Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ത്യൻ സ്‌കൂൾ എഴുപതാം വാർഷിക ലോഗോ ഡിസൈൻ മത്സരം സംഘടിപ്പിക്കുന്നു

ഇന്ത്യൻ സ്‌കൂൾ എഴുപതാം വാർഷിക ലോഗോ ഡിസൈൻ മത്സരം സംഘടിപ്പിക്കുന്നു

സ്വന്തം ലേഖകൻ

വർഷം എഴുപതാം വാർഷിക ആഘോഷങ്ങൾക്ക് ഒരുങ്ങുന്ന ഇന്ത്യൻ സ്‌കൂൾ ലോഗോ മത്സരം സംഘടിപ്പിക്കുന്നു. 1950 ൽ സ്ഥാപിതമായ സ്‌കൂൾ കൈവരിച്ച നേട്ടങ്ങൾ ഓർമ്മപ്പെടുത്താൻ വേണ്ടിയുള്ള പരിപാടികളിൽ ഈ ലോഗോ ഉപയോഗിക്കും. ഐഎസ്ബി @ 70 എന്ന ആഘോഷ പരിപാടികൾ ഈ വർഷാവസാനം വരെ നീളും. ലോഗോ ഡിസൈൻ മത്സരത്തിൽ ഏവർക്കും പങ്കെടുക്കാം.

സ്‌കൂളിന്റെ പേരും പെരുമയും സംസ്‌കാരവും ചിത്രീകരിക്കുന്ന ലോഗോയുടെ രൂപകൽപ്പന യഥാർത്ഥ കലാസൃഷ്ടിയായിരിക്കണം. ഏതെങ്കിലും എൻട്രികൾ സ്വീകരിക്കാനോ നിരസിക്കാനോ ഉള്ള അവകാശം സ്‌കൂളിൽ നിക്ഷിപ്തമായിരിക്കും. തിരഞ്ഞെടുത്ത ലോഗോയ്ക്ക് സമ്മാനവും സർട്ടിഫിക്കറ്റും നൽകും. ലോഗോയുടെ പകർപ്പവകാശം സ്‌കൂളിനായിരിക്കും. മാത്രമല്ല സ്‌കൂൾ ആവശ്യത്തിന് മാത്രം ഉപയോഗിക്കുകയും ചെയ്യും. പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് അവരുടെ എൻട്രികൾ ഫെബ്രുവരി 20 നകം [email protected] എന്ന ഈമെയിലിലേക്ക് അയയ്ക്കാം.

ഡിസൈനിന് പിന്നിലെ ആശയം വിശദീകരിക്കുന്ന ഒരു വിവരണവും ലോഗോയ്ക്കൊപ്പം ഉണ്ടായിരിക്കണം. എൻട്രികൾ സമർപ്പിച്ചുകഴിഞ്ഞാൽ, അവർ മേൽപ്പറഞ്ഞ നിയമങ്ങളും വ്യവസ്ഥകളും മനസിലാക്കിയിട്ടുണ്ടെന്ന് അനുമാനിക്കുകയും അവ അനുസരിക്കാമെന്ന് സമ്മതിക്കുകയും ചെയ്യുന്നതായി കണക്കാക്കും. എല്ലാ എൻട്രികളും അപേക്ഷകനെ ബന്ധപ്പെടേണ്ട വിശദാംശങ്ങൾ സഹിതം സമർപ്പിക്കണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP