Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സംഘിയായതുകൊണ്ട് മാത്രം സന്ദീപ് വാര്യർ പറയുന്നത് ട്രോളാൻ മാത്രം ഉപയോഗിക്കുന്ന നവോത്ഥാന നായകർക്ക് ഇപ്പോൾ ഉത്തരം മുട്ടിയോ? പ്രളയത്തിൽ വലഞ്ഞ പാവങ്ങളുടെ പേരിൽ തട്ടിപ്പു നടത്തിയിട്ട് നുണകൂടി പറഞ്ഞ് പിടിച്ചു നിൽക്കാൻ ശ്രമിക്കുന്നതാണോ നവോത്ഥാന പാരമ്പര്യം? കളക്ടർ കോളറിന് പിടിച്ചപ്പോൾ സ്നേഹ പൂർവ്വം ശാസിച്ചെന്ന് പറഞ്ഞ് ഒഴിയാൻ ശ്രമിച്ചതും പൊട്ടി പാളീസായിട്ടും അൽപം പോലും ഉളുപ്പ് തോന്നുന്നില്ലേ? നുണയനും തട്ടിപ്പുകാരനുമായ ആഷിഖ് അബുവിനോട്..

സംഘിയായതുകൊണ്ട് മാത്രം സന്ദീപ് വാര്യർ പറയുന്നത് ട്രോളാൻ മാത്രം ഉപയോഗിക്കുന്ന നവോത്ഥാന നായകർക്ക് ഇപ്പോൾ ഉത്തരം മുട്ടിയോ? പ്രളയത്തിൽ വലഞ്ഞ പാവങ്ങളുടെ പേരിൽ തട്ടിപ്പു നടത്തിയിട്ട് നുണകൂടി പറഞ്ഞ് പിടിച്ചു നിൽക്കാൻ ശ്രമിക്കുന്നതാണോ നവോത്ഥാന പാരമ്പര്യം? കളക്ടർ കോളറിന് പിടിച്ചപ്പോൾ സ്നേഹ പൂർവ്വം ശാസിച്ചെന്ന് പറഞ്ഞ് ഒഴിയാൻ ശ്രമിച്ചതും പൊട്ടി പാളീസായിട്ടും അൽപം പോലും ഉളുപ്പ് തോന്നുന്നില്ലേ? നുണയനും തട്ടിപ്പുകാരനുമായ ആഷിഖ് അബുവിനോട്..

മറുനാടൻ ഡെസ്‌ക്‌

ഇടത് സഹയാത്രികനും സിനിമാ സംവിധായകനുമായ ആഷിഖ് അബുവിന്റെയും ഭാര്യയും നടിയുമായ റീമാ കല്ലിങ്കലിന്റെയും നേതൃത്വത്തിൽ കൊച്ചിയിൽ കരുണ എന്ന പേരിൽ ഒരു പരിപാടി നടക്കുകയുണ്ടായി. ആ സ്റ്റേജ് ഷോ വഴി ശേഖരിക്കുന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് ഉത്തരവാദിത്തത്തോട് കൂടി പ്രളയദുരിതത്തിൽ മലയാളികളായ സിനിമാപ്രേക്ഷകരും പങ്കെടുക്കും എന്നായിരുന്നു പ്രഖ്യാപനം. എന്നാൽ, ആ പരിപാടി നടത്തി നാളിതുവരെ ആയും അഞ്ച് നയാപൈസാ പോലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊടുത്തിട്ടില്ല എന്ന പ്രസ്താവനയുമായി രംഗത്ത് വന്നത് യുവമോർച്ച നേതാവ് സന്ദീപ് വാര്യരാണ്. അന്ന് സന്ദീപ് വാര്യരെ വെറും സംഘി എന്ന് വിളിച്ചുകൊണ്ടും ചാണകസംഘി എന്ന് വിശേഷിപ്പിച്ച് കൊണ്ടും സിപിഎമ്മിന്റെ സഹയാത്രികരെല്ലാവരും ഒരുപോലെ ട്രോളുകയായിരുന്നു.

ആഷിഖ് അബുവോ ബിജിപാലോ അടങ്ങിയ ഒരു സിനിമാക്കാരും ഇതേക്കുറിച്ച് ഒരു മറുപടി പോലും അർഹിക്കാത്ത ഒരു ആരോപണം എന്ന പറഞ്ഞ് തള്ളിക്കളഞ്ഞു. എന്നാൽ, ഏതാനും നിമിഷങ്ങൾക്ക് മുമ്പ് വിവരാവകാശ നിയമപ്രകാരം സന്ദീപ് വാര്യർ ഒരു വിവരം പുറത്തുകൊണ്ടുവന്നു. ഈ പരിപാടിയുടെ പേരിൽ ശേഖരിച്ച ഒരു നയാപൈസപോലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയില്ല എന്നായിരുന്നു ആ വിവരാവകാശ രേഖ വ്യക്തമാക്കിയത്. ഇതോടെ സോഷ്യൽ മീഡിയ, സന്ദീപ് വാര്യർ പറഞ്ഞതാണ് ശരിയെന്നും ആഷിഖ് അബുവും ഭാര്യ റീമാ കല്ലിങ്കലും ബിജിപാൽ അടങ്ങുന്ന സിനിമാപ്രവർത്തകരും തട്ടിപ്പ് നടത്തി എന്ന നിഗമനത്തിലെത്തി. ഈ നിഗമനത്തിന് ഏറെ ചൂട്പകർന്നുകൊണ്ട് എറണാകുളത്ത് എംപിയായ യൂത്ത് കോൺഗ്രസ് നേതാവ് ഹൈബി ഈഡനും രംഗത്ത് വന്നു.

ഹൈബി ഈഡനും രംഗത്ത് വന്നതോട് കൂടി കരുണ എന്ന പേരിന് യാതൊരു അർഹതയുമില്ലാത്ത ഒരു പരിപാടി നടത്തിയ സിനിമാപ്രവർത്തർ വെട്ടിലായിരിക്കുകയാണ്. ഓരോദിവസവും പുറത്ത് വന്നുകൊണ്ടിരിക്കുന്ന വിവരങ്ങളിൽ നിന്നും വ്യക്തമാകുന്നത് തട്ടിപ്പ് മാത്രമല്ല നുണകൂടി ഇവരൊക്കെ ഒരു വ്യാപാരമായി കൊണ്ട് നടക്കുന്നു എന്നതാണ്. ആഷിഖ് അബുവും ഭാര്യ റീമാ കല്ലിങ്കലും സാധാരണ സിനിമാക്കാരല്ല. ഇടതുപക്ഷ പാർട്ടിക്കാരുമായി സഹകരിക്കുകയും പരസ്യമായി തങ്ങളുടെ സിപിഎം രാഷ്ട്രീയം തുറന്ന് പറയുകയും ഭരണഘടന സംരക്ഷിക്കുന്നതിനും നവോത്ഥാനം സംഘടിപ്പിക്കുന്നതിനും മുമ്പിൽ നിൽക്കുകയും ചെയ്യുന്നവരാണ്. സ്വാഭാവികമായും ഇവരുടെ പുരോഗമന-നവോത്ഥാന നിലപാട് രാഷ്ട്രീയ എതിരാളികളെയും സൃഷ്ടിക്കുന്നുണ്ട്. എന്നാൽ, ഒരുവശത്ത് പുരോഗമനവും നവോത്ഥാനവും പറയുകയും മറുവശത്ത് തട്ടിപ്പും ഉഡായിപ്പും നടത്തുകയും ചെയ്യുന്ന നാണംകെട്ട വ്യക്തിത്വങ്ങളുടെ ഉടമകളായി ഇവർ മാറുമ്പോൾ ഇവരുടെ സാംസ്‌കാരിക പദവി സ്ഥാനം തന്നെ ചോദ്യത്തിലാകുന്നു.

വിമർശിക്കുന്നവരെല്ലാം സംഘികളും ശത്രുക്കളും ആകുന്ന സിപിഎം മാജിക് കൂടെക്കൂടെ പ്രയോഗിക്കുന്ന സിനിമാക്കാരിൽ ഒരാളാണ് റീമാ കല്ലിങ്കലും ഭർത്താവ് ആഷിഖ് അബുവും. അതുകൊണ്ട് തന്നെ രാഷ്ട്രീയം കലർത്തി വിമർശിക്കുന്നവരെ ഒറ്റപ്പെടുത്തുന്നതുകൊണ്ട് ഒരു കാര്യവുമില്ല. പതിനായിരത്തോളം പേർക്കിരിക്കാവുന്ന രാജീവ് ഗാന്ധി ഇൻഡോർ സ്‌റ്റേഡിയത്തിൽ മലയാളത്തിലെ പ്രമുഖ നടീനടന്മാരും പിന്നണിഗായകരും അണിനിരന്നിട്ടും കേവലം ആറ ്‌ലക്ഷത്തി ഇരുപതിനായിരം രൂപ മാത്രമേ ശേഖരിക്കാൻ കഴിഞ്ഞുള്ളൂ എന്ന് ആഷിഖ് അബുവോ ബിജിപാലോ പറഞ്ഞാൽ വീട്ടിൽ പറഞ്ഞാൽ മതി അല്ലെങ്കിൽ പള്ളീൽ പറഞ്ഞാൽമതി എന്ന് സാമൂഹിക പ്രതിബന്ധതയുള്ള ജനക്കൂട്ടം പറയും. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്. പൂർണരൂപം വീഡിയോയിൽ കാണുക..

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP