Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഹിക്മ ടാലന്റ് സെർച്ച് എക്‌സാം അവാർഡുകൾ വിതരണം ചെയ്തു

ഹിക്മ ടാലന്റ് സെർച്ച് എക്‌സാം അവാർഡുകൾ വിതരണം ചെയ്തു

സ്വന്തം ലേഖകൻ

വടക്കാങ്ങര : കേരള മദ്റസ എജ്യൂക്കേഷൻ ബോർഡ് (മജ്ലിസ്)ന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ഹിക്മ ടാലന്റ് സെർച്ച് എക്സാമിന്റെ എഴാമത് അവാർഡ് ദാന സംഗമം വടക്കാങ്ങര ടാലന്റ് പബ്ലിക് സ്‌ക്കൂളിൽ നടന്നു. കോട്ടക്കൽ എംഎ‍ൽഎ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ പരിപാടി ഉദ്ഘാടനം ചെയ്തു.

രാജ്യത്തിന്റെ പൈതൃകവും പാരമ്പര്യവും അട്ടിമറിച്ചുകൊണ്ട് ഭരണകർത്താക്കൾ തന്നെ ഭരണഘടനയിൽ തിരുത്തൽ വരുത്തി രാജ്യദ്രോഹം സൃഷ്ടിക്കുന്ന കാലഘട്ടത്തിൽ കക്ഷി രാഷ്ട്രീയ ഭേദമന്യേ വിദ്യാഭ്യാസ സംസ്‌കാരത്തിന് ഊന്നൽ നൽകണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ജമാഅത്തെ ഇസ്ലാമി കേരള സെക്രട്ടറി ശൈഖ് മുഹമ്മദ് കാരക്കുന്ന് മുഖ്യ പ്രഭാഷണം നടത്തി. കീറി പോയ ഭൂപടം ശരിയാക്കിയ കുട്ടിയുടെ കഥ പറഞ്ഞ അദ്ദേഹം ലോകം കീഴ്‌പ്പെടുത്തിയ അലക്‌സാണ്ടറുടെ ജീവിതവും അന്ത്യവും മോദിക്കും അമിത്ഷാക്കും ഒരു താക്കീതാണെന്ന് പറഞ്ഞു.

പെരിന്തൽമണ്ണ എംഎ‍ൽഎ മഞ്ഞളാംകുഴി അലി, ഐ.ഇ.സിഐ ചെയർമാൻ ഡോ. ആർ. യുസുഫ്, ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. ടി.കെ റഷീദലി, സമദ് മങ്കട, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സഈദ ഇലിക്കോട്ടിൽ എന്നിവർ അവാർഡുകൾ വിതരണം ചെയ്തു.

ഹിക്മ ബോർഡ് മെമ്പർ ബഷീർ തൃപ്പനച്ചി, പേരാമ്പ്ര ദാറുനൂജും മദ്‌റസ അദ്ധ്യാപകൻ സി. മൊയ്തു, കെ.എം.ഇ.ബി ഡയറക്ടർ സുശീർ ഹസൻ, വടക്കാങ്ങര ഈസ്റ്റ് ജുമുഅത്ത് പള്ളി ഖാദി സിദ്ദീഖ് ഹസൻ മൗലവി, മദ്‌റസ മാനേജ്‌മെന്റ് കൗൺസിൽ പ്രസിഡന്റ് എം.സിബ്ഗത്തുല്ല, മദ്‌റസ മാനേജ്‌മെന്റ് കൗൺസിൽ മലപ്പുറം പ്രസിഡന്റ് കെ.പി സലീം, കെ.എംഇ.ബി മെമ്പർ നൗഷാദ് മുഹ്യുദ്ധീൻ, ഐ.ഇ.സിഐ എക്‌സിക്യൂട്ടീവ്, കെ.എംഇ.ബി അക്കാദമിക് കൗൺസിൽ പ്രസിഡന്റ് അസൈനാർ മാസ്റ്റർനുസ്‌റത്തുൽ അനാം ട്രസ്റ്റ് ചെയർമാൻ അനസ് അബ്ദുൽ ഖാദർ, ടാലന്റ് പബ്ലിക് സ്‌ക്കൂൾ പ്രിൻസിപ്പൽ ഡോ. സിന്ധ്യ ഐസക് എന്നിവർ സംബന്ധിച്ച പരിപാടിക്ക് എച്ച്.എം.എസ് മദ്രസ പ്രിൻസിപ്പൽ ഷഹീർ മാസ്റ്റർ, ടാലെന്റ് മദ്റസ എച്ച്.ഒ.ഡി ജാബിർ കെ, ടാലെന്റ് പബ്ലിക് സ്‌കൂൾ ചീഫ് പ്രോഗ്രാം കോർഡിനേറ്റർ & എജ്യൂക്കേഷണൽ സൈക്കോളജിസ്റ്റ് എസ്.എം. അബ്ദുല്ല എന്നിവർ നേതൃത്വം നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP