Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ലാബിൽ ജോലിയിൽ പ്രവേശിച്ചതിന്റെ തൊട്ടടുത്ത ദിവസം മുതൽ വർത്തമാനത്തിലും പ്രവർത്തിയിലും തെളിഞ്ഞു നിന്നത് ലൈംഗികത; യുവതി പൊലീസിൽ പരാതി നൽകിയത് ഡോക്ടർ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചതോടെ

ലാബിൽ ജോലിയിൽ പ്രവേശിച്ചതിന്റെ തൊട്ടടുത്ത ദിവസം മുതൽ വർത്തമാനത്തിലും പ്രവർത്തിയിലും തെളിഞ്ഞു നിന്നത് ലൈംഗികത; യുവതി പൊലീസിൽ പരാതി നൽകിയത് ഡോക്ടർ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചതോടെ

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: ലാബിലെ ജീവനക്കാരിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച ഡോക്ടറെ അറസ്റ്റു ചെയ്യാതെ പൊലീസ്. മുംബൈ ബാദ്രയിലാണ് സംഭവം. 50കാരനായ ഡോക്ടർ അകീൽ ഖാനെതിരെയാണ് 27കാരിയായ ലാബ് ജീവനക്കാരി പരാതി നൽകിയത്. ലാബിൽ ജോലിക്കിടെ ഡോക്ടർ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്നും തന്നെ അപമാനിച്ചെന്നും യുവതി പരാതിയിൽ പറയുന്നു. എന്നാൽ, ഇതുവരെ ഡോക്ടറെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.

കഴിഞ്ഞ ആറ് വർഷമായി ഡോക്ടർ ആശുപത്രിയിൽ ജോലി ചെയ്യുന്നു. 2015ലാണ് യുവതി ആശുപത്രിയിൽ ജോലിക്ക് കയറിയത്. ജോലിയിൽ പ്രവേശിച്ച് കുറച്ച് ദിവസത്തിന് ശേഷം ഡോക്ടർ യുവതിയെ ശല്യം ചെയ്യാൻ തുടങ്ങി. ലൈംഗിക ചേഷ്ടകൾ കാണിക്കുകയും സെക്‌സ് സംസാരിക്കുകയും പതിവായിരുന്നെന്ന് യുവത പരാതിയിൽ പറയുന്നു. ഐപിസി വകുപ്പ് 354-A, 354D , 509 വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP