Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ദൈവീകദർശനം ഉൾക്കൊണ്ട് ജീവിതം മറ്റുള്ളവർക്കുകൂടി പ്രയോജനപ്പെടുത്തണം; ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്തയുടെ സന്ദേശത്തോടെ മരാമൺ കൺവെൻഷന് സമാപനം

ദൈവീകദർശനം ഉൾക്കൊണ്ട് ജീവിതം മറ്റുള്ളവർക്കുകൂടി പ്രയോജനപ്പെടുത്തണം; ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്തയുടെ സന്ദേശത്തോടെ മരാമൺ കൺവെൻഷന് സമാപനം

സ്വന്തം ലേഖകൻ

മാരാമൺ: മരാമൺ കൺവെൻഷൻ സമാപിച്ചു. വാഗ്ദാനങ്ങൾ നൽകി വശീകരിക്കാൻ ഏറെപ്പേർ വരുമെന്നും ഇവരിൽനിന്നും ശരിയായവരെ കണ്ടെത്താനുള്ള കഴിവ് യഥാർഥ വിശ്വാസിക്ക് ഉണ്ടാകണമെന്നും മാർത്തോമ്മാ സഭാധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്ത. മാരാമൺ കൺവെൻഷന്റെ ശതോത്തര രജതജൂബിലി യോഗത്തിൽ സമാപന സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.

സ്വാർത്ഥ ലാഭത്തിനാണ് നിരവധിപേർ പൊള്ള വാഗ്ദാനങ്ങളുമായി എത്തുന്നത്. ഇതിൽ മിക്കതും കാപട്യമാണ്. ദൈവത്തിന് മുഖ്യസ്ഥാനം നൽകിയാൽ അപകടസന്ധികളെ തരണം ചെയ്യാം. ദൈവീകദർശനം ഉൾക്കൊണ്ട് ജീവിതം മറ്റുള്ളവർക്കുകൂടി പ്രയോജനപ്പെടുത്തണം. അശരണർക്കും ആലംബഹീനർക്കും ഒപ്പംനിന്ന് അവരെയും മുഖ്യധാരയിലേക്ക് ഉയർത്തണം. ദൗത്യനിർവഹണമാണ് ഓരോ വിശ്വാസിയുടെയും കടമ.

പുറമേനിന്നുള്ള സഹായംകൊണ്ട് മാത്രം ജീവിതം മുന്നോട്ട് പോകില്ല. ലക്ഷ്യബോധവും ഈശ്വരവിശ്വാസവും ജീവിതവിജയത്തിനുള്ള ചവിട്ടു പടികളാണ്. ഇവ വിസ്മരിച്ചാൽ ലക്ഷ്യത്തിലെത്താൻ ഏറെക്കാലമെടുക്കുമെന്നും മെത്രാപ്പൊലീത്ത പറഞ്ഞു.

സ്തുതിപ്പിൻ സ്തുതിപ്പിൻ യേശുദേവനെ...എന്ന സാധു കൊച്ചുകുഞ്ഞുപദേശിയുടെ ഗാനം എല്ലാവരും ഒന്നിച്ച് പാടിയതോടെ ഏഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ കൂട്ടായ്മയായ മാരാമൺ കൺവെൻഷൻ സമാപിച്ചു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP