Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കുഞ്ഞിനെ മർദ്ദിച്ചിരുന്നത് കടൽഭിത്തിയോട് ചേർന്ന് കടലാക്രമണത്തിൽ തകർന്ന ഒറ്റപ്പെട്ട വീട്ടിൽ: രാത്രിയും പകലുമായി വീട്ടിൽ നിന്നും കേട്ടിരുന്നത് കുട്ടിയുടെ കരച്ചിൽ മാത്രം; ആക്രമണ സ്വഭാവമുള്ള യുവാവ് യുവതിക്കൊപ്പം എത്തിയത് മൂന്ന് മാസം മുമ്പ്; കുട്ടിയെ മർദ്ദിക്കുന്ന വിലക്കാനോ പ്രതികരിക്കാനോ തയ്യാറാകാതെ അമ്മ; ഇരുവർക്കുമെതിരെ വധശ്രമത്തിന് കേസെടുത്ത് പൊലീസ്

കുഞ്ഞിനെ മർദ്ദിച്ചിരുന്നത് കടൽഭിത്തിയോട് ചേർന്ന് കടലാക്രമണത്തിൽ തകർന്ന ഒറ്റപ്പെട്ട വീട്ടിൽ: രാത്രിയും പകലുമായി വീട്ടിൽ നിന്നും കേട്ടിരുന്നത് കുട്ടിയുടെ കരച്ചിൽ മാത്രം; ആക്രമണ സ്വഭാവമുള്ള യുവാവ് യുവതിക്കൊപ്പം എത്തിയത് മൂന്ന് മാസം മുമ്പ്; കുട്ടിയെ മർദ്ദിക്കുന്ന വിലക്കാനോ പ്രതികരിക്കാനോ തയ്യാറാകാതെ അമ്മ; ഇരുവർക്കുമെതിരെ വധശ്രമത്തിന് കേസെടുത്ത് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

അമ്പലപ്പുഴ; ആലപ്പുഴയിൽ മൂന്ന് വയസ്സുകാരന് രണ്ടാനച്ഛനായ വൈശാഖിന്റെ ക്രൂര മർദ്ദനത്തിൽ ജനനേന്ദ്രിയത്തിലടക്കം പരിക്കേറ്റ കുഞ്ഞ് ആലപ്പുഴ മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന കുഞ്ഞ് ആരോഗ്യനിലയിൽ നേരിയ പുരോഗതി. എന്നാൽ, സംഭവം നടന്ന് രണ്ട് ദിവസമായിരിക്കെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. കുട്ടിയെ മർദ്ദിച്ചിരുന്നത് ആളൊഴിഞ്ഞ വീട്ടിൽ കടൽഭിത്തിയോട് ചേർന്ന് കടലാക്രമത്തിൽ തകർന്ന  ഒറ്റവീട്ടിലായിരുന്നു ക്രൂര മർദ്ദനം അരങ്ങേറിയത്. ഇതാണ് നാട്ടുകാരോ മറ്റുള്ളവരോ അറിയാതിരിക്കാൻ സൗകര്യമായതും. എന്നാൽ, ആക്രമണ സ്വഭാവമുള്ള യുവാവുമായോ യുവതിയുമായോ ആർക്കും അടുപ്പമില്ലതാനും ഇതെല്ലാം ഇവര് കുട്ടിയെ ഉപദ്രവിക്കാൻ മുതലെട്ടുത്തു.

അമ്മയും രണ്ടാനച്ഛനായ യുവാവും ഒന്നിച്ചു താമസിക്കാൻ തുടങ്ങിയതോടെയാണ് മൂന്ന വയസുകാരന്റെ ദുരിത ജീവിതവും തുടങ്ങിയത്. ഒന്നിച്ചു താമസിക്കാൻ തുടങ്ങിയ അന്ന് മുതൽ ഈ ക്രൂരത ആരംഭിക്കുകയായിരുന്നു. കുട്ടിയെ മർദ്ദിക്കുമ്പോഴും അമ്മ സാക്ഷിയായിരുന്നു. എന്നാൽ പ്രതികരിക്കാനോ ഇവർ പൊലീസിൽ അറിയിക്കാനോ ശ്രമിച്ചില്ല. ഇപ്പോൾ കുട്ടി അതിഗുരുതരാവസ്ഥയിൽ തുടരാനുള്ള കാരണം ജനനേന്ദ്രിയത്തിലെയും താടിയിലെയും മുറിവും വലതു കാലിലെ സ്വാധീനക്കുറവുമെല്ലാം അങ്ങനെയുണ്ടായതാണ്. അറസ്റ്റിലായ യുവാവിന്റെ സഹോദരി 2 ദിവസം മുൻപ് കുട്ടിയെ അവരുടെ വീട്ടിലേക്കു കൊണ്ടുപോയിരുന്നു.

മുറിവുകൾ കണ്ട് അന്വേഷിച്ചപ്പോൾ അമ്മയും യുവാവും ചേർന്നു മർദിച്ചെന്നു കുട്ടി പറയുകയും ചെയ്തു. ഇക്കാര്യം യുവാവിന്റെ സഹോദരി പൊലീസിനോടു മൊഴി നൽകിയിട്ടുമുണ്ട്. കാക്കാഴത്ത് തീരക്കടലിനോടു ചേർന്ന് ആൾതാമസമില്ലാതിരുന്ന വീട്ടിൽ ഒരാഴ്ച മുൻപാണ് കുട്ടിയുമായി ഇവർ താമസം തുടങ്ങിയത്. സംഭവം ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് യു.രാജുമോനും പഞ്ചായത്തംഗം കെ.സിനിലും സ്ഥലത്തെത്തി യുവാവിനെ വിളിച്ചുവരുത്തിയിരുന്നു.

തുടർന്നാണ് കടലിൽ ചാടി ഇയാൾ രക്ഷപ്പെടാൻ ശ്രമിച്ചത്. സിഐ ടി. മനോജിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. കുട്ടിയുടെ സംരക്ഷണം ഏറ്റെടുത്തതായി ശിശുക്ഷേമ സമിതി സെക്രട്ടറി ജലജ ചന്ദ്രൻ അറിയിച്ചു. കലക്ടർ എം.അഞ്ജന കുട്ടിയെ സന്ദർശിച്ചു. ക്രൂരമായി മർദ്ദിച്ച രണ്ടാനച്ഛനും കുട്ടിയുടെ അമ്മയ്ക്കും എതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തു കഴിഞ്ഞു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP