Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കൊറോണ വൈറസ്: 42 പേരെക്കൂടി വീട്ടിലെ നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കി; കൊറോണ ബാധിത മേഖലയിൽനിന്ന് മടങ്ങി വന്നവരക്കം സംസ്ഥാനത്ത് 2276 പേർ നിരീക്ഷണത്തിൽ; സംശയാസ്പദമായ 418 സാമ്പിളുകൾ എൻ.ഐ.വി.യിൽ പരിശോധനയ്ക്ക് അയച്ചു

കൊറോണ വൈറസ്: 42 പേരെക്കൂടി വീട്ടിലെ നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കി; കൊറോണ ബാധിത മേഖലയിൽനിന്ന് മടങ്ങി വന്നവരക്കം സംസ്ഥാനത്ത് 2276 പേർ നിരീക്ഷണത്തിൽ; സംശയാസ്പദമായ 418 സാമ്പിളുകൾ എൻ.ഐ.വി.യിൽ പരിശോധനയ്ക്ക് അയച്ചു

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്തുകൊറോണ നിരീക്ഷണത്തിൽ നിന്നും 42 പേരെ കൂടി ഒഴിവാക്കി. വീട്ടിൽ നിരീക്ഷണത്തതിൽ കഴിഞ്ഞിരുന്നവരെയാണ് ഇതിൽ നിന്നും ഒഴിവാക്കിയത്. കൊറോണ ബാധിത മേഖലയിൽനിന്ന് മടങ്ങി വന്നവരക്കം സംസ്ഥാനത്ത് 2276 പേർ നിരീക്ഷണത്തിൽ. ഇവരിൽ 2262 പേർ വീടുകളിലും 14 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. സംശയാസ്പദമായ 418 സാമ്പിളുകൾ എൻ.ഐ.വി.യിൽ പരിശോധനക്ക് അയച്ചിട്ടുണ്ട്. ഇതിൽ 405 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവാണ്. വൂഹാനിൽനിന്ന് തിരിച്ചെത്തിയ കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിൽ ചികിത്സയിലിരുന്ന കൊറോണ വൈറസ് സ്ഥിരീകരിച്ച വിദ്യാർത്ഥിയെ ഡിസ്ചാർജ് ചെയ്തു.

തൃശൂരിൽ ചികിത്സയിലുള്ള വിദ്യാർത്ഥിയെ മാത്രമാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചവരിൽ ഇനി ഡിസ്ചാർജ് ചെയ്യാനുള്ളത്. ഈ വിദ്യാർത്ഥിയുടെ ആരോഗ്യനില തൃപ്തികരമാണ്. തുടർപരിശോധനാ ഫലങ്ങൾ കാത്തിരിക്കുന്നു. ചൈനയിൽനിന്ന് വിമാനമാർഗം തിരിച്ചെത്തിച്ച് ഡൽഹിയിലെ രണ്ട് ക്യാമ്പുകളിലായി ഐസൊലേഷനിൽ കഴിയുന്നവരിൽ 115 പേർ കേരളത്തിൽ നിന്നുള്ളവരാണെന്നും അവരുടെ പരിശോധനാ ഫലം നെഗറ്റിവാണെന്നും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം സംസ്ഥാന സർക്കാറിനെ അറിയിച്ചിട്ടുണ്ട്. ഇവരെ കേരളത്തിലേക്ക് മടങ്ങാൻ അനുവദിക്കും.

കേരളത്തിൽ തിരിച്ചെത്തിയാലും 28 ദിവസം ഇവർ വീടുകളിൽ ഐസൊലേഷനിൽ കഴിയണം. കേരളത്തിൽ നിരീക്ഷണത്തിൽ കഴിയുന്ന 42 വ്യക്തികളെ പരിഷ്‌കരിച്ച മാർഗരേഖ പ്രകാരം ഇന്ന് ഒഴിവാക്കിയിട്ടുണ്ട്. അതേസമയം ചൈനയിൽ കൊറോണ ബാധിത മേഖലയായ വുഹാനിൽനിന്ന് തിരികെയെത്തിച്ച് പ്രത്യേക നിരീക്ഷണത്തിലായിരുന്ന 406 പേർക്കും കൊറോണയില്ലെന്ന് സ്ഥിരീകരിച്ചു. ഡൽഹി ചൗളയിലെ ഇന്തോ തിബത്തൻ അതിർത്തി സേന (ഐ.ടി.ബി.പി) കേന്ദ്രത്തിൽ പാർപ്പിച്ചിരുന്ന ഇവരുടെ അവസാന പരിശോധന ഫലവും നെഗറ്റിവാണെന്ന് അധികൃതർ പറഞ്ഞു.

വെള്ളിയാഴ്ചയാണ് ഇവരുടെ സാമ്പിളുകൾ വീണ്ടും പരിശോധനക്ക് ശേഖരിച്ചത്. രോഗമില്ലെന്ന് ഉറപ്പായതോടെ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശ പ്രകാരം തിങ്കളാഴ്ച മുതൽ ഘട്ടംഘട്ടമായി ഇവരെ നാട്ടിലേക്ക് വിടും. രണ്ടാഴ്ചയിലേറെയായി ഇവിടെ കഴിയുന്ന എല്ലാവരുടെയും ആദ്യ പരിശോധന ഫലങ്ങളും നെഗറ്റിവായിരുന്നു. ഐ.ടി.ബി.പി കേന്ദ്രത്തിൽ ഭക്ഷണം, താമസം, മരുന്ന് ഉൾപ്പെടെ എല്ലാ സൗകര്യങ്ങളും സർക്കാർ ഏർപ്പെടുത്തിയിരുന്നു. ഇന്ത്യക്കാർക്ക് പുറമെ ഏഴ് മാലദ്വീപ് പൗരന്മാരും ഇവിടെ നിരീക്ഷണത്തിലുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP