Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അമേരിക്ക ഒഴിപ്പിച്ച ജപ്പാനീസ് ആഡംബര കപ്പലിലെ 44 അമേരിക്കൻ പൗരന്മാർക്കും രോഗബാധ; ഒഴിപ്പിക്കുന്നതിനിടയിൽ ബാക്കിയുള്ളവർക്ക് രോഗം പടർത്തി അഹങ്കാരികളായ അമേരിക്കക്കാർ; ഇന്ത്യക്കാർ അടക്കം 355 യാത്രക്കാരും കൊറോണയുടെ പിടിയിലായതോടെ ഡയമണ്ട് പ്രിൻസസിൽ ആഘോഷിക്കാൻ പോയവരെല്ലാം രോഗികളാവുമെന്ന് തന്നെ റിപ്പോർട്ട്

അമേരിക്ക ഒഴിപ്പിച്ച ജപ്പാനീസ് ആഡംബര കപ്പലിലെ 44 അമേരിക്കൻ പൗരന്മാർക്കും രോഗബാധ; ഒഴിപ്പിക്കുന്നതിനിടയിൽ ബാക്കിയുള്ളവർക്ക് രോഗം പടർത്തി അഹങ്കാരികളായ അമേരിക്കക്കാർ; ഇന്ത്യക്കാർ അടക്കം 355 യാത്രക്കാരും കൊറോണയുടെ പിടിയിലായതോടെ ഡയമണ്ട് പ്രിൻസസിൽ ആഘോഷിക്കാൻ പോയവരെല്ലാം രോഗികളാവുമെന്ന് തന്നെ റിപ്പോർട്ട്

സ്വന്തം ലേഖകൻ

കൊറോണ വൈറസ് ബാധിച്ച് ജപ്പാനിൽ ക്വോറന്റ്റീന് വിധേയമാക്കിയ ആഡംബരക്കപ്പലായ ഡയമണ്ട് പ്രിൻസസ് ലൈനറിൽ കുടുങ്ങിപ്പോയ തങ്ങളുടെ 380 പൗരന്മാരെ യുഎസ് പ്രത്യേക വിമാനങ്ങൾ അയച്ച് രക്ഷിച്ചത് വൻ വാർത്തയായിരുന്നു. എന്നാൽ ഈ കപ്പലിലെ 44 അമേരിക്കൻ പൗരന്മാർക്ക് കൊറോണ ബാധ സ്ഥിരീകരിച്ചുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ഇവരെ അമേരിക്ക വിമാനത്തിൽ കൊണ്ടു പോയിട്ടില്ലെന്നും വെളിപ്പെട്ടിട്ടുണ്ട്. കപ്പലിൽ നിന്നും ഒഴിപ്പിക്കൽ നടത്തുമ്പോൾ അഹങ്കാരികളായ അമേരിക്കക്കാരിൽ ചിലർ ബാക്കിയുള്ളവർക്ക് കൂടി രോഗം പടർത്തിയെന്ന ആരോപണവും ശക്തമാണ്.

കപ്പലിൽ കുടുങ്ങിപ്പോയ ഇന്ത്യക്കാർ അടക്കം 355 യാത്രക്കാരും നിലവിൽ കൊറോണയുടെ പിടിയിലായെന്നാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. ഇതോടെ ഡയമണ്ട് പ്രിൻസസിൽ ആഘോഷിക്കാൻ പോയവരെല്ലാം രോഗികളാവുമെന്നാണ് മുന്നറിയിപ്പ്. ഈ കപ്പലിൽ കൊറോണ പടർന്ന് പിടിച്ച് കൊണ്ടിരിക്കുന്നതിനിടയിലായിരുന്നു ഇന്നലെ അമേരിക്ക നാടകീയമായ നീക്കത്തിലൂടെ പ്രത്യേക വിമാനങ്ങളയച്ച് കപ്പലിൽ നിന്നും സ്വന്തം പൗരന്മാരെ രക്ഷിച്ച് കൊണ്ടു പോയിരുന്നത്. ഈ കപ്പലിലെ ഒരു മുൻ യാത്രക്കാരന് കൊറോണ ബാധയുണ്ടെന്ന് സ്ഥിരീകരിച്ചതിനെ തുടർന്നാണ് ഈ കപ്പൽ ഫെബ്രുവരി ആദ്യം മുതൽ 14 ദിവസത്തേക്ക് ക്വോറന്റ്‌റീന് വിധേയമാക്കാൻ തുടങ്ങിയത്.

തങ്ങളുടെ പൗരന്മാരെ ഈ കപ്പലിൽ നിന്നും കൊണ്ടു പോകുമെന്നും അവരെ യുഎസിലെത്തിച്ച് 14 ദിവസത്തെ ഐസൊലേഷന് വിധേയമാക്കുമെന്നും ശനിയാഴ്ചയായിരുന്നു അമേരിക്ക പ്രസ്താവിച്ചത്. ഒഴിപ്പിക്കലിന് വിധേയമായ അമേരിക്കക്കാരിൽ ഏതാണ്ട് 300 പേരെ ടോക്കിയോവിലെ ഹനെഡ എയർപോർട്ടിലേക്ക് കൊണ്ടു പോയത് ബസുകളിലാണെന്നാണ് ജപ്പാനീസ് ഡിഫെൻസ് മിനിസ്ട്രി വെളിപ്പെടുത്തുന്നത്. മാസ്‌കുകൾ ധരിച്ച യാത്രക്കാരിൽ ചിലർ ബസിന്റെ വിൻഡോയിലൂടെ യാത്രമൊഴി നൽകി കൈ വീശിയിരുന്നു. ഇത്തരത്തിൽ കപ്പലിൽ നിന്നും രക്ഷിച്ച് വിമാനത്തിൽ കൊണ്ടു പോകുന്നതിന് മുമ്പ് അവരെ ഒരു മെയ്‌ക്ക്ഷിഫ്റ്റ് പാസ്പോർട്ട് കൺട്രോളിലൂടെ കടത്തി വിട്ടിരുന്നു. എന്നാൽ അവരെ യാതൊരു ഹെൽത്ത് ചെക്കുകൾക്കും വിധേയരാക്കിയിരുന്നില്ലെന്നാണ് റിപ്പോർട്ട്.

കപ്പലിലെ ചില അമേരിക്കക്കാർ ഇത്തരത്തിൽ തങ്ങളെ വിമാനത്തിൽ ഒഴിപ്പിച്ച് കൊണ്ടു പോകുന്നതിന് വഴങ്ങാതെ കപ്പലിൽ തന്നെ കഴിയുന്നുണ്ട്. ഇവരിൽ നിരവധി പേർക്ക് കൊറോണ ബാധ സ്ഥിരീകരിച്ചിട്ടുമുണ്ട്. ഇവർ രണ്ടാഴ്ച കാത്തിരിക്കേണ്ടി വരുമെന്നും കൊറോണ ഇല്ലെന്ന നെഗറ്റീവ് ഫലം പരിശോധനകളിലൂടെ സ്ഥിരീകരിക്കപ്പെട്ടതിന് ശേഷം മാത്രമേ ഇനി യുഎസിലേക്ക് കടക്കാൻ അനുവദിക്കുകയുള്ളുവെന്ന് മുന്നറിയിപ്പേകുകയും ചെയ്തിട്ടും അവർ വിമാനത്തിൽ പോകാൻ കൂട്ടാക്കിയില്ലെന്നാണ് റിപ്പോർട്ട്.ഇത്തരത്തിൽ രക്ഷപ്പെട്ട് പോകാൻ താൻ ആഗ്രഹിക്കുന്നില്ലെന്നാണ് ഈ കപ്പലിലുള്ള അമേരിക്കൻ ലോയറായ മാറ്റ് സ്മിത്ത് ചോദിക്കുന്നത്. അമേരിക്ക വിമാനത്തിൽ രക്ഷിച്ച് കൊണ്ടു പോയ ചിലർക്കും കൊറോണ വരാൻ സാധ്യതയുണ്ടെന്ന ആശങ്കയും ഈ അവസരത്തിൽ ശക്തമാകുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP