Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

പൗരത്വ നിയമ ഭേദഗതിയിൽ ഉറച്ച് നിൽക്കും; ജനങ്ങൾ കാത്തിരുന്ന തീരുമാനമായിരുന്നു ഇത്, രാജ്യത്തിന്റെ താൽപ്പര്യങ്ങൾക്ക് ഇത് ആവശ്യമായിരുന്നു; നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി

പൗരത്വ നിയമ ഭേദഗതിയിൽ ഉറച്ച് നിൽക്കും; ജനങ്ങൾ കാത്തിരുന്ന തീരുമാനമായിരുന്നു ഇത്, രാജ്യത്തിന്റെ താൽപ്പര്യങ്ങൾക്ക് ഇത് ആവശ്യമായിരുന്നു; നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി

മറുനാടൻ ഡെസ്‌ക്‌

വാരണാസി: പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്ത് പ്രതിഷേധങ്ങൾ തുടരവെ നിയമത്തിൽ ഉറച്ച് നിൽക്കുമെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങൾ കാത്തിരുന്ന തീരുമാനമായിരുന്നു ഇതെന്നും രാജ്യത്തിന്റെ താൽപ്പര്യങ്ങൾക്ക് ഇത് ആവശ്യമായിരുന്നെന്നും പ്രധാനമന്ത്രി വരാണസിയിൽ വ്യക്തമാക്കി.

'ആർട്ടിക്കിൾ 370 ഉം, പൗരത്വ നിയമ ഭേദഗതിയും രാജ്യത്തിന്റെ താൽപ്പര്യങ്ങൾക്ക് ആവശ്യമായിരുന്നു. സമ്മർദ്ദമുണ്ടായിട്ടും ഞങ്ങൾ ഞങ്ങളുടെ തീരുമാനത്തിനൊപ്പം നിന്നു, അങ്ങനെ തന്നെ തുടരും' പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. തന്റെ ലോക് സഭ മണ്ഡലത്തിലെ പൊതുയോഗത്തിൽ സംസാരിക്കവെയാണ് മോദി സർക്കാരിന്റെ നിലപാട് വ്യക്തമാക്കിയത്.

അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിനായി ആരംഭിച്ച ട്രസ്റ്റിന്റെ പ്രവർത്തനം അതിവേഗം നടക്കുമെന്നും മോദി അണികളോടായി പറഞ്ഞു. 'അയോധ്യയിൽ മഹാ ക്ഷേത്രം നിർമ്മിക്കുന്നതിനായി ട്രസ്റ്റ് രൂപീകരിച്ചിട്ടുണ്ട്. ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾ അതിവേഗം നടക്കും.' അദ്ദേഹം പറഞ്ഞു. അതേസമയം പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്ത് പ്രതിഷേധം തുടരുകയാണ്.

ഇന്ന് ഷഹീൻ ബാഗ് പ്രതിഷേധക്കാർ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വസതിയിലേക്ക് നടത്തിയ മാർച്ച് പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടയുകയും ചെയ്തു. രണ്ട് മാസത്തോളമായി ഷഹീൻ ബാഗിൽ സമരം ചെയ്യുന്ന സ്ത്രീകളുൾപ്പെടെയുള്ളവരാണ് അമിത് ഷായെ കാണണമെന്നാവശ്യപ്പെട്ട് മാർച്ച് നടത്തിയത്. നേരത്തെ മാർച്ച് നടത്താൻ പ്രതിഷേധക്കാർ അനുമതി തേടിയിരുന്നെങ്കിലും പൊലീസ് ഇത് നിഷേധിക്കുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP