Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചേട്ടൻ എന്നോട് ക്ഷമിക്കണം.... ഞാൻ സലീമിക്കയുടെ ഒപ്പം പോവുകയാണ്; കുടുംബത്തെ വാടക വീട്ടിലാക്കി അവധിക്കെത്തിയ ഭർത്താവ് മടങ്ങിയത് ഭാര്യയുടെ നിർബന്ധ പ്രകാരം; കോഴിയിറച്ചിയുടെ വിവിധ വിഭവങ്ങൾ നൽകുന്ന 32-കാരനുമായി യുവതി പ്രണയത്തിലായത് അതിവേഗം; ഫോണിലൂടെ ഒളിച്ചോട്ടം ഗൾഫിലുള്ള ഭർത്താവിനെ അറിയിച്ച് കാമുകനും കാമുകിയും പോയത് റോസ് മലയിൽ; കുടുങ്ങിയത് ആലപ്പുഴയിൽ നിന്നും; കുളത്തൂപ്പുഴ ചർച്ച ചെയ്യുന്ന ഒളിച്ചോട്ടത്തിൽ കൂടുതൽ വിശദാംശങ്ങൾ പുറത്ത്

ചേട്ടൻ എന്നോട് ക്ഷമിക്കണം.... ഞാൻ സലീമിക്കയുടെ ഒപ്പം പോവുകയാണ്; കുടുംബത്തെ വാടക വീട്ടിലാക്കി അവധിക്കെത്തിയ ഭർത്താവ് മടങ്ങിയത് ഭാര്യയുടെ നിർബന്ധ പ്രകാരം; കോഴിയിറച്ചിയുടെ വിവിധ വിഭവങ്ങൾ നൽകുന്ന 32-കാരനുമായി യുവതി പ്രണയത്തിലായത് അതിവേഗം; ഫോണിലൂടെ ഒളിച്ചോട്ടം ഗൾഫിലുള്ള ഭർത്താവിനെ അറിയിച്ച് കാമുകനും കാമുകിയും പോയത് റോസ് മലയിൽ; കുടുങ്ങിയത് ആലപ്പുഴയിൽ നിന്നും; കുളത്തൂപ്പുഴ ചർച്ച ചെയ്യുന്ന ഒളിച്ചോട്ടത്തിൽ കൂടുതൽ വിശദാംശങ്ങൾ പുറത്ത്

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: ഭർത്താവ് ഗൾഫിലേക്ക് മടങ്ങിയതിന്റെ തൊട്ടുപിന്നാലെ രണ്ടു കുട്ടികളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ കുളത്തൂപ്പുഴ സ്വദേശിയായ യുവതിയെ അഴിക്കുള്ളിലാക്കിയത് വാടക വീടിന്റെ എതിർവശത്തായിരുന്ന കോഴിയിറച്ചിയുടെ വിവിധ വിഭവങ്ങൾ വിൽക്കുന്ന കടയുടമയുമായുള്ള പ്രണയം. കോഴിയിറച്ചിയുടെ രുചി തേടി എത്തിയാണ് ഉടമയുമായി യുവതി പ്രണയത്തിലാകുന്നത്. ഒളിച്ചോട്ടം എത്തിയത് ജയിലിനുള്ളിലാണ്. അതിനിടെ ഗൾഫിലായിരുന്ന ഭർത്താവ് തിരിച്ചുവന്ന് കുട്ടികളുടെ സംരക്ഷണം ഏറ്റെടുത്തു.

അഞ്ചും ഒന്നരയും വയസുള്ള കുട്ടികളെ ഉപേക്ഷിച്ച് പോയതിനാണ് 25-കാരിയായ യുവതിക്കെതിരെ കുളത്തൂപ്പുഴ പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തത്. പ്രേരണാ കുറ്റത്തിന് കാമുകനെതിരെയും കേസെടുത്തു. ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇതോടെയാണ് ഈ വിഷയം ചർച്ചാവിഷയമായത്. ഒളിച്ചോട്ടത്തിലേക്ക് കാര്യങ്ങളെത്തിയതിന്റെ കൂടതൽ വിവരങ്ങൾ പുറത്തു വന്നു. ഗൾഫിലായിരുന്ന ഭർത്താവ് ഇത്തവണ നാട്ടിലെത്തിയപ്പോൾ കുടുംബവീട്ടിൽ നിന്നും ഭാര്യയെയും കുട്ടികളെയും കൂട്ടി വാടക വീട്ടിലേക്ക് മാറുകയായിരുന്നു. കുറച്ചു ദിവസങ്ങൾക്കു ശേഷം ഇദ്ദേഹം ഗൾഫിലേക്ക് മടങ്ങുകയും ചെയ്തു.

വാടക വീടിന്റെ എതിർവശത്തായിരുന്ന കോഴിയിറച്ചിയുടെ വിവിധ വിഭവങ്ങൾ വിൽക്കുന്ന കടയുടമയായ 32-കാരൻ സലീമുമായി യുവതി പ്രണയത്തിലാകുകയായിരുന്നു. പ്രണയബന്ധം യുവതിയുടെ പിതാവ് നേരിട്ട് കാണുകയും എതിർത്തെങ്കിലും, ഇരുവരും ഇത് തുടർന്നു. ഇത് നാട്ടിൽ പാട്ടായി. പലരും ഇക്കാര്യം വിദേശത്തുള്ള ഭർത്താവിനെ അറിയിച്ചെങ്കിലും സൗഹൃദബന്ധമായിരിക്കുമെന്ന് വിചാരിച്ച് അയാൾ കാര്യമാക്കിയില്ല. ഒരാഴ്ച മുമ്പ് ഭർത്താവിന് വീഡിയോ കോൾ ചെയ്ത യുവതി താൻ സലിമിനൊപ്പം പോവുകയാണെന്ന് പറയുകയായിരുന്നു. 'ചേട്ടൻ എന്നോട് ക്ഷമിക്കണം, ഞാൻ സലീമിക്കയുടെ ഒപ്പം പോവുകയാണ് '. ഇത്രയും പറഞ്ഞ് കോൾ കട്ട് ചെയ്യുകയും ചെയ്തു. അപ്പോഴാണ് ഗൗരവം പിടികിട്ടിയത്.

ഭർത്താവ് പലതവണ തിരികെ വിളിച്ചെങ്കിലും ഫോൺ സ്വിച്ച് ഒഫ് ആയിരുന്നു. വസ്ത്രങ്ങളും ആഭരണങ്ങളും എല്ലാം എടുത്തായിരുന്നു യുവതി പോയത്. ഇവർ നേരെ പോയത് റോസ്മലയിലേക്കാണ്. അവിടെ രാത്രി തങ്ങിയ ശേഷമാണ് ആലപ്പുഴയിലേക്ക് പോയത്. കുളത്തൂപ്പുഴയിലെ കട നിർത്തിയപ്പോൾ സലിമിന് കിട്ടിയ ഡെപ്പോസിറ്റ് തുകയും കൊണ്ടാണ് ഇരുവരും യാത്ര പുറപ്പെട്ടത്. കാറ് മറ്റും ഉണ്ടെങ്കിലും ഇയാൾക്ക് വൻ സാമ്പത്തിക ബാധ്യതകളും ഉണ്ടായിരുന്നു. സർവീസ് സഹകരണ ബാങ്കിൽ മാത്രം ആറര ലക്ഷത്തിന്റെ ബാദ്ധ്യതയുണ്ട്. ഇതെല്ലാം കാമുകിയോട് മറച്ചുവച്ചായിരുന്നു ഒളിച്ചോട്ടം. യുവതി കാമുകനൊപ്പം ഒളിച്ചോടിയതോടെ പിതാവ് കുളത്തൂപ്പുഴ പൊലീസിൽ പരാതി നൽകി.

പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ആലപ്പുഴയിലെ ആഡംബര റിസോർട്ടിൽ ഇരുവരും ഉണ്ടെന്ന വിവരം ലഭിച്ചത്. കുടുങ്ങുമെന്ന് ഉറപ്പായപ്പോൾ സ്റ്റേഷനിൽ ഹാജരാകാമെന്ന് ഇരുവരും പറഞ്ഞു. തുടർന്നാണ് ഇരുവരും കുളത്തൂപ്പുഴ സ്റ്റേഷനിലെത്തിയത്. യുവതിയുടെ ഭർത്താവ് വിദേശത്ത് നിന്ന് നാട്ടിലെത്തി മക്കളെ ഏറ്റെടുത്തു. റിസോർട്ടിൽ മുറിയെടുത്ത് കഴിഞ്ഞിരുന്ന ഇവരെ സൈബർ സെല്ലിന്റെ സഹായത്തോടെ പൊലീസ് കുടുക്കിയത്.

പൊലീസ് പിടികൂടുമെന്ന് മനസ്സിലാക്കി കീഴടങ്ങാൻ സന്നദ്ധത അറിയിക്കുകയും തന്ത്രത്തിൽ പൊലീസ് വിളിച്ച് വരുത്തകയുമായിരുന്നു. കുട്ടികളെ ഉപേക്ഷിച്ച് പോയതിന് യുവതിയേയും പ്രേരണാകുറ്റത്തിന് യുവാവിനെതിരേയും കുളത്തൂപ്പുഴ പൊലീസ് കേസെടുത്ത് കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാന്റ് ചെയ്തു. മക്കളെ ഉപേക്ഷിച്ചുകൊണ്ട് വിവാഹിതരുടെ ഒളിച്ചോട്ടങ്ങൾ തുടർക്കഥയാകുമ്പോൾ ജുവനൈൽ ജസ്റ്റിസ് ആക്ട് വകുപ്പുകളിൽ നടപടി ശക്തമാക്കുകയാണ് പൊലീസ്. ജുവനൈൽ ജസ്റ്റിസ് ആക്ട് 75, 87 വകുപ്പുകളിൽ കേസെടുത്താണ് പൊലീസ് നടപടി ശക്തമാക്കുന്നത്. ഇതാണ് ഈ കേസിലും ഒളിച്ചോടിയവരെ അകത്താക്കുന്നത്. എന്നാൽ ഇത് വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടാമെന്നും വ്യക്തി സ്വാതന്ത്ര്യത്തിനമേലുള്ള കടന്നുകയറ്റം ആവാമെന്നു വ്യാപക വിമർശനം ഉണ്ടായിട്ടുണ്ട്. ഭർത്താവിനെയും പ്രായപൂർത്തിയാകാത്ത മക്കളെയും ഉപേക്ഷിച്ച് തൊടുപുഴ ചീനിക്കുഴിയിലെ വിമൽ കൃഷ്ണയ്കൊപ്പം ഒളിച്ചോടിയെ കോഴിക്കോട് പെരുമ്പൊയിൽ വട്ടോളിച്ചാലിൽ മീത്തൽ അമ്പിളിയെ പൊലീസ് അറസ്റ്റു ചെയ്തതതോടെ ഈ കേസെടുക്കൽ ചർച്ചയായിരുന്നു. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് ഇരുവർക്കുമെതിരെ അന്ന് കാക്കൂർ പൊലീസ് കേസെടുത്തത്. വിമൽ കൃഷ്ണക്കെതിരെ ചുമത്തിയത് പ്രേരണാ കുറ്റമാണ്.

വിവാഹ ബന്ധം വേർപെടുത്തിയ വിമൽ കൃഷ്ണ മറ്റൊരു വിവാഹം കഴിക്കാനായി പത്രത്തിൽ പരസ്യം നൽകിയിരുന്നു. ഇതിനിടയിലാണ് ഇയാൾ അമ്പിളിയുമായി പരിചയപ്പെടുന്നത്. കഴിഞ്ഞ പതിനെട്ടാം തിയ്യതി രാവിലെ ഭർത്താവ് ജോലിക്കും മക്കൾ സ്‌കൂളിലും പോയപ്പോൾ അമ്പിളി വീടുവിട്ടിറങ്ങുകയായിരുന്നു. ഭാര്യയെ കാണാനില്ലെന്ന പരാതിയുമായി ഭർത്താവ് പൊലീസ് സ്റ്റേഷനിലെത്തി. തുടർന്ന് നടന്ന അന്വേഷണത്തിൽ തൊടുപുഴ ചീനിക്കുഴിയിൽ വച്ചാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. ഇതിന് ശേഷം നിരവധി കേസുകളിൽ സമാന വകുപ്പുകൾ ചാർത്തി. എന്നാൽ കുളത്തൂപ്പുഴയിലെ സംഭവം ഈ കേസിന്റെ പരിധിയിൽ വരുന്നതാണെന്നാണ് ഏവരുടേയും നിഗമനം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP