Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മുന്നിലിരുന്ന യുവതിയെ പാന്റ്‌സിന്റെ സിബ്ബ് തുറന്ന് ലൈംഗികാവയവം കാട്ടിയത് സിവിൽ എഞ്ചിനീയർ; യുവതിയുടെ പരാതിയിൽ അഭിലാഷ് കുമാറിനെ അറസ്റ്റ് ചെയ്തത് മെട്രോ സെക്യൂരിറ്റി സെല്ലും ഓട്ടോമാറ്റിക് ഫെയർ കളക്ഷൻ ഗേറ്റ്സും സംയുക്തമായി നടത്തിയ അന്വേഷണത്തിനൊടുവിൽ

മുന്നിലിരുന്ന യുവതിയെ പാന്റ്‌സിന്റെ സിബ്ബ് തുറന്ന് ലൈംഗികാവയവം കാട്ടിയത് സിവിൽ എഞ്ചിനീയർ; യുവതിയുടെ പരാതിയിൽ അഭിലാഷ് കുമാറിനെ അറസ്റ്റ് ചെയ്തത് മെട്രോ സെക്യൂരിറ്റി സെല്ലും ഓട്ടോമാറ്റിക് ഫെയർ കളക്ഷൻ ഗേറ്റ്സും സംയുക്തമായി നടത്തിയ അന്വേഷണത്തിനൊടുവിൽ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: മെട്രോ ട്രെയിനുള്ളിൽ യുവതിയുടെ മുന്നിൽ നിന്ന് ലിംഗപ്രദർശനം നടത്തിയ യുവാവിനെ അറസ്റ്റ് ചെയ്തത് ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ സെക്യൂരിറ്റി സെല്ലും ഓട്ടോമാറ്റിക് ഫെയർ കളക്ഷൻ ഗേറ്റ്സും സംയുക്തമായി നടത്തിയ അന്വേഷണത്തിനൊടുവിൽ. അഭിലാഷ് കുമാർ എന്നയാളാണ് അറസ്റ്റിലായത്. സിവിൽ എഞ്ചിനീയറാണ് ഇയാൾ.

ബുധനാഴ്ച രാത്രിയിലാണ് അഭിലാഷ് കുമാർ ട്രെയിനിനുള്ളിൽ ലിംഗപ്രദർശനം നടത്തിയത്. ഡൽഹിയിൽനിന്ന് ഗുരുഗ്രാമിലേക്ക് യാത്രചെയ്യവേയാണ് യുവതിക്ക് മുന്നിൽ ഇയാൾ ലൈംഗികാവയവം പ്രദർശിപ്പിച്ചത്. ഇക്കാര്യം വിശദീകരിച്ച് യുവാവിന്റെ ഫോട്ടോ സഹിതം യുവതി ട്വീറ്റ് ചെയ്തതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. സംഭവം സാമൂഹികമാധ്യമങ്ങളിൽ ചർച്ചയായതോടെ കർശന നടപടി സ്വീകരിക്കുമെന്ന് ഡൽഹി മെട്രോ അറിയിച്ചിരുന്നു.

സീറ്റിൽ ഇരിക്കുകയായിരുന്ന തനിക്ക് നേരേ യുവാവ് പാന്റ്‌സിന്റെ സിബ്ബ് തുറന്ന് ലൈംഗികാവയവം പ്രദർശിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. ഏറെനേരം തന്നെ തുറിച്ചുനോക്കിയ ഇയാൾ മുൻവശത്തുണ്ടായിരുന്ന ചെറിയ ബാഗ് നീക്കി ലൈംഗികാവയവം പ്രദർശിപ്പിക്കുകയായിരുന്നു. ഇതോടെ തനിക്ക് ഭയവും മരവിപ്പും അനുഭവപ്പെട്ടെന്നും യുവതി പറയുന്നു. തൊട്ടുപിന്നാലെ ഇയാളുടെ ഫോട്ടോ പകർത്തുകയും ചെയ്തു.

തുടർന്ന് ഡൽഹി മെട്രോറെയിൽ പൊലീസിൽ യുവതി പരാതിപ്പെടുകയായിരുന്നു. യുവതിയുടെ പരാതിയിൽ കേസെടുത്ത പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയതോടെ യുവാവ് പിടിയിലാകുകയായിരുന്നു. ഇയാളെ ശനിയാഴ്ചയാണ് പൊലീസ് പിടികൂടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP