Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രണ്ടാം സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം നൽകുന്നത് വിദ്യർത്ഥി സമൂഹം : എസ്‌ഐ.ഒ

രണ്ടാം സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം നൽകുന്നത് വിദ്യർത്ഥി സമൂഹം : എസ്‌ഐ.ഒ

സ്വന്തം ലേഖകൻ

മലപ്പുറം: പൗരത്വ ഭേദഗതി നിയമത്തിനെതിരായുള്ള പോരാട്ടങ്ങൾ ഇന്ത്യയിലെ കാമ്പസുകളിൽ നിന്നാണ് ഉയർന്നുവന്നതെന്നും ഈ രണ്ടാം സ്വാതന്ത്ര്യ സമരത്തിന് നേതൃത്യം നൽകുന്നത് വിദ്യാർത്ഥി സമൂഹമാണെന്നും എസ്‌ഐ.ഒ. ദേശീയ പ്രസിഡന്റ് ലബീദ് ഷാഫി. എസ്‌ഐ.ഒ. മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച നേതൃസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൗരത്വ നിയമത്തിനെതിരെ സമരം തുടരാനുള്ളതാണെന്നും പൊലീസും മീഡിയയും തീർക്കുന്ന ചാപ്പ കുത്തലുകളും മുസ്ലിം വിരുദ്ധതയും അതിജയിച്ച് മുന്നോട്ട് പോവുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പോളിസി വിശദീകരണം സംസ്ഥാന സമിതിയംഗം നഈം സി.കെ.എം. അവതരിപ്പിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് സമാപന പ്രഭാഷണം നടത്തി. എസ്‌ഐ.ഒ. ജില്ലാ പ്രസിഡന്റ് സൽമാനുൽ ഫാരിസ് അധ്യക്ഷത വഹിച്ച സംഗമത്തിൽ സെക്രട്ടറിമാരായ ഫവാസ് അമ്പാളി, വാഹിദ് ചുള്ളിപ്പാറ, വലീദ് വി.കെ, റഷാദ് വി.പി എന്നിവർ സംസാരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP