Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാട്ട് പോത്ത് ഓടിച്ചു; റോസ്മല കാണാൻ പോയ യുവാക്കളിൽ ഒരാളെ കാണാനില്ല: തിരച്ചിൽ ശക്തമാക്കി വനംവകുപ്പ്

കാട്ട് പോത്ത് ഓടിച്ചു; റോസ്മല കാണാൻ പോയ യുവാക്കളിൽ ഒരാളെ കാണാനില്ല: തിരച്ചിൽ ശക്തമാക്കി വനംവകുപ്പ്

സ്വന്തം ലേഖകൻ

തെന്മല: ആര്യങ്കാവിനടുത്ത് റോസ്മല കാണാൻപോയ യുവാക്കളിൽ ഒരാളെ കാണാനില്ല. കാട്ടുപോത്ത് ഓടിച്ചതിനെ തുടർന്ന് കോട്ടയം പുതുപ്പള്ളി സ്വദേശി സുമേഷിനെയാണ് കാണാതായത്. ഞായറാഴ്ച വൈകീട്ട് നാലുമണിയോടെയാണ് സംഭവം. പുതുപ്പള്ളി സ്വദേശികളും ബന്ധുക്കളുമായ സുമേഷും അജേഷും ബൈക്കിൽ റോസ്മലയിൽപോയി തിരികെ വരുന്നതിനിടെ മൂത്രമൊഴിക്കാനായി പോയ സുമേഷിനെ കാട്ടു പോത്ത് ഓടിക്കുക ആയിരുന്നു.

റോസ്മല രാജാകൂപ്പ് ഭാഗത്ത് ബൈക്ക് നിർത്തിയശേഷമാണ് സുമേഷിനെ കാണാതായതെന്ന് പറയുന്നു. മൂത്രമൊഴിക്കാനായി തോടിന് മറുകരയിൽ എത്തിയപ്പോൾ തന്നെ കാട്ടുപോത്ത് ഓടിച്ചെന്നും വഴിതെറ്റിയെന്നും സുമേഷ് തന്റെ ഫോണിൽനിന്ന് പൊലീസിനെ അറിയിച്ചു. കാട്ടുപോത്തിനെ കണ്ടുഭയന്ന സുമേഷ് മരത്തിനുമുകളിൽ ഇരിക്കുന്നതായാണ് പൊലീസിന് വിവരം ലഭിച്ചത്. താൻ നിൽക്കുന്നയിടത്തിന്റെ ചിത്രങ്ങളും മൊബൈലിൽ പൊലീസിന് അയച്ചുകൊടുത്തു. ഈ വിവരം അനുസരിച്ച് തെന്മല പൊലീസ് ആര്യങ്കാവ് വനംവകുപ്പുമായി ബന്ധപെട്ടു. രാത്രി ഏഴുവരെയും സുമേഷുമായി ഫോണിലൂടെ അധികൃതർ ബന്ധപ്പെട്ടിരുന്നു. എന്നാൽ അതിനുശേഷം മൊബൈൽ സ്വിച്ച് ഓഫ് ആയി.

ആര്യങ്കാവ് റേഞ്ച് ഓഫീസർ അബിജൂ കെ.അരുണിന്റെ നേതൃത്വത്തിൽ രാത്രി വൈകിയും തിരച്ചിൽ നടത്തുന്നുണ്ട്. റോസ്മല കാട് അറിയാവുന്ന വനംവകുപ്പ് ജീവനക്കാരും തിരച്ചിൽ സംഘത്തിലുണ്ട്. ജി.പി.ആർ.എസ്. സൗകര്യം ഉപയോഗിച്ചാണ് തിരച്ചിൽ. തെന്മല പൊലീസും സ്ഥലത്തെത്തിയിരുന്നു. അജേഷ് സുരക്ഷിതനാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP