Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മീൻ വിൽക്കുന്നവർ വൃത്തിയുള്ള വസ്ത്രം ധരിക്കണം; കച്ചവടം തുടങ്ങുംമുമ്പ് കൈ നന്നായി സോപ്പുപയോഗിച്ച് കഴുകണം; വ്യത്യസ്ത മീനുകളുണ്ടെങ്കിൽ അവ കൂടിക്കലരരുത്: മീൻ വിൽപ്പനയ്ക്ക് പുതിയ മാനദണ്ഡങ്ങൾ പുറപ്പെടുവിച്ച് കേന്ദ്ര ഭക്ഷ്യസുരക്ഷാ ഗുണനിലവാര അഥോറിറ്റി

മീൻ വിൽക്കുന്നവർ വൃത്തിയുള്ള വസ്ത്രം ധരിക്കണം; കച്ചവടം തുടങ്ങുംമുമ്പ് കൈ നന്നായി സോപ്പുപയോഗിച്ച് കഴുകണം; വ്യത്യസ്ത മീനുകളുണ്ടെങ്കിൽ അവ കൂടിക്കലരരുത്: മീൻ വിൽപ്പനയ്ക്ക് പുതിയ മാനദണ്ഡങ്ങൾ പുറപ്പെടുവിച്ച് കേന്ദ്ര ഭക്ഷ്യസുരക്ഷാ ഗുണനിലവാര അഥോറിറ്റി

സ്വന്തം ലേഖകൻ

മലപ്പുറം: കേന്ദ്ര ഭക്ഷ്യസുരക്ഷാ ഗുണനിലവാര അഥോറിറ്റി മീൻ കച്ചവടത്തിനും സംസ്‌കരണത്തിനും പുതിയ ചട്ടങ്ങളും മാനദണ്ഡവും പുറപ്പെടുവിച്ചു. വൃത്തിയില്ലാതെയും മായംകലർത്തിയും മീൻകച്ചവടം വ്യാപകമാണെന്ന പരാതിയെത്തുടർന്നാണ് മീൻ വിൽപ്പനക്കാർക്ക് കൂച്ചു വിലങ്ങുമായി ഭക്ഷ്യസുരക്ഷാ അഥോറിറ്റി എത്തിയിരിക്കുന്നത്. മീൻ വിൽക്കുന്നവർ വൃത്തിയുള്ള വസ്ത്രം ധരിക്കണമെന്നും നഖം വെട്ടണമെന്നും നിർദേശത്തിൽ പറയുന്നു.

കച്ചവടക്കാർ അംഗീകൃതഡോക്ടറെ കണ്ട് പകർച്ചവ്യാധികളോ അതുപോലുള്ള രോഗങ്ങളോ ഇല്ലെന്ന് സർട്ടിഫിക്കറ്റ് വാങ്ങണം. അത് എല്ലാവർഷവും പുതുക്കുകയും വേണം. കച്ചവടം തുടങ്ങുംമുമ്പ് കൈ നന്നായി സോപ്പുപയോഗിച്ച് കഴുകണം. കൈയുറ ഉപയോഗിക്കുന്നത് നന്നാവുമെന്ന് പറയുന്നു. പാൻപരാഗ്, ച്യൂയിങ് ഗം എന്നിവ ചവയ്ക്കരുത്. പുകവലിയും പാടില്ല.

മറ്റു നിർദേശങ്ങൾ-

* വ്യത്യസ്ത മീനുകളുണ്ടെങ്കിൽ അവ കൂടിക്കലരരുത്

* വിൽക്കുന്ന മീനിന്റെ പേര് പ്രദർശിപ്പിക്കണം

* വൃത്തിയാക്കാൻ ഉപയോഗിക്കുന്ന വെള്ളം അണുവിമുക്തമാവണം

* ഫുഡ് ഗ്രേഡുള്ളതും തുരുമ്പിക്കാത്തതുമായ കത്തികൾ ഉപയോഗിക്കണം

* മുറിക്കുന്ന പ്രതലം മരമാണെങ്കിൽ നല്ല ഉറപ്പുണ്ടാകണം. വിള്ളലോ സുഷിരങ്ങളോ പാടില്ല

* കൊട്ടകൾ നിലത്തുവെക്കുമ്പോൾ മണ്ണുമായി സമ്പർക്കം പാടില്ല

* ചൂടുവെള്ളം കൊണ്ടോ, 50 പി.പി.എം ക്ലോറിനേറ്റഡ് വെള്ളം കൊണ്ടോ സ്ഥലം വൃത്തിയാക്കണം

*പരിധിയിൽ കൂടുതൽ ഫോർമലിൻ ഇല്ലെന്ന് ഉറപ്പാക്കണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP