Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ചെളിയിൽ ഓടുന്ന എന്നെ ബോൾട്ടുമായി താരതമ്യം ചെയ്യല്ലേ; 'ഉസൈൻ ബോൾട്ട് ലോക ചാമ്പ്യനാണ്; ഞാൻ ഓടിയത് ചെളിയിലും; ഇന്ത്യയുടെ കാളയോട്ടക്കാരൻ സൂപ്പർമാൻ ശ്രീനിവാസ ഗൗഡ പ്രതികരിക്കുന്നു

മറുനാടൻ ഡെസ്‌ക്‌

ബെംഗലൂരു: കാളയോട്ട മത്സരത്തിൽ നൂറുമീറ്റർ 9.55 സെക്കൻഡിൽ പൂർത്തിയാങ്കിയെങ്കിലും തന്നെ ബോൾട്ടുമായി താരതമ്യം ചെയ്യരതെന്ന് ശ്രീനിവാസ ഗൗഡ. അന്താരാഷ്ട്ര മാധ്യമങ്ങളിൽ പോലും ശ്രീനിവാസ ഗൗഡയുടെ വാർത്ത വന്നതോടെ സ്പോർട്സ് അഥോറിറ്റി ഓഫ് ഇന്ത്യ (സായി) അദ്ദേഹത്തെ ഡൽഹിയിലേക്ക് വിളിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ എൻ.എൻ.ഐയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ശ്രീനിവാസയുടെ പ്രതികരണം.

'ഉസൈൻ ബോൾട്ട് ലോക ചാമ്പ്യനാണ്. താൻ ഓടിയത് ചെളിയിലും. ബോൾട്ടിന് ചെളിയിൽ ഓടുന്നതു പോലെ തനിക്ക് ട്രാക്കിൽ ഓടാനു ബുദ്ധിമുട്ടാകും' ശ്രീനിവാസ പറഞ്ഞു.ഉഡുപ്പിയിൽ നടന്ന ഒരു കാളയോട്ട മത്സരത്തിനിടയിലായിരുന്നു നൂറ് മീറ്റർ വേഗം ശ്രീനിവാസ ഗൗഡ 9.55 സെക്കൻഡ് കൊണ്ട് ഓടിയെത്തിയത്. 142.5 മീറ്റർ നീളമുള്ള ട്രാക്കിൽ ഓടിയെത്താനായി ശ്രീനിവാസ13.62 സെക്കൻഡ് മാത്രമാണ് എടുത്തത്. നൂറുമീറ്റർ പിന്നിടാൻ ശ്രീനിവാസ 9.55 സെക്കൻഡുകൾ മാത്രമാണ് എടുത്തതെന്ന് സംഘാടകർ അവകാശപ്പെട്ടതോടെ ശ്രീനിവാസ ദേശീയശ്രദ്ധ നേടുകയായിരുന്നു. 9.58 സെക്കൻഡാണ് ഉസൈൻ ബോൾട്ടിന്റെ ലോകറെക്കോഡ്.

തുടർന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു പ്രതികരണവുമായെത്തി. ഒളിമ്പിക്സിൽ മത്സരിക്കാനുള്ള മികവുണ്ടെങ്കിൽ അത് പാഴായിപ്പോകാൻ പാടില്ലെന്നും ശ്രീനിവാസയെ സായിയിലേയ്ക്ക് ക്ഷണിക്കുകയാണെന്നുമായിരുന്നു മന്ത്രിയുടെ ട്വീറ്റ്. സായിയുടെ ഉദ്യോഗസ്ഥർ ശ്രീനിവാസയെ ബന്ധപ്പെട്ടിട്ടുണ്ടെന്നും തിങ്കളാഴ്ച സ്പോർട്സ് കൗൺസിൽ ഓഫ് ഇന്ത്യ ശ്രീനിവാസയ്ക്കായി ട്രയൽസ് നടത്തുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP