഉള്ളു തകർന്ന് പൊട്ടിക്കരയുന്ന അമ്മ; സൈബർ ആക്രമണത്തിന് എതിരെ കേസ് കൊടുക്കാൻ ആലോചിക്കുന്ന അച്ഛൻ; വിഷമം ഉണ്ടെന്ന് പറയുന്ന മകനും; വളയാർ പരമശിവനും മുള്ളൻകൊല്ലിയും കരയിക്കുന്നത് ഈ കുടുംബത്തെ; ഏഷ്യാനെറ്റ് ബിഗ് ബോസ് താരം മഞ്ജു പത്രോസിന്റെ കുടുംബത്തിന് പറയാനുള്ളത്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഏഷ്യാനെറ്റ് ബിഗ് ബോസിൽ മത്സരാർത്ഥിയായതിന്റെ പേരിൽ കുടുംബത്തിനെതിരെ സൈബർ ആക്രമണവും, അപവാദ പ്രചരണവും നടക്കുകയാണെന്ന് നടി മഞ്ജു പത്രോസിന്റെ അച്ഛനും അമ്മയും. നിയമനടപടിയെ കുറിച്ചും ആലോഗിക്കുന്നുണ്ട്.

ഏഷ്യാനെറ്റിലെ ബിഗ്് ബോസ് ടെലിവിഷൻ ഗെയിം ഷോയുടെ പേരിൽ വീട്ടിലുള്ള നിരപരാധികളെ വലിച്ചിഴക്കുന്നതും തേജോവധം ചെയ്യുന്നതും എന്തിനാണെന്നും മഞ്ജുവിന്റെ അമ്മ റീത്ത ചോദിക്കുന്നു. മഞ്ജുവിനൊപ്പം ബ്ലാക്കീസ് എന്ന വ്‌ലോഗ് അവതരിപ്പിക്കുന്ന സിമി സാബു ഷെയർ ചെയ്ത വിഡിയോയിലാണ് മഞ്ജു പത്രോസിന്റെ കുടുംബത്തിന്റെ പ്രതികരണം. മഞ്ജുവിനെതിരെ ഉയരുന്ന ആരോപണങ്ങളിൽ ഉള്ളുതകർന്ന അമ്മ പൊട്ടിക്കരയുന്നു.

'വീട്ടിലിരിക്കുന്ന നിരപരാധികളെ ആക്രമിക്കുന്നത് എന്തിനാണ്, പള്ളിയിൽ പോയപ്പോൾ ഒരു കുട്ടി ചോദിച്ചു, റീത്താമ്മേ നിങ്ങളെ പറ്റിയും മഞ്ജു ചേച്ചിയെ പറ്റിയും അനാവശ്യമാണല്ലോ എഴുതുന്നത് നിങ്ങൾ കണ്ടില്ലേ എന്ന്. ഇതൊരു ഗെയിം അല്ലേ, ഞങ്ങളെ ജീവിക്കാൻ അനുവദിക്കില്ലേ. മഞ്ജുവിന്റെ പ്രകടനം കണ്ട് അഭിമാനം തോന്നാറുണ്ട്, തെറ്റ് കണ്ടാൽ പ്രതികരിക്കുന്ന ആളാണ് മഞ്ജു. വീട്ടിലും അങ്ങനെയാണ്. അതിന്റെ പേരിൽ വീട്ടിലുള്ളവരെക്കുറിച്ചും മഞ്ജുവിന്റെ കുട്ടിയെക്കുറിച്ചും അനാവശ്യം പറയുന്നത് എന്തിനാണ്.'റീത്ത പറഞ്ഞു.

മഞ്ജു പത്രോസ് ഭർത്താവ് സുനിച്ചനുമായി വിവാഹ ബന്ധം വേർപെടുത്താൻ പോവുകയാണെന്ന പ്രചരണം വരെ നടത്തുന്നുവെന്ന് പിതാവ് പറയുന്നു. വളരെ കഷ്ടപ്പെട്ടാണ് മകളെ വളർത്തിയത്. മഞ്ജുവുമായുള്ള വിവാഹ ബന്ധം വേർപെടുത്താൻ ഭർത്താവ് ശ്രമിക്കുകയാണെന്ന പ്രചരണം കുടുംബത്തെയും മകനെയും ബാധിച്ചെന്നും അച്ഛൻ പത്രോസ് പറഞ്ഞു. മഞ്ജുവിന്റെ ഭർത്താവ് സാബുവിന്റെ ഫെസ്ബുക്കിലും തെറിവിളിയാണെന്നും എന്ത് ദ്രോഹമാണ് ഈ അപവാദ പ്രചരണം നടത്തുന്നവരോട് ചെയ്തതെന്നും മഞ്ജുവിന്റെ കുടുംബം ചോദിക്കുന്നു.

മഞ്ജു ഗെയിംകളിക്കുകയാണ്. മഞ്ജുവിന്റെ പെർഫോമസ് കണ്ടിട്ട് കൊള്ളം. തെറ്റ് കണ്ടാൽ പ്രതികരിക്കും. അതാണ് അവളുടെ രീതി. ന്യായമല്ലാത്തതു കണ്ടാൽ പ്രതികരിക്കും. സൈബർ ആക്രമണത്തിനെതിരെ കേസ് എടുക്കും. വിവാഹ ബന്ധം വേർപെടുത്താൻ പോകുന്നു. ജീവിക്കാൻ അനുവദിക്കില്ലേ? മഞ്ജു പോയത് ഗെയിമിന് വേണ്ടി. അവളെ അന്തസായി തന്നെയാണ് വളർത്തിയത്-അച്ഛനും അമ്മയും ചോദിക്കുന്നു. തെറിവിളി അസൂയ കൊണ്ടായിരിക്കൂമെന്ന് മകനും പറയുന്നു. വിഷമം ഉണ്ടെന്നും മകനും വിശദീകരിക്കുന്നു. കുഷ്ഠം വച്ച് കണ്ണുകൊണ്ട് എന്ന് പറഞ്ഞത് തെറ്റായി പോയി എന്നും സിമി സാബു പറയുന്നുണ്ട്.

മഞ്ജുവിന്റെ വീട്ടിലെത്തി അവരുടെ അമ്മയെയും അച്ഛനെയും മകൻ ബെർണാച്ചനെയും കണ്ട് അഭിപ്രായങ്ങൾ ചോദിക്കുന്നുണ്ട് സിമി. 'ഇതാണ് എല്ലാവരും പറയുന്ന മഞ്ജുവിന്റെ കോളനി' എന്ന് പറഞ്ഞാണ് മഞ്ജുവിന്റെ വീട് വ്ളോഗർ ചൂണ്ടിക്കാട്ടുന്നത്. വെട്ടിത്തുറന്ന് പ്രതികരിക്കുന്നത് മഞ്ജുവിന്റെ സ്വാഭാവിക പ്രതികരണരീതിയാണെന്ന് പറയുന്നു അവരുടെ അമ്മ. 'പുറത്ത് നടക്കുന്നതൊന്നും അവൾ അറിയുന്നില്ല. ഇത് മൂലം (സൈബർ ആക്രമണം) ഞങ്ങളാണ് ആളുകളുടെ മുന്നിൽ തല കുനിക്കേണ്ടി വരുന്നത്', മഞ്ജുവിന്റെ അമ്മ പറയുന്നു. തങ്ങളെ ജീവിക്കാൻ അനുവദിക്കില്ലേയെന്നും അവർ ചോദിക്കുന്നു.

'ഈ സൈബർ ആക്രമണത്തോട് അതേ രീതിയിൽ വേണമെങ്കിൽ ഞങ്ങൾക്കും പ്രതികരിക്കാം. പക്ഷേ ഞങ്ങൾ ഇത് അങ്ങനെ കാണുന്നില്ല. ഒരു മത്സരമായിട്ടാണ് കാണുന്നത്' എന്നാണ് മഞ്ജുവിന്റെ അച്ഛന്റെ പ്രതികരണം. 'ബ്ലാക്കീസ് വ്ളോഗി'ന് എതിരെയുള്ള കമന്റുകൾ സഹിക്കാൻ പറ്റാത്ത തരത്തിലുള്ളതാണെന്ന് സിമി സാബുവും പറയുന്നു. 'ബ്ലാക്കീസ് വ്ളോഗ് എന്നത് മഞ്ജുവിന്റെ മാത്രം ചാനൽ അല്ല. ഞാനും മഞ്ജുവും കൂടി തുടങ്ങിയതാണെങ്കിലും കുറച്ച് സുഹൃത്തുക്കളുണ്ട് ഇതിന്റെ പിന്നിൽ. സഹിക്കാൻ പറ്റാത്ത തരത്തിലുള്ള നെഗറ്റീവ് കമന്റ്സ് ആണ് വന്നുകൊണ്ടിരിക്കുന്നത്', സിമി പറയുന്നു.

മഞ്ജുവിനെതിരേ അവരുടെ സോഷ്യൽ മീഡിയ പേജുകളിൽ നടക്കുന്ന ആക്രമണങ്ങളെക്കുറിച്ച് അവ കൈകാര്യം ചെയ്യുന്ന സൂരജ് എന്നയാളും പ്രതികരിക്കുന്നു. ഒരു റിയൽ അക്കൗണ്ടിൽനിന്ന് പ്രതികരണം വരുന്ന സമയത്ത് നൂറോ ഇരുനൂറോ ഫേക്ക് അക്കൗണ്ടുകളിൽനിന്നാണ് മോശം കമന്റുകൾ വരാറ്. വാളയാർ പരമശിവം, മുള്ളൻകൊല്ലി എന്നൊക്കെയാവും പേരുകൾ', സൂരജ് പറയുന്നു. നെഗറ്റീവ് പ്രതികരണങ്ങൾ ക്രമാതീതമായതിനാൽ ഇത് ഒരുപക്ഷേ തങ്ങളുടെ അവസാനത്തെ വ്ളോഗ് ആയേക്കാമെന്ന് പറഞ്ഞുകൊണ്ടാണ് സിനി വീഡിയോ അവസാനിപ്പിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP