Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സംസാരിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യുന്നെങ്കിലും അപകടാവസ്ഥ തരണം ചെയ്തില്ല; ഡോക്ടർമാർ ഭയക്കുന്നത് ആന്തരിക രക്തസ്രാവത്തെ; പ്രതിസന്ധിയാകുന്നത് രക്തം കട്ട പിടിക്കാനുള്ള കഴിവിനെ തകർത്ത് രക്തക്കുഴലുകളെ ബാധിച്ച രക്ത അണലിയുടെ കൊടുംവിഷം; മരുന്നുകളോട് ശരീരം പ്രതികരിക്കാത്തത് വെല്ലുവിളി; ആന്റി വെനം കൊണ്ടും ഗുണമില്ല; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വാവ സുരേഷിന് നൽകുന്നത് വിദഗ്ധരുടെ നിരീക്ഷണത്തിലെ ചികിൽസ; പാമ്പുകളുടെ തോഴന് വേണ്ടത് പ്രാർത്ഥനകൾ

സംസാരിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യുന്നെങ്കിലും അപകടാവസ്ഥ തരണം ചെയ്തില്ല; ഡോക്ടർമാർ ഭയക്കുന്നത് ആന്തരിക രക്തസ്രാവത്തെ; പ്രതിസന്ധിയാകുന്നത് രക്തം കട്ട പിടിക്കാനുള്ള കഴിവിനെ തകർത്ത് രക്തക്കുഴലുകളെ ബാധിച്ച രക്ത അണലിയുടെ കൊടുംവിഷം; മരുന്നുകളോട് ശരീരം പ്രതികരിക്കാത്തത് വെല്ലുവിളി; ആന്റി വെനം കൊണ്ടും ഗുണമില്ല; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വാവ സുരേഷിന് നൽകുന്നത് വിദഗ്ധരുടെ നിരീക്ഷണത്തിലെ ചികിൽസ; പാമ്പുകളുടെ തോഴന് വേണ്ടത് പ്രാർത്ഥനകൾ

എം മനോജ് കുമാർ

തിരുവനന്തപുരം: രക്ത അണലിയുടെ കടിയേറ്റതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വാവാ സുരേഷിന്റെ ആരോഗ്യനിലയിൽ ആശങ്ക തുടരുന്നു. ഡോക്ടർമാരോട് സംസാരിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യുന്നുണ്ടെങ്കിലും വാവ സുരേഷ് ജീവിതത്തിനും മരണത്തിനും ഇടയിലാണ് എന്നാണ് ലഭിക്കുന്ന വിവരം.

വാവയുടെ ലക്ഷക്കണക്കിന് ആരാധകർക്ക് ആശ്വാസകരമായ വാർത്തയല്ല മെഡിക്കൽ കോളേജിൽനിന്നും പുറത്ത് വരുന്നത്. അതീവ ഗുരുതരാവസ്ഥയിലാണ് വാവയുടെ നിലവിലെ അവസ്ഥ. ഡോക്ടർമാർ ഭയക്കുന്നത് ആന്തരിക സ്രാവത്തെയാണ്. രക്ത അണലി കടിച്ചാൽ രക്തം കട്ടപിടിക്കില്ല. രക്തക്കുഴലുകളെയും രക്തം കട്ട പിടിക്കാനുള്ള കഴിവിനെയുമാണ് ഈ ഇനത്തിലുള്ള പാമ്പുകളുടെ വിഷം പ്രധാനമായും ബാധിക്കുന്നത്. വാവ സുരേഷിന്റെ രക്തം കട്ടപിടിക്കുന്നില്ല. രക്തം കട്ടപിടിക്കാത്ത അവസ്ഥ വരുമ്പോൾ ആന്തരിക രക്തസ്രാവത്തിനുള്ള സാധ്യതകൾ വളരെയധികം കൂടുതലാണ്.

വാവ സുരേഷിന്റെ കാര്യത്തിലുള്ള ഏറ്റവും സങ്കടകരമായ അവസ്ഥ വാവയുടെ ശരീരം മരുന്നുകളോട് പ്രതികരിക്കുന്നില്ല എന്നതാണ്. ഒരു രോഗിയുടെ ശരീരം മരുന്നുകളോട് പ്രതികരിക്കുന്നില്ല എങ്കിൽ ആ രോഗി മരണത്തിന്റെ വക്കിലാണ് എന്നാണു മെഡിക്കൽ ഭാഷ്യം. അതീവ ഗുരുതരാവസ്ഥയിലുള്ള ഒരു രോഗിയെക്കുറിച്ച് പറയാൻ ഡോക്ടർമാർ ഉപയോഗിക്കുന്ന പദമാണ് മരുന്നുകളോടു ശരീരം പ്രതികരിക്കുന്നില്ല എന്ന് പറയുന്നത്. വാവയുടെ കാര്യത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളെജ് അധികൃതർ പറയുന്നത് വാവയുടെ ശരീരം മരുന്നുകളോടു പ്രതികരിക്കുന്നില്ല എന്നാണ്. അതായത് വാവ ജീവിതത്തിനും മരണത്തിനും ഇടയിലാണ്.

ഇത് തന്നെയാണ് വാവയുടെ ചികിത്സയ്ക്കുള്ള മെഡിക്കൽ ടീമിന് നേതൃത്വം നൽകുന്ന ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. ഷർമ്മദ് മറുനാടൻ മലയാളിയെ അറിയിച്ചത്. ആന്തരിക രക്തസ്രാവം തടയാനുള്ള എല്ലാ ഒരുക്കങ്ങളുമാണ് വാവയുടെ കാര്യത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് അധികൃതർ നടത്തിയിരിക്കുന്നത്. ഇതുകൊണ്ടാണ് വാവ പ്രസന്നനായി തുടരുന്നത്. പാമ്പ് വിഷം ശരീരത്തിൽ പ്രവേശിക്കുമ്പോൾ പ്രതിരോധത്തിനായി നൽകുന്ന ആന്റിവെനം വാവയുടെ ശരീരത്തിൽ പ്രവർത്തിക്കുന്നില്ല.

നേരിട്ട് കാണുമ്പോൾ വാവയ്ക്ക് കുഴപ്പമില്ല. പക്ഷെ ഏത് നിമിഷവും വാവയ്ക്ക് ആന്തരിക രക്തസ്രാവത്തിനുള്ള സാധ്യതകൾ കൂടുതലാണ്. ആന്തരിക രക്തസ്രാവം വന്നാൽ വാവയുടെ ജീവൻ രക്ഷിക്കാൻ മെഡിക്കൽ ടീമിന് സാധിക്കില്ല. ഇതാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നും ലഭിക്കുന്ന വാർത്ത. രക്തം കട്ടപിടിക്കാത്ത അവസ്ഥ തുടരുന്നതും വാവയുടെ നില ഗുരുതരമാക്കുന്നു.

മറ്റു അണലി വർഗത്തിലുള്ള പാമ്പുകളെ പോലെ തന്നെ ത്രികോണ ആകൃതിയിൽ ആണ് രക്ത അണലി എന്ന വിഷപാമ്പിന്റെ തലയുടെ ആകൃതി. ചെങ്കൽ കുന്നുകളിലും തരിശു സ്ഥലങ്ങളിലും കാണപ്പെടുന്ന ഈ പാമ്പിന്റെ വിഷം രക്തത്തിലേക്ക് പെട്ടന്ന് കലരും. ഈ പാമ്പാണ് വാവ സുരേഷിനെ കടിച്ചത്. നിരന്തരം പാമ്പിന്റെ കടിയേറ്റിട്ടുള്ളതിനാൽ ശരീരത്തിൽ അതിനുള്ള പ്രതിരോധശേഷി ഉണ്ടായിരിക്കുന്നതാണ് വാവ സുരേഷിന്റെ ജീവനെ തൽകാലം രക്ഷിച്ചു നിർത്തുന്നത്. ആന്തരിക രക്തസ്രാവമുണ്ടായാൽ ഈ അവസ്ഥ മാറും.

കഴിഞ്ഞ ദിവസമാണ് പത്തനാപുരത്ത് ഒരു വീട്ടിൽ നിന്ന് അണലിയെ പിടിക്കുന്നതിനിടെ വാവ സുരേഷിന് അത്യാഹിതം ഉണ്ടായത്. പാമ്പിനെ ചാക്കിലാക്കിയതിനുശേഷം ചിലർ പാമ്പിനെ വീണ്ടും പ്രദർശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് അതിനെ പുറത്തെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് സുരേഷിന്റെ കൈപ്പത്തിയിൽ കടിയേറ്റത്. സംഭവം നടന്ന ഉടൻ തന്നെ ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഉഗ്രവിഷമുള്ള അണലിയുടെ കടിയേറ്റതിനെ തുടർന്ന് ചികിത്സയിൽ കഴിയുന്ന വാവ സുരേഷിന് ആയുരാരോഗ്യ സൗഖ്യം നേർന്ന് മണ്ണാറശാല കുടുംബാംഗങ്ങൾ സന്ദേശം അയച്ചിരുന്നു. മണ്ണാറശാല കുടുംബാംഗം എസ് നാഗദാസാണ് ആയുരാരോഗ്യ സൗഖ്യത്തിനായി പ്രാർത്ഥിച്ചുകൊണ്ടുള്ള സന്ദേശം അയച്ചത് .

വലതുകയ്യിലെ വിരലിലാണ് പാമ്പിന്റെ കടിയേറ്റത്. കടിയേറ്റ സുരേഷ് അത് കാര്യമായെടുത്തിരുന്നില്ല. പിന്നീട് മൂന്നര മണിക്കൂർ കഴിഞ്ഞാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.വാവ സുരേഷിനായി മണ്ണാറശാല അടക്കമുള്ള നാഗക്ഷേത്രങ്ങളിൽ ആരാധകർ നേർച്ചകളും സമർപ്പിക്കുന്നുണ്ട്. വീട്ടിൽ നിന്നും കുപ്പിയിലാക്കിയ അണലിയെ നാട്ടുകാർ ആവശ്യപ്പെട്ടതിനെ തുടർന്ന് വാവ പുറത്തെടുക്കുകയായിരുന്നു. ഇതിനിടെയാണ് വാവയുടെ കൈയിൽ കടിയേറ്റത്. കൈയിലുണ്ടായിരുന്ന മരുന്നുപയോഗിച്ച് പ്രഥമിക ശൂശ്രൂഷയ്ക്ക് ശേഷം ഉച്ചയ്ക്ക് ശേഷം വാവ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അഡ്‌മിറ്റാകുകയായിരുന്നു.

പാമ്പുപിടിത്തത്തിലൂടെയാണ് വാവ സുരേഷ് മലയാളിയുടെ പ്രിയങ്കരനാകുന്നത്. ഇതിനിടെ പലവട്ടം പാമ്പു കടിയേറ്റു. ഗുരുതരാവസ്ഥയിലുമായി. ഇതെല്ലാം വാവ സുരേഷ് അതിജീവിച്ചു. ആശുപത്രിയിൽ നിന്ന് ഇറങ്ങിയ ശേഷവും കർമ്മ മേഖലയിൽ നിറഞ്ഞു. ഇപ്പോഴും വാവ സുരേഷ് അതിവേഗം ആരോഗ്യം വീണ്ടെടുക്കുമെന്ന പ്രതീക്ഷയിലാണ് അദ്ദഹത്തിന്റെ ആരാധകർ. തിരുവനന്തപുരം ജില്ലയിലെ ശ്രീകാര്യത്തിനടുത്ത് ചെറുവയ്ക്കലാണ് വാവ സുരേഷ് എന്ന ബി സുരേഷ് താമസിക്കുന്നത്.

പാമ്പുകളുടെ ഭയപ്പെടുത്തുന്ന കഥകളിൽ നിന്നും ആളുകളുടെ പേടിയിൽ നിന്നുമൊക്കെ മാറി പാമ്പിനെ അടുത്തറിയുകയാണ് സുരേഷ് ചെയ്യുന്നത്. സ്‌കൂളുകൾ , കോളേജുകൾ, റസിഡന്റ്‌സ് അസോസിയേഷനുകൾ, ക്‌ളബ്ബുകൾ, ഒട്ടേറെ സംഘടനകൾ ഇങ്ങനെ വാവ അതിഥിയായി എത്താത്ത ഇടങ്ങളില്ല. വലുതും ചെറുതുമായ ഒട്ടേറെ കൂട്ടായ്മകൾ. അംഗീകാരങ്ങൾ എല്ലാം ഇദ്ദേഹത്തെ തേടി വന്നിട്ടുണ്ട്. പാമ്പുകളെ പറ്റി ബോധവൽക്കരണ ക്ലാസ്സുകളും സുരേഷ് എടുക്കാറുണ്ട്. പാമ്പുകൾക്ക് വിഷം ഇല്ല എന്നത് മനുഷ്യരിലേക്ക് എത്തിച്ചതും വാവയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP