Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'ഒക്യുപൈ രാജ്ഭവൻ' സ്വാഗതസംഘം രൂപീകരിച്ചു

'ഒക്യുപൈ രാജ്ഭവൻ' സ്വാഗതസംഘം രൂപീകരിച്ചു

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഫെബ്രുവരി 25, 26 തീയതികളിൽ ' ഒക്യുപൈ രാജ്ഭവൻ' എന്ന തലക്കെട്ടിൽ വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന രാജ്ഭവൻ ഉപരോധത്തിന്റെ സ്വാഗതസംഘം രൂപീകരിച്ചു. വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ ഷെഫീഖിനെ ജനറൽ കൺവീനറായി തെരഞ്ഞെടുത്തു.

മറ്റു കൺവീനർമാർ, വകുപ്പുകൾ:

ജോസഫ് ജോൺ. എം (പ്രോഗ്രാം), പി.എ അബ്ദുൽ ഹക്കീം (പ്രതിനിധി), റസാഖ് പാലേരി (പ്രചരണം), ശ്രീജ നെയ്യാറ്റിൻകര (മീഡിയ), ഷംസീർ ഇബ്രാഹിം (സോഷ്യൽ മീഡിയ), എസ്. ഇർഷാദ് (പബ്ലിക് റിലേഷൻ), സുരേന്ദ്രൻ കരിപ്പുഴ (റിസപ്ഷൻ) ഇ.സി ആയിഷ (വനിത), ഇർഷാദ് (കലാ-സാംസ്‌കാരികം), സമദ് നെടുമ്പാശ്ശേരി (ഭക്ഷണം), മിർസാദ് റഹ്മാൻ (അക്കമഡേഷൻ), ഷറഫുദ്ദീൻ കമലേശ്വരം (നഗര പ്രചാരണം), ബിലാൽ വള്ളക്കടവ് (ലൈറ്റ് & സൗണ്ട്), പി. ലുഖ്മാൻ (വളണ്ടിയർ), വഞ്ചുവം ബഷീർ (ക്ലീനിങ്), സുധീർ നേമം (കുടിവെള്ളം), കബീർ (സ്റ്റേജ് മാനേജ്മെന്റ്), സലിം മൂലയിൽ (സെക്യൂരിറ്റി), ആസിഫ് എം. കെ (ട്രാഫിക്), ഷാജി അട്ടക്കുളങ്ങര (മെഡിക്കൽ), എൻ.എം അൻസാരി (സാമ്പത്തികം).

30 മണിക്കൂർ നീണ്ടുനിൽക്കുന്ന ഉപരോധത്തിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നും മുപ്പതിനായിരം പ്രതിനിധികൾ പങ്കെടുക്കും. വ്യത്യസ്ത സെഷനുകളിലായി രാഷ്ട്രീയ, കലാ, സാംസ്‌കാരിക മേഖലകളിലെ ദേശീയ-അന്തർദേശീയ വ്യക്തിത്വങ്ങൾ മുഖ്യാതിഥികളായി പങ്കെടുക്കും

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP