Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ജോലിയും ലാഭവിഹിതവും വാഗ്ദാനംചെയ്ത് പലരിൽ നിന്നായി തട്ടി എടുത്തത് ഒന്നരക്കോടിയോളം രൂപ; വർഷങ്ങൾ പിന്നിട്ടിട്ടും മുടക്ക് മുതൽ പോലും ലഭിക്കാതെ വന്നതോടെ വഞ്ചനാ കേസിൽ പരാതിയുമായി കണ്ണൂർ സ്വദേശി: 12.85 ലക്ഷം രൂപ തട്ടിയെന്ന പരാതിയിൽ ഒളിവിൽ കഴിഞ്ഞ പെരിന്തൽമണ്ണയിലെ ടിബ്സ് ഇന്ത്യ സ്ഥാപനം ഉടമ അറസ്റ്റിൽ

ജോലിയും ലാഭവിഹിതവും വാഗ്ദാനംചെയ്ത് പലരിൽ നിന്നായി തട്ടി എടുത്തത് ഒന്നരക്കോടിയോളം രൂപ; വർഷങ്ങൾ പിന്നിട്ടിട്ടും മുടക്ക് മുതൽ പോലും ലഭിക്കാതെ വന്നതോടെ വഞ്ചനാ കേസിൽ പരാതിയുമായി കണ്ണൂർ സ്വദേശി: 12.85 ലക്ഷം രൂപ തട്ടിയെന്ന പരാതിയിൽ ഒളിവിൽ കഴിഞ്ഞ പെരിന്തൽമണ്ണയിലെ ടിബ്സ് ഇന്ത്യ സ്ഥാപനം ഉടമ അറസ്റ്റിൽ

സ്വന്തം ലേഖകൻ

പെരിന്തൽമണ്ണ: സ്ഥാപനത്തിൽ ജോലിയും പണം നിക്ഷേപിച്ചാൽ ലാഭവിഹിതവും വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയ ശേഷം മുങ്ങി നടന്നയാൾ അറസ്റ്റിൽ. വള്ളിക്കുന്ന് ചോഴിമഠത്തിൽ പാതിരാട്ട് സി.പി. സുഷീജ്(സജീർ മുഹമ്മദ്-38)നെയാണ് പെരിന്തൽമണ്ണ എസ്‌ഐ. മഞ്ജിത്ത് ലാൽ അറസ്റ്റുചെയ്തത്. 12.85 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്ന കേസിലാണ് ഇയാൾ അറസ്റ്റിലായത്. എന്നാൽ ഇയാൾ കോടികളുടെ തട്ടിപ്പാണ് നടത്തിയതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ഇയാളുടെ ഭാര്യ നെയ്യാറ്റിൻകര എയ്തുകൊണ്ടകാണി അലീഫ് ഭവനിൽ റജീന(27)യെയും കേസിൽ പ്രതി ചേർത്തിട്ടിട്ടുണ്ട്. ഇവരോട് ആവശ്യപ്പെടുമ്പോൾ ഹാജരാകണമെന്നുകാണിച്ച് പൊലീസ് നോട്ടീസ് നൽകിയിട്ടുണ്ട്. കണ്ണൂർ തില്ലേരി സ്വദേശി പി.കെ. ബിജിത്ത്(31) നൽകിയ പരാതിയെത്തുടർന്നാണ് അറസ്റ്റ്. 12.85 ലക്ഷം രൂപ ബിജിത്തിൽ നിന്നും വാങ്ങിയെടുത്തതായി പരാതിയിൽ പറയുന്നു.

ടിബ്സ് ഇന്ത്യ എന്ന സ്ഥാപനത്തിന്റെ പേരിലാണ് തട്ടിപ്പ് നടത്തിയത്. 2015 ജൂൺ മാസത്തിലാണ് സംഭവം. പെരിന്തൽമണ്ണ ചെറുകരയിലുള്ള സ്ഥാപനമായ ടിബ്സ് ഇന്ത്യയിൽ ഓഹരി നിക്ഷേപം നടത്തുന്നവർക്ക് ലാഭവിഹിതം വാഗ്ദാനം ചെയ്താണ് സ്ഥാപനം തുടങ്ങിയത്. പലരിൽ നിന്നും നിക്ഷേപം സ്വീകരിക്കുകയും ചെയ്തു. ഇത്തരത്തിൽ ബിജിത്തും പണം നിക്ഷേപിച്ചു. മൂന്നുമാസം കഴിഞ്ഞിട്ടും ജോലിയോ ലാഭവിഹിതമോ നൽകിയില്ല. കൊടുത്ത പണം തിരിച്ചുചോദിച്ചിട്ടും കിട്ടാതെവന്നതോടെയാണ് പൊലീസിൽ പരാതി നൽകിയത്.

സംഭവത്തെത്തുടർന്ന് സുഷീജ് ഒളിവിലായിരുന്നു. എറണാകുളം കോലഞ്ചേരിയിലുണ്ടെന്ന വിവരം ലഭിച്ചതോടെ പൊലീസ് കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത് പെരിന്തൽമണ്ണയിൽ എത്തിച്ചു. കോലഞ്ചേരിയിൽ ബെൻ ജോൺസൺ എന്ന പേരിലാണ് താമസിച്ചുവന്നിരുന്നത്. സജീർ മുഹമ്മദ് എന്ന പേരിലായിരുന്നു ചെറുകരയിൽ സ്ഥാപനം നടത്തിയിരുന്നതെന്നും എസ്‌ഐ. പറഞ്ഞു.

ഒന്നരക്കോടിയോളം രൂപയുടെ തട്ടിപ്പുനടന്നതായാണ് പൊലീസിന്റെ പ്രാഥമിക വിവരം. ഖത്തർ സ്വദേശി 50 ലക്ഷവും മറ്റുചിലർ 25,10 ലക്ഷം രൂപ വീതവും നിക്ഷേപിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. പലരും പരാതി നൽകാൻ തയാറായിട്ടില്ല. പണം നൽകിയവരെ സ്ഥാപനത്തിന്റെ ഡയറക്ടർമാരാക്കിയിട്ടുണ്ട്. എന്നാൽ ഡിജിറ്റൽ ഒപ്പ് അടക്കം ഉപയോഗപ്പെടുത്തി ഇവരറിയാതെയാണ് ഡയറക്ടർമാരാക്കിയതെന്ന് പൊലീസ് പറയുന്നു. സുഷീജിനെ ഞായറാഴ്ച പൊന്നാനി കോടതിയിൽ ഹാജരാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP