Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിൽ പങ്കെടുത്തതിന് കോൺഗ്രസ് നേതാവ് പിഴയായി അടക്കേണ്ടത് ഒരു കോടി രൂപ; ഇമ്രാൻ പ്രതാപ് ഗാർഹിയോട് പിഴ അടക്കാൻ ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടത് മൊറാദാബാദ് നഗരത്തിലെ സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിൽ പങ്കെടുത്തതിന് കോൺഗ്രസ് നേതാവ് പിഴയായി അടക്കേണ്ടത് ഒരു കോടി രൂപ; ഇമ്രാൻ പ്രതാപ് ഗാർഹിയോട് പിഴ അടക്കാൻ ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടത് മൊറാദാബാദ് നഗരത്തിലെ സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ

മറുനാടൻ മലയാളി ബ്യൂറോ

മൊറാദാബാദ്: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിൽ പങ്കെടുത്ത കോൺഗ്രസ് നേതാവിന് ഒരുകോടി രൂപ പിഴചുമത്തി ജില്ലാ ഭരണകൂടം. കോൺഗ്രസ് നേതാവും കവിയുമായ ഇമ്രാൻ പ്രതാപ്ഗാർഹിക്കാണ് മൊറാദാബാദ് അഡീഷണൽ സിറ്റി മജിസ്‌ട്രേറ്റ് ഒരു കോടി രൂപയുടെ നോട്ടീസയച്ചത്. നിരോധനാജ്ഞ ലംഘിച്ച് പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തിൽ പങ്കെടുത്തെന്ന് കാട്ടിയാണ് ഇമ്രാനോട് 1.04 കോടി രൂപ സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ലോക് സഭ തെരഞ്ഞെടുപ്പിൽ മൊറാദാബാദിലെ കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്നു ഇദ്ദേഹം. രാജ്യത്തിന്റെ മറ്റ് പലയിടങ്ങളിലും താൻ ഇതുപോലുള്ള സമരങ്ങളിൽ താൻ പങ്കെടുത്തിട്ടുണ്ടെന്നും പക്ഷേ ഇതുപോലുള്ള നോട്ടീസുകളൊന്നും ലഭിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

മൊറാദാബാദ് അഡീഷണൽ സിറ്റി മജിസ്‌ട്രേറ്റ് രാജേഷ് കുമാറാണ് 1.04 കോടി രൂപ അടക്കണമെന്നാവശ്യപ്പെട്ട് ഇമ്രാന് നോട്ടീസ് നൽകിയിരിക്കുന്നത്. മൊറാദാബാദ് നഗരത്തിൽ ജനുവരി 29 മുതൽ സിഎഎ വിരുദ്ധ പ്രതിഷേധം നടക്കുകയാണ്. അവിടെ പൊലീസിനെ വിന്യസിച്ചതിന് ദിവസം 13.42 ലക്ഷം രൂപ ചെലവാകുമെന്നും അതിനാൽ പ്രതാപ്ഗാർഹിയിൽ നിന്നും 1.04 കോടി രൂപ ഈടാക്കണമെന്നുമാണ് നോട്ടീസിൽ പറഞ്ഞിരിക്കുന്നത്.

ഫെബ്രുവരി ആറിനാണ് ഇമ്രാന് നോട്ടീസ് പുറപ്പെടുവിച്ചത്. അതേസമയം ഫെബ്രുവരി ഏഴിനായിരുന്നു സമരത്തിൽ പങ്കെടുക്കാനായി ഇദ്ദേഹം സ്ഥലത്തെത്തിയത്. സമരങ്ങളുടെ ഭാഗമായി സുരക്ഷയ്ക്ക് വേണ്ടി പൊലീസിനെയും അർധ സൈനിക വിഭാഗത്തെയും റാപിഡ് ആക്ഷൻ ഫോഴ്‌സിന്റെ ഒരുവിഭാഗത്തെയുമായിരുന്നു ഇവിടെ വിന്യസിച്ചിരുന്നത് ഇതിനുള്ള ചെലവിലേക്കാണ് 1.04 കോടി രൂപ ഇമ്രാനിൽ നിന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. താൻ നഗരത്തിലെത്തുന്നത് പൊലീസ് സൂപ്രണ്ടിനെ അറിയിച്ചിരുന്നെന്നും സുരക്ഷ ആവശ്യപ്പെട്ടിരുന്നെന്നും പറഞ്ഞ ഇമ്രാൻ പ്രതാപ്ഗാർഹി തന്റെ പ്രസംഗത്തിനിടെ പൊലീസിനെയും ജില്ലാ ഭരണകൂടത്തെയും അഭിനന്ദിച്ചിരുന്നെന്നും പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP